kerala

ചതിയെന്ന് അഞ്ജലി പറയുമ്പോഴും കുരുക്ക്, സൈജുവിന്റെ ഫോണില്‍ ചിത്രങ്ങള്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

ഫോര്‍ട്ട് കൊച്ചി നമ്ബര്‍ 18 ഹോട്ടലിലെ പീഡന കേസുമായി ബന്ധപ്പെട്ട് ഉടമ റോയി വയലാട്ടിന്റെ സുഹൃത്ത് സൈജു തങ്കച്ചനെ പൊലീസ് ചോദ്യം ചെയ്തു. ഇയാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കേസിലെ മറ്റൊരു പ്രതിയായ അഞ്ജലി എന്ന യുവതിയുടെ ദൃശ്യങ്ങള്‍ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു.

റോയ് ജെ. വയലാട്ട്, സൈജു തങ്കച്ചന്‍, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് കോഴിക്കോട് സ്വദേശിനിയായ വീട്ടമ്മയാണ് പരാതി നല്‍കിയത്. ഹോട്ടലില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ റോയി പ്രായപൂര്‍ത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നാണ് പരാതി. പീഡനവിവരം പൊലീസിനെ അറിയിച്ചാല്‍ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഫാഷന്‍ രംഗത്ത് ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞാണ് പെണ്‍കുട്ടികളെ അഞ്ജലി കോഴിക്കോട് നിന്ന് റോയിയുടെ ഹോട്ടലിലെത്തിച്ച്‌ പീഡനത്തിന് കൂട്ടുനിന്നതെന്ന് പരാതിയില്‍ പറയുന്നു.

അതേസമയം, തനിക്ക് നേരെ ഉയര്‍ന്ന ആരോപണങ്ങള്‍ നിഷേധിച്ച്‌ അഞ്ജലി രംഗത്തെത്തി. പീഡന പരാതി നല്‍കിയ പെണ്‍കുട്ടിയുടെ അമ്മയ്‌ക്കെതിരെയാണ് അഞ്ജലി രംഗത്തെത്തിയിരിക്കുന്നത്. സ്വന്തം മകളെ വച്ച്‌ ആ സ്ത്രീ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് നേരത്തെ ഭീഷണി മുഴക്കിയിരുന്നെന്ന് അഞ്ജലി പറഞ്ഞു.

അഞ്ജലിയുടെ വാക്കുകള്‍: ”ഞാന്‍ തെറ്റ് ചെയ്തിട്ടില്ല. സത്യം തെളിയും. പരാതി നല്‍കിയ സ്ത്രീയും കൂട്ടാളികളും അവരുടെ പല കാര്യങ്ങളും പുറത്തുവരാതിരിക്കാന്‍ എന്റെ ജീവിതം വച്ച്‌ കളിക്കുകയാണ്. രാഷ്ട്രീയപ്രമുഖരടക്കം ഇവരുടെ വലയില്‍ പെട്ടിട്ടുണ്ട്. ഇത് ഞാന്‍ തുറന്ന് പറയുമെന്ന പേടി കൊണ്ടാണ് എനിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ അവര്‍ ഉയര്‍ത്തിയത്.കാശ് കൊടുത്തിട്ട് അവര്‍ എനിക്കെതിരെ കേസ് കൊടുക്കാന്‍ പ്രേരിപ്പിച്ചിട്ടുണ്ട്. ഇത് അറിഞ്ഞ് കൊണ്ടാണ് ഇത്രയും നാളും ഞാനും പിടിച്ച്‌ നിന്നത്. ആത്മഹത്യ ചെയ്യാത്തത് നിരപരാധിത്വം തെളിയിക്കാനാണ്. ചെയ്യാത്ത കാര്യങ്ങളാണ് ഇവര്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. സത്യം പുറത്തുവരും. ഒരു പെണ്ണിനും ഈ ഗതി വരാന്‍ പാടില്ല. നിരപരാധിത്വം തെളിയിക്കാന്‍ ഏത് അറ്റം വരെയും ഞാന്‍ പോകും.”

”18 വര്‍ഷം കൊണ്ട് നേടിയതെല്ലാം അവര്‍ ഒറ്റ നിമിഷം കൊണ്ടാണ് തകര്‍ത്തത്.ബിസിനസ് നടത്തിപ്പിന് വേണ്ടിയാണ് ആ സ്ത്രീയുടെ കൈയില്‍ നിന്ന് വട്ടി പലിശയ്ക്ക് ഞാന്‍ പണം വാങ്ങിയത്. എന്റെ ഓഫീസിലെ ഒരു പെണ്‍കുട്ടിയെങ്കിലും പറയട്ടേ, അഞ്ജലി അങ്ങനെ എങ്ങോട്ടെങ്കിലും കൊണ്ട് പോയിട്ടുണ്ടെന്ന്. സ്വന്തം മകളെ വച്ച്‌ ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുമെന്ന് അവര്‍ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. എന്റെ ജീവിതം നശിപ്പിച്ച എല്ലാവരുടെയും യഥാര്‍ത്ഥ മുഖം ഞാന്‍ പുറത്തുകൊണ്ടുവരും. ഇതുപോലെ ഒരാളുടെയും ജീവിതം നശിക്കാന്‍ പാടില്ല.”-അഞ്ജലി പറഞ്ഞു.

Karma News Network

Recent Posts

ഇവളെന്റെ ഭാര്യയാണ്, അമ്മയല്ല, മോശം കമന്റുകള്‍ ബാധിക്കില്ല- ടിടി ഫാമിലി

സോഷ്യൽ മീഡിയയിലെ താരങ്ങളായ ടിടി കുടുംബത്തിലെ ഷെമിയ്ക്കും ഷെഫിക്കും ആരാധകരേറെയാണ്. ഇരുവരും തമ്മിലുള്ള പ്രായ വിത്യാസത്തിന്റെപേരിൽ നിരവധി ബോഡി ഷെയിമിങ്ങുകളും…

9 mins ago

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

45 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

1 hour ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

2 hours ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

3 hours ago