entertainment

രണ്ടാമതും ​ഗർഭിണിയാണെന്നറിഞ്ഞതോടെ വലിയ ടെൻഷനായി- അഞ്ജലി നായർ

മലയാളികൾക്ക് പ്രീയപ്പെട്ട നടിമാരിൽ ഒരാളാണ് അഞ്ജലി നായർ. ഇതിനോടകം നിരവധി ചിത്രങ്ങളിൽ അഞ്ജലി അഭിനയിച്ചു. എല്ലാ ചിത്രങ്ങളും വലിയ വിജയവും ആയിരുന്നു. സിനിമയിലെ മികച്ച പ്രകടനത്തിന് അഞ്ജലിക്ക് സംസ്ഥാന പുരസ്‌കാരവും ലഭിച്ചിരുന്നു. എല്ലാ പ്രായത്തിലുള്ള വേഷവും ചെയ്യാൻ തയ്യാറാണെന്ന് അഞ്ജലി പറഞ്ഞിരുന്നു.

രണ്ടാമതം ഗര്‍ഭിണിയായ വിവരം താന്‍ പോലും അറിഞ്ഞില്ലെന്ന് പറയുകയാണ് നടി. ഇതറിയാതെ സിനിമയില്‍ സംഘട്ടനമടക്കമുള്ള രംഗങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. തമിഴില്‍ അഭിനയിച്ച് കൊണ്ടിരുന്ന നമന്‍ എന്ന സിനിമയുടെ കുറച്ച് ദിവസത്തെ ഷൂട്ടിങ്ങ് ചെയ്തിരുന്നു. അതിന് ശേഷം എനിക്ക് ക്ഷീണം വരാന്‍ തുടങ്ങി. ഇക്കാര്യം ഭര്‍ത്താവിനോടും പറഞ്ഞു. അങ്ങനെ ഡോക്ടറോട് കാര്യം പറഞ്ഞപ്പോള്‍ കലാവസ്ഥ മാറിയതിന്റെയും യാത്ര ചെയ്തതിന്റെയുമൊക്കെ ബുദ്ധിമുട്ടായിരിക്കുമെന്നാണ് പറഞ്ഞത്. അങ്ങനെ നമ്മളും അത് നിസാരമായി വിട്ടു. ആ സിനിമയില്‍ മുന്നിലേക്ക് മലര്‍ന്നടിച്ച് വീഴുന്നതും വൈബറേറ്റര്‍ ഉപയോഗിച്ചുള്ള ചിത്രീകരിക്കുന്നതുമായ സീനുകള്‍ ഉണ്ടായിരുന്നു.

മാത്രമല്ല ഓണ്‍ റോഡില്‍ ബൈക്കില്‍ വളരെ സ്പീഡില്‍ ഓടിച്ച് പോകുന്നു, അങ്ങനെ ഒത്തിരി കാര്യങ്ങള്‍ തമിഴ് സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ചെയ്തു. അതിന് ശേഷം നാട്ടില്‍ വന്നിട്ട് ഡോക്ടറെ കണ്ടു. എന്താണ് ഇത്രയും ക്ഷീണം വരുന്നതെന്ന് അറിയണമല്ലോന്ന് കരുതി. അപ്പോഴാണ് കഴിഞ്ഞ രണ്ട് മാസമായി എന്റെ കൂടെ ഒരാള്‍ കൂടിയുണ്ടെന്ന് അറിയുന്നത്. വീണ്ടും ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ വലിയ ടെന്‍ഷനായി. ഏറ്റവും സുരക്ഷിതമായിട്ടിരിക്കേണ്ട മാസങ്ങളില്‍ വാവയെ വയറ്റിലിട്ട് തകിടം മറിഞ്ഞ് കളിക്കുകയായിരുന്നു. വാവയുടെ ആരോഗ്യത്തെ കുറിച്ച് ചിന്തിക്കേണ്ട സമയമായിരുന്നു. ഇത് മുന്നോട്ട് കൊണ്ട് പോകാന്‍ പറ്റുമോ ഇല്ലയോ എന്ന് പോലും അറിയില്ല.

കാരണം ഗര്‍ഭിണിയാണെന്ന് അറിയാതെ ആ സമയത്ത് ചെയ്യാന്‍ പാടില്ലാത്ത അത്രയധികം കാര്യങ്ങള്‍ ഞാന്‍ ചെയ്തിരുന്നു. അടുത്ത ദിവസം പോയി സ്‌കാന്‍ ചെയ്തു. ഒരു കുഴപ്പവുമില്ലാതെ കുഞ്ഞ് സുഖമായിരിക്കുകയാണെന്നും എന്റെ ആരോഗ്യത്തിനും പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍ പറഞ്ഞു. ഇതോടെ എല്ലാവരെയും വിളിച്ച് സന്തോഷ വാര്‍ത്ത അറിയിക്കാമെന്നും തീരുമാനിച്ചു. എന്നാല്‍ അതിന് മുന്‍പ് ഫോണ്‍ കോള്‍ വന്നത് മോണ്‍സ്റ്റര്‍ ലൊക്കേഷനില്‍ നിന്നും സംവിധായകന്‍ വൈശാഖിന്റേതാണ്.

അഞ്ജലി എവിടെയാണെങ്കിലും ആലുവയിലുള്ള ഒരു കാര്‍ ഷോറൂമിലേക്ക് വരാന്‍ പറഞ്ഞു. എന്താ കാര്യമെന്ന് ചോദിച്ചപ്പോള്‍ എന്റെ സിനിമയില്‍ ചെറിയൊരു റോളുണ്ട്, ചെയ്യാനാണെന്ന് പറഞ്ഞു. വാവ ഉണ്ടെന്ന് അറിഞ്ഞ ഉടനെ വന്നൊരു വേഷമല്ലേ, അത് ചെയ്യാമെന്ന് തന്നെ കരുതി. അങ്ങനെ പോകാന്‍ വേണ്ടി തീരുമാനിച്ചു. ചെന്നപ്പോള്‍ പോലീസ് റോളാണ്. ഇതോടെ ഓട്ടവും ചാട്ടവുമൊക്കെ ഉണ്ടോ എന്നോര്‍ത്ത് പേടിയായി. സ്റ്റണ്ട് മാസ്റ്റര്‍ വന്നിട്ട് ഒരു തോക്ക് ഒക്കെ തന്നു. സീനൊക്കെ പറഞ്ഞ് തന്നിട്ട് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ ഓടാന്‍ തുടങ്ങി. ഇതോടെ വൈശാഖേട്ടന്റെ അടുത്ത് പോയിട്ട് ഞാന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞു. അദ്ദേഹത്തിനും സന്തോഷമായി. എങ്കില്‍ പിന്നെ അഞ്ജലിയുടെ ഭാഗം ശരീരം അധികം അനക്കാത്ത രീതിയില്‍ എടുക്കാമെന്ന് സംവിധായകന്‍ ഉറപ്പ് നല്‍കി. അങ്ങനെ മോണ്‍സ്റ്ററില്‍ അഭിനയിച്ച് തീര്‍ത്തു

മലയാളത്തിലും തമിഴിലുമെല്ലാം അഭിനയിച്ചിട്ടുണ്ട്. ബെൻ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും അഞ്ജലിയെ തേടിയെത്തിയിരുന്നു. മോഹൻലാൽ നായകനായ മോൺസ്റ്റർ ആണ് അഞ്ജലിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ സിനിമ. റാം, സോളമന്റെ മണവാട്ടി സോഫിയ, വൺ സെക്കന്റ്, പനി, കളം തുടങ്ങി നിരവധി ചിത്രങ്ങൾ അണിയറയിലുണ്ട്.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

7 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

8 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

9 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago