entertainment

ആ സിനിമയില്‍ ശരിക്കും ചേട്ടന്‍ ബാവ ആകേണ്ടിയിരുന്നത് തിലകനായിരുന്നുവെന്ന് റാഫി

റാഫി മെക്കാര്‍ട്ടിന്‍ തിരക്കഥ ഒരുക്കി രാജസേനന്‍ സംവിധാനം ചെയ്ത അനിയന്‍ ബാവ ചേട്ടന്‍ ബാവ എന്ന ചിത്രത്തില്‍ ശരിക്കും ചേട്ടന്‍ബാവയുടെ വേഷം ചെയ്യേണ്ടിയിരുന്നത് നടന്‍ തിലകനായിരുന്നുവെന്ന് തിരക്കഥാകൃത്ത് റാഫി. എന്നാല്‍ പിന്നീട് സംവിധായകന്റെ നിര്‍ദ്ദേശപ്രകാരമാണ് തിലകനെ വേണ്ടെന്ന് തീരുമാനിച്ചത്. പിന്നീട് ആ വേഷത്തിലേക്ക് നരേന്ദരപ്രസാദിനെ പരിഗണിക്കുകയായിരുന്നുവെന്നും റാഫി പറഞ്ഞു. വില്ലന്‍ വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്ന നരേന്ദ്രപ്രസാദും രാജന്‍ പി ദേവും കോമഡി-ഇമോഷണല്‍ വേഷങ്ങളിലേക്ക് ചുവടുമാറ്റം നടത്തിയത് ഈ ചിത്രത്തിലൂടെയാണ്.

‘എഴുതുമ്പോള്‍ ഞങ്ങളുടെ മനസില്‍ അനിയന്‍ ബാവ രാജന്‍പി ദേവും ചേട്ടന്‍ ബാവ തിലകനുമായിരുന്നു. കാട്ടുകുതിര എന്ന സിനിമയില്‍ തിലകന്‍ ചേട്ടന്‍ അവതരിപ്പിക്കുന്ന കൊച്ചുവാവയുമായി ചേട്ടന്‍ ബാവയ്ക്ക് സാമ്യം വരുമോ എന്ന് രാജസേനന്‍ സാറിന് ഒരു സംശയം. അദ്ദേഹം പറഞ്ഞു, ചേട്ടന്‍ ബാവ നരേന്ദ്ര പ്രസാദ് മതി. പ്രസാദ് സാര്‍ കൂടുതലും വില്ലന്‍-ബുദ്ധിജീവി റോളുകള്‍ ചെയ്ത് കൊണ്ടിരുന്ന കാലമാണ്.

ഇതുപോലൊരു കോമഡി കുപ്പായം അദ്ദേഹത്തിന് ചേരുമോ എന്ന് ഞങ്ങള്‍ക്കൊരു ആശങ്ക ഉണ്ടായിരുന്നു. പക്ഷേ സംവിധായകന്റെ മനസില്‍ ഒരു സിനിമ തെളിഞ്ഞിട്ടുണ്ടാകുമല്ലോ. അദ്ദേഹം പറഞ്ഞു. ആ റോള്‍ പ്രസാദ് സാര്‍ ചെയ്താല്‍ നന്നായിരിക്കും. അതിനൊരു പുതുമ ഉണ്ടാകുമെന്നും. അങ്ങനെയാണ് നരേന്ദ്ര പ്രസാദ് ആ വേഷം ചെയ്യുന്നത്. റാഫി പറഞ്ഞു.

Karma News Editorial

Recent Posts

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

26 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

1 hour ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

10 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

11 hours ago