topnews

അരിക്കൊമ്പനെ കാട്ടിലേക്ക് മാത്രമേ മാറ്റാവൂ, മൃഗസ്നേഹികള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി : ചിന്നക്കനാലില്‍ ഭീതി പരത്തുന്ന അരിക്കൊമ്പനെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മൃഗസ്‌നേഹി സംഘടന സുപ്രീംകോടതിയില്‍. ‘വാക്കിങ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി’ എന്ന മൃഗസ്‌നേഹികളുടെ സംഘടനയാണ് സുപ്രീം കോടതിയില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ആനയെ എങ്ങോട്ട് മാറ്റണമെന്ന് കണ്ടെത്താനാകാത്തതോടെ സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

എന്നാല്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാണ് മൃഗസ്‌നേഹികളുടെ സംഘടനയുടെആവശ്യം. പറമ്പികുളത്തേക്ക് അരികൊമ്പനെ മാറ്റുന്നതിനോട് സംഘടനയ്ക്ക് എതിര്‍പ്പില്ല. കാട്ടിലേക്ക് മാത്രമേ അരിക്കൊമ്പനെ മാറ്റാവൂ എന്നും കാട്ടില്‍ സ്വതന്ത്രമായി ജീവിക്കാന്‍ അരിക്കൊമ്പനെ അനുവദിക്കണമെന്നമാണ് സംഘടനയുടെ ആവശ്യം.

ഈ ആവശ്യത്തിന് പുറമെ കേരളത്തിലെ ആനത്താരകളിലെ റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി വേണമെന്നും സംഘടന സുപ്രീം കോടതിയില്‍ ആവശ്യപ്പെടും. സംഘടനക്കായി അഭിഭാഷകന്‍ ജോണ്‍ മാത്യു ആണ് തടസ ഹര്‍ജി ഫയല്‍ ചെയ്തത്.

Karma News Network

Recent Posts

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

19 mins ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

20 mins ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

48 mins ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

52 mins ago

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

1 hour ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

1 hour ago