entertainment

സ്‌ക്രിപ്റ്റ് ചെയ്യുമ്പോള്‍ ഭര്‍ത്താവിന്റെ സഹായം തേടുന്നത് ഒരുകാര്യത്തിന് മാത്രം, അഞ്ജലി മേനോന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട തിരക്കഥാകൃത്തും സംവിധായികയുമാണ് അഞ്ജലി മേനോന്‍. ഇപ്പോള്‍ സിനിമ എഴുതുമ്പോള്‍ ഭര്‍ത്താവിന്റെ സഹായം തേടുന്നത് ഒരേ ഒരു കാര്യത്തിന് മാത്രമെന്ന് പറയുകയാണ് അഞ്ജലി. തന്റെ സിനിമയുമായി ബന്ധപ്പെട്ടു ഭര്‍ത്താവില്‍ നിന്ന് ലഭിക്കുന്ന അത്തരം അറിവ് സ്‌ക്രിപ്റ്റില്‍ നന്നായി പ്രയോജനപ്പെടുത്താറുണ്ടെന്നും അഞ്ജലി പറയുന്നു. ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അഞ്ജലിയുടെ പ്രതികരണം.

അഞ്ജലി മേനോന്റെ വാക്കുകള്‍ ഇങ്ങനെ, ‘എന്റെ ഹസ്ബന്‍ഡ് പ്രധാനമായും എന്നെ ഒരു കാര്യത്തിന് വേണ്ടിയാണു സ്‌ക്രിപ്റ്റില്‍ സഹായിക്കുന്നത്. ഞാന്‍ എഴുതുന്ന എല്ലാ സിനിമയിലും ഏതെങ്കിലും ഒരു വാഹനത്തെക്കുറിച്ച് ഡീറ്റെയിലായി പറയുന്നുന്നുണ്ടാകും. അത് കൊണ്ട് അദ്ദേഹവുമായി ഏറ്റവും കൂടുതല്‍ സംസാരിക്കുന്നത് ഓട്ടോ മൊബൈലിനെക്കുറിച്ചാണ്. പുള്ളിക്കാരന് അതിനെക്കുറിച്ച് വിശദമായി അറിയാം. അത് കൊണ്ട് അത് എന്റെ സ്‌ക്രിപ്റ്റിനു ഉപകരിക്കുന്ന രീതിയില്‍ പറഞ്ഞു തരും. അവസാനം ചെയ്ത ‘കൂടെ’യില്‍ വരെ എന്നെ അദ്ദേഹം ഹെല്‍പ് ചെയ്തിണ്ട്.

അല്ലാതെ ഞങ്ങള്‍ക്കിടയില്‍ സിനിമ വിഷയമാകറേയില്ല. അദ്ദേഹത്തിന് ഓട്ടോ മൊബൈല്‍സ് മേഖലയെ കുറിച്ച് നല്ല അറിവുള്ളത് കൊണ്ട് ഞാനും സിനിമയില്‍ ധൈര്യമായി അത്തരം സീന്‍ എഴുതും. വലിയ ഒരു സിനിമ പ്രേമി ഒന്നുമല്ല ഹസ്ബന്‍ഡ്. എന്നിരുന്നാലും ഒന്നിച്ച് പോയി സിനിമ കാണാറുണ്ട്. ഞങ്ങള്‍ക്ക് കോമണ്‍ ആയിട്ടുള്ള ഇഷ്ടം യാത്ര ചെയ്യലാണ്. എനിക്ക് ഏറ്റവും ഇഷ്ടം എന്റെ കോഴിക്കോട് തറവാടാണ് അമ്മയുടെ നാട്ടിലേക്ക് പോകാനാണ് ഏറ്റവും ഇഷ്ടം’. അഞ്ജലി മേനോന്‍ പറയുന്നു.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

4 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

4 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

5 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

5 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

6 hours ago