entertainment

മണിയേ പോലെ നടൻ അനിൽ മുരളിയേയും കീഴടക്കിയത് കരൾ രോഗം

രമേശ് ആർ ബാലരാമപുരം KARMA NEWS SPECIAL

മലയാള സിനിമയിലെ പരുക്കൻ കഥാപാത്രം ആയ ജീ​‍വിതത്തിലെ രസികനും സാധാരണക്കാരനുമായ നടൻ അനിൽ മുരളിയേ കീഴടക്കിയത് കലാഭവൻ മണിയുടെ അതേ വിധി. കരൾ രോഗം. കരൾ രോഗം അലട്ടി മരണപെട്ട മലയാള സിനിമയിലെ മുൻ നിര നായകരായ നടന്മാർ വേറെയും ഉണ്ട്. അഭിനയത്തിന്റെ വസന്തകാലത്ത് തന്നെ ഏറെ അഭിനയം മലയാളികൾ ബാക്കി വയ്ച്ച് ജീവിതത്തിൽ യാത്രയായവരാണ്‌ നടന്മാരുടെ പട്ടിക ജയനിൽ നിന്നും തുടങ്ങുന്നു. ജയൻ ജീവിച്ചിരുന്നു എങ്കിൽ ഇന്ന് 81 വയസ് പ്രായം ഉണ്ടാകുമായിരുന്നു. സത്യൻ, നസീർ,എൻ.എഫ് വർഗീസ്, രാജൻ പി ദേവ്, സുകുമാരൻ, കലാഭവൻ മണി, അങ്ങിനെ പട്ടിക നീളുമ്പോൾ അവരിൽ അനിൽ മുരളിയും ഇടം പിടിച്ചിരിക്കുന്നു

കരൾ രോഗം മൂലം മരിച്ചവർ ഏറെ പേർ ഉണ്ട്. ഹൃദ്രോഗവും മറ്റും പിടിച്ചവരും. മലയാള സിനിമയിലെ താര പ്രഭയിൽ നില്ക്കുന്ന താരങ്ങളുടെ ജീവിത ശീലമോ ഭക്ഷണ രീതിയോ എന്താകും രോഗങ്ങൾ പെട്ടെന്ന് അവരെ കാർന്ന് തിന്നാൻ കാരണം. സിനിമയിലെ തിരക്കിൽ ആരോഗ്യം ഒരു വിഷയമല്ലാതെ പോകുന്നുവോ..എന്തായാലും ആരോഗ്യ കാര്യത്തിൽ എന്തിനും മുന്നിൽ നിന്ന് ശ്രദ്ധയോടെ കാര്യങ്ങൾ ചെയ്യുന്ന മഹാ നടന്മാരിൽ മമ്മുട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ഒക്കെ ഉണ്ട്

ഇന്ന് അന്തരിച്ച അനിൽ മുരളി കരൾ രോഗത്തിനു ചികിത്സയിലായിരുന്നു.കഴിഞ്ഞ 22നാണ് കൊച്ചിയിലെ ആശുപത്രിയിൽ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്..
വില്ലനായും സ്വഭാവ നടനായും തിളങ്ങിയ അനിൽ പരുക്കൻ ഭാവമുള്ള കഥാപാത്രങ്ങളിലൂടെയാണ് ആരാധക ശ്രദ്ധ നേടിയത്. നാടകക്കമ്പനി നടത്തിപ്പിനിടെ സിനിമയിലേക്ക് കടക്കാൻ സംവിധായകന്‍ വിനയന്‍ തീരുമാനിച്ച സമയം. തിരുവന്തപുരത്തെ ഹോട്ടലില്‍ അവസരം ചോദിച്ചെത്തിയ ചെറുപ്പക്കാരനില്‍ വിനയന്‍ തന്റെ വില്ലനെ കണ്ടെത്തുകയായിരുന്നു.. കന്യാകുമാരിയില്‍ ഒരു കവിത അനില്‍ മുരളിയുടെ ആദ്യസിനിമയാകുന്നത് അങ്ങനെയാണ്.. അനിലിലെ നടനെ വളര്‍ത്തുന്നതില്‍ അനില്‍ ബാബു ടീമും ജോഷിയുമൊക്കെ വലിയ പങ്കുവഹിച്ചു.. അവരുടെ സിനിമകളില്‍ അനിലിന് ശക്തമായ വേഷങ്ങളായിരുന്നു ലഭിച്ചത്.. സൂപ്പര്‍താരസിനിമകളില്‍ സ്ഥിരം സാന്നിധ്യമായ അനില്‍ മുരളിക്ക് പൊലീസ് കഥാപാത്രങ്ങളായി കൂടുതല്‍ മികവറിയിച്ചു. അതാണ് മറ്റുഭാഷകളിലേക്ക് അവസരമൊരുക്കിയത്. തമിഴില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങള്‍ തേടിവന്നു.

മുരളീധരൻ നായരുടെയും ശ്രീകുമാരിയമ്മയുടെയും മകനായി തിരുവനന്തപുരത്ത് ആണ് ജനനം… ടിവി സീരിയലുകളിൽ അഭിനയിച്ചുതുടങ്ങിയ അനിൽ 1993ൽ വിനയൻ സംവിധാനം ചെയ്ത കന്യാകുമാരിയിൽ ഒരു കവിത എന്ന സിനിമയിലൂടെയാണ് ചലച്ചിത്രരംഗത്തെത്തിയത്. തൊട്ടടുത്ത വർഷം ലെനിൻ രാജേന്ദ്രന്റെ ദൈവത്തിന്റെ വികൃതികളിൽ വേഷമിട്ടു.

വാൽക്കണ്ണാടി, ലയൺ, ബാബാ കല്യാണി, പുത്തൻ‌ പണം, ഡബിൾ ബാരൽ, പോക്കിരി രാജാ, റൺ ബേബി റൺ, അയാളും ഞാനും തമ്മിൽ, കെഎൽ 10 പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, ഫോറൻസിക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. തമിഴിൽ 6 മെലുഗു വതിഗൾ, നിമിർന്തു നിൽ തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധിക്കപ്പെട്ടു.1993ൽ പുറത്തിറങ്ങിയ ‘കന്യാകുമാരിയിൽ ഒരു കവിത’ എന്ന സിനിമയിലൂടെയാണ് സിനിമാ ജീവിതത്തിനു തുടക്കം. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. 2020 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ‘ഫോറൻസിക്’ ആണ് ഏറ്റവും ഒടുവിൽ വേഷമിട്ട ചിത്രം.

അനിൽ മുരളി നേരത്തെ തിരുവനന്തപുരത്തും അദ്ദേഹം കരള്‍ രോഗത്തിന് ചികിത്സ തേടിയിരുന്നു.കോവിഡ് പ്രോട്ടോകോൾ  പാ ലിച്ച് ആസ്റ്റർ മെഡിസിറ്റിയിൽ പൊതുദർശനത്തിനു വെച്ച ശേഷം അനില്‍ മുരളിയുടെ മൃതദേഹം സംസ്‌ക്കാരത്തിനായി തിരുവനന്തപുരത്ത് എത്തിച്ച് നടത്തും. മൃതദേഹ സംസ്കാരവും കോവിഡ് നിയമം പാലിച്ചായതിനാൽ ചുരുക്കം ചിലർക്ക് മാത്രമേ പങ്കെടുക്കാൻ അനുവാദം ഉള്ളു.

കലാഭവന്‍ മണി നായകനായ വാല്‍ക്കണ്ണാടി എന്ന ചിത്രത്തിലെ വില്ലന്‍ വേഷമാണ് അനില്‍ മുരളിക്ക് ഏറ്റവും കൂടുതല്‍ പ്രേക്ഷക പ്രശംസ നേടിക്കൊടുത്തത്. നസ്രാണി, ബാബ കല്യാണി, ജൂലൈ, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ആമേന്‍, അയാളും ഞാനും തമ്മില്‍, ഡബിള്‍ ബാരല്‍, കെഎല്‍ പത്ത്, ഇയ്യോബിന്റെ പുസ്തകം, ജോസഫ്, രണ്‍ ബേബി റണ്‍, പോക്കിരി രാജ, ലയണ്‍ അടക്കം നിരവധി സിനിമകളില്‍ അഭിനയച്ചു. ടൊവിനോ തോമസ് നായകനായ ഫോറന്‍സിക് ആണ് അവസാന ചിത്രം.സുമയാണ് ഭാര്യ. അരുന്ധതി, ആദിത്യ എന്നിവര്‍ മക്കളാണ്.

Karma News Editorial

Recent Posts

യുവതിയെ കാണാതായിട്ട് രണ്ട് ദിവസം, കിണറ്റിൽ വെള്ളമെടുക്കാന്‍ വന്ന മകൻ കണ്ടത് അമ്മയുടെ മൃതദേഹം

പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…

6 mins ago

ആനസഫാരി കേന്ദ്രത്തിൽ പാപ്പാനെ ആന ചവിട്ടിക്കൊന്ന സംഭവം ഞെട്ടിക്കുന്നത്, നിയമപരമായാണോ പ്രവർത്തനമെന്ന് അന്വേഷിക്കണം, ഹൈക്കോടതി

ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…

8 mins ago

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

29 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

49 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

50 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

1 hour ago