മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജലി നായര്‍. കൊച്ചു കൊച്ചു വേഷങ്ങളിലൂടെ തിളങ്ങിയ നടിക്ക് ഇപ്പോള്‍ കൈ നിറയെ അവസരങ്ങളാണ്. ദൃശ്യം 2 എന്ന ചിത്രത്തിലെ അഞ്ജലിയുടെ പോലീസ് കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ താന്‍ എന്തുകൊണ്ട് ചെറിയ വേഷങ്ങള്‍ സ്വീകരിക്കുന്നു എന്ന് ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ തുറന്ന് പറഞ്ഞിരിക്കുകയാണ് നടി.
നടിയുടെ വാക്കുകള്‍ ഇങ്ങനെ, ‘സിനിമയില്‍ നല്ല അവസരം കിട്ടാതെ പോയപ്പോഴൊക്കെ ഞാനും ചിന്തിച്ചിട്ടുണ്ട് എന്താണ് എനിക്ക് ആ വേഷം കിട്ടാതിരുന്നതെന്നും, ആ സിനിമയിലേക്ക് എന്താണ് എന്നെ വിളിക്കാതിരുന്നതെന്നുമൊക്കെ. സിനിമയുടെ കാസ്റ്റിംഗ് നടക്കുന്ന സമയത്ത് അവര്‍ക്ക് നമ്മുടെ പേര് ഓര്‍മ്മ വരികയെന്നത് വലിയ കാര്യമാണ്. കിട്ടാതെ പോയതിലൊന്നും വിഷമിച്ചിട്ടു കാര്യമില്ലല്ലോ. അപ്പോള്‍ പിന്നെ വരുന്നത് ചെയ്യുക എന്നത് മാത്രമേയുള്ളൂ. ഇത് നമ്മുടെ ജീവിത മാര്‍ഗമാണ്. ഈ വരുമാനത്തില്‍ നിന്ന് ഒരു കുടുംബം നോക്കേണ്ടതുണ്ട്.
അതുകൊണ്ട് തന്നെയാണ് എന്നിലേക്ക് വരുന്ന ചെറുതും വലുതുമായ വേഷങ്ങള്‍ ഞാന്‍ സ്വീകരിക്കുന്നത്. മികച്ച വേഷങ്ങള്‍ തന്നെ വേണമെന്നു വാശിപിടിച്ചു നില്ക്കാന് കഴിയില്ലല്ലോ. നമ്മള് ആക്ടീവായിരിക്കണം. സ്വയം മെച്ചപ്പെടുത്താനുമൊക്കെ ചെറിയ വേഷങ്ങള്‍ നമ്മളെ സഹായിക്കും’. അഞ്ജലി പറയുന്നു.
മാനന്തവാടി എംഎൽഎ ഒ ആർ കേളു ഇന്ന് പട്ടിക ജാതി പട്ടിക വർഗ ക്ഷേമ വകുപ്പ് മന്ത്രിയായി ചുമതലയേൽക്കും. ഇതോടെ…
നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ കൈവരി നിർമിക്കുന്നതിനായി കെട്ടിയ കമ്പിയിലേക്ക് ഇടിച്ച് കയറി മലപ്പുറം വെളിയങ്കോടിൽ യുവാക്കൾക്ക് ദാരുണാന്ത്യം. വെളിയംകോട്…
സിനിമാ നടൻ പരേതനായ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ (54) അന്തരിച്ചു. ഷൊർണൂർ കളർ ഹട്ട്…
ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…
ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…