kerala

പെണ്‍കുട്ടിയെ ബാറിലേക്ക് കൊണ്ടുവന്നത് പരാതിക്കാരിയായ അമ്മയെന്ന്, കളം മാറ്റി അഞ്ജലി, റോയി വയലാട്ടിനെ അറിയാം

റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ പരാതിക്കാരിക്കെതിരെ പ്രതി ചേർക്കപ്പെട്ട അഞ്ജലി. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്ന് അഞ്ജലി വിഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൊച്ചിയിൽ പോലും പോയിട്ടില്ല. റോയ് വയലാറ്റുമായി വ്യക്തിബന്ധമൊന്നും ഉണ്ടായിരുന്നില്ലെന്നും അഞ്ജലി പറഞ്ഞു.

റോയ് വയലാറ്റിനെ കഴിഞ്ഞ അഞ്ച് വർഷമായി അറിയാം. നമ്പർ 18 ഹോട്ടൽ ഉടമ എന്ന നിലയിലാണത്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ കൊച്ചിയിൽ പോലും പോയിട്ടില്ല. ഇദ്ദേഹവുമായി വ്യക്തിബന്ധങ്ങളൊന്നും എനിക്കില്ല. അവിടെ പോകുമ്പോ കാണുക എന്നതായിരുന്നു. അതിൽ കവിഞ്ഞ ഒരു ബന്ധവും എനിക്കില്ല. ഓഫീസിൽ ജോലിക്കെടുത്ത പെൺകുട്ടികളെ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട് എന്ന് ആരോപിക്കുമ്പോൾ മാന്യമായി ജോലി ചെയ്യുന്ന പെൺകുട്ടികളെ കൂടിയാണ് അവർ അപമാനിക്കുന്നത് എന്നും അഞ്ജലി പറഞ്ഞു.

വയനാടുകാരിയായ യുവതി എങ്ങനെയാണ് കോഴിക്കോട് സ്വദേശിയാവുന്നത്? ഇവരെപ്പറ്റി ഓൺലൈനിൽ പരിശോധിച്ചാൽ ക്രിമിനൽ ബാക്ക്‌ഗ്രൗണ്ട് അറിയാനാവും. 18 വയസ് തികയാത്ത സ്വന്തം മകളെ കൂട്ടിയിട്ട് പല ബാറിലും ഇവർ പോയിട്ടുണ്ട്. ഇതിനു മുൻപ് എൻ്റെ കൂടെ വന്നിട്ടുണ്ട്. ഇല്ലെങ്കിൽ അവർ പറയട്ടെ. കുട്ടിക്ക് 18 വയസായോ ഇല്ലയോ എന്ന് നോക്കേണ്ടത് ഞാനാണോ? ഈ പെൺകുട്ടികൾ സ്വമേധയാ ഞങ്ങളുടെ അടുത്തേക്ക് വന്നതാണ്. അതിനു പിന്നിലും ഗൂഢാലോചനയുണ്ടെന്ന് എനിക്കറിയാം. എൻ്റെ ഓഫീസിലെ ഔദ്യോഗിക രേഖകളൊക്കെ മോഷ്ടിച്ചിട്ടുണ്ട്. ഓഫീസിൽ രണ്ടര മാസം ജോലി ചെയ്ത ഇവർ എന്തിനാണ് ഇതൊക്കെ എടുത്തത്? അഞ്ജലി പറഞ്ഞു.

ഇതിനിടെ റോയ് വയലാറ്റുമായി ബന്ധപ്പെട്ട പോക്സോ കേസിൽ പെൺകുട്ടികളെ കൊച്ചിയിലെത്തിച്ചത് താൻ തന്നെയെന്ന് അഞ്ജലി വെളിപ്പെടുത്തി. റോയ് വയലാറ്റിനെതിരായ പോക്സോ കേസിൽ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരി ഇന്നലെ രംഗത്തുവന്നിരുന്നു. പണം വാഗ്‌ദാനം ചെയ്ത് പരാതിയിൽ നിന്ന് പിന്മാറാൻ സമ്മർദ്ദം ചെലുത്തിയെന്ന് പരാതിക്കാരി. . റോയ് വയലാറ്റ് ഏൽപ്പിച്ചതാണെന്ന് പറഞ്ഞ് അഭിഭാഷകൻ തന്നെ സമീപിച്ചു. അഭിഭാഷകൻ വന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ തന്റെ പക്കലുണ്ട്. 50 ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ് പരാതിയിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

34 seconds ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

21 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

22 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

38 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

46 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

47 mins ago