entertainment

വീട്ടുകാര്‍ പ്രണയം സമ്മതിച്ചില്ല, നേരെ പോലീസ് സ്റ്റേഷനിലേക്ക് അഞ്ജലിയും ശരത്തും

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ താരമാണ് അഞ്ജലി. സുന്ദരി എന്ന പരമ്പരയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ പരമ്പരയില്‍ നിന്നും അഞ്ജലി പിന്നാട് അപ്രത്യക്ഷമാവുകയായിരുന്നു. പരമ്പരയിലെ സഹ സംവിധായകന്‍ ആയ ശരത്തുമായി നടിയുടെ വിവാഹം കഴിഞ്ഞിരുന്നു. രണ്ടാഴ്ച വിവാഹത്തിനായി പരമ്പരയില്‍ നിന്നും നടി അവധി എടുത്തിരുന്നു. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

യാതൊരു മുന്നറിയിപ്പുമില്ലാതെ തന്നെ പരമ്പരയില്‍ നിന്നും പുറത്താക്കിയതാണെന്നും നാല് മാസത്തെ പ്രതിഫലം നല്‍കാനുണ്ടെന്നും അഞ്ജലി ആരോപിച്ചിരുന്നു. ശരത്തിനും പ്രതിഫലം നല്‍കാനുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് അഞ്ജലിയും ശരത്തും. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

ശരത്തേട്ടനെ നേരിട്ട് കാണുന്നതിന് മുന്‍പേ ഞാന്‍ കേട്ടത് ആ ശബ്ദമാണ്. ആ ശബ്ദത്തോടുള്ള ആരാധനയാണ് എന്നെ അടുപ്പിച്ചത് എന്നാണ് അഞ്ജലി പറയുന്നത്. ശബ്ദത്തിന് ഉടമയെ നോക്കി പോയപ്പോള്‍ ഒരു അളിഞ്ഞ ക്യാപ്പും അഴുക്ക് ലുങ്കിയും ഒരു സെന്‍സും ഇല്ലാത്ത ഷര്‍ട്ടും ഇട്ട് നില്‍ക്കുന്ന രൂപമാണ് കണ്ടതെന്നും എന്നാല്‍ സത്യത്തില്‍ ആ ലുക്ക് തന്നെയാണ് ഞാന്‍ ഇഷ്ടപ്പെട്ടത് എന്നും അഞ്ജലി പറയുന്നു. പിന്നെ പതിയെ ട്രാക്കിലാക്കി ഇഷ്ടം പറയുകയായിരുന്നു താന്‍ അഞ്ജലി പറയുന്നത്. തങ്ങളുടെ പ്രണയം വലിയ സംഭവമായിരുന്നു.-അഞ്ജലി പറഞ്ഞു.

പ്രണയം അറിഞ്ഞപ്പോള്‍ അഞ്ജലിയുടെ വീട്ടില്‍ നിന്ന് ഭയങ്കര എതിര്‍പ്പ് ആയിരുന്നു. ശരത്ത് സുന്ദരി എന്ന സീരിയലില്‍ പ്രവൃത്തിക്കുന്നുണ്ട് എങ്കില്‍ അഞ്ജലിയെ ഷൂട്ടിങിന് വിടില്ല എന്ന് വരെ പറഞ്ഞിരുന്നുവെന്നാണ് താരം പറയുന്നത്. പിന്നാലെ അഞ്ജലിയുടെ ഫോണ്‍ വീട്ടുകാര്‍ വാങ്ങി വെക്കുകയും ചെയ്തു. പുറത്തേക്ക് പോകുന്നതും വിലക്കി. ഇതോടെ രണ്ട് മൂന്ന് ദിവസം ശരത്തുമായി യാതൊരു തര ബന്ധവു ഇല്ലാതെയായി. അതോടെ നിര്‍ത്തി പോകാം എന്ന് ശരത്ത് തീരുമാനിക്കുകയായിരുന്നുവെന്നാണ് താരം പറയുന്നത്. എന്നാല്‍ കാലം അവരെ കൈ വിട്ടില്ല. ഒരു ദിവസം രാത്രി ശരത്തിനെ തേടി ഒരു ഫോണ്‍ കോള്‍ എത്തുകയായിരുന്നു. അഞ്ജലിയായിരുന്നു വിളിച്ച്ത്.്

‘ഒന്ന് പിറവം പോലീസ് സ്റ്റേഷനിലേക്ക് വരുമോ’ എന്ന് ചോദിച്ചു. ‘എന്റെ കൂടി ഇറങ്ങി വരാനാണോ’ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ കണ്‍ട്രോളറെ വിളിച്ച് കാറും എടുത്ത് പൊലീസ് സ്‌ററേഷനില്‍ നിന്ന് കൂട്ടിക്കൊണ്ടു വന്ന് അമ്ബലത്തില്‍ വച്ച് താലി കെട്ടി എന്നാണ് ശരത്ത് പറയുന്നത്. ഇന്റസ്ട്രിയിയെ കുറിച്ച് ഒന്നും അറിയാത്തവരാണ് എന്റെ കുടുംബം. പുറമെ കാണുന്നവര്‍ അല്ലാതെ, അതിന് പിന്നാമ്ബുറത്ത് ഉള്ളവരെല്ലാം ഫ്രോഡ് ആണ് എന്നതാണ് അവരുടെ വിശ്വാസം എന്നാണ് അഞ്ജലി പറയുന്നത്. മാത്രവുമല്ല, ശരത്തേട്ടനെ കുറിച്ച് പുറത്തുള്ള ആളുകളെല്ലാം പറയുന്നത് പലതാണെന്നും ഒരുപാട് നെഗറ്റീവ്‌സ് കേട്ടു എന്നും അഞ്ജലി ഓര്‍ക്കുന്നു. അവസാനം ഞാന്‍ തന്നെ നേരിട്ട് പോയി ശരത്തേട്ടനോട് കാര്യങ്ങള്‍ ചോദിച്ചു. അതിന് ശേഷമാണ് പ്രപ്പോസ് ചെയ്തത് എന്നാണ് അഞ്ജലി പറയുന്നു.

ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കൂടി മൂന്ന് ലക്ഷത്തിലധികം പണം സുന്ദരി അണിയറപ്രവര്‍ത്തകര്‍ തരാനുണ്ട് എന്നാണ് അഞ്ജലിയും ശരത്തും പറയുന്നത്. സീരിയലില്‍ നിന്ന് എന്നെ പുറത്താക്കിയതില്‍ എനിക്ക് പ്രശ്‌നമില്ല. കാരണം പറയാതെ പുറത്താക്കിയതും നാല് മാസം ഞാന്‍ കഷ്ടപ്പെട്ട് ജോലി ചെയ്തതിന്റെ കൂലി തരാത്തതുമാണ് എന്റെ പ്രശ്‌നം എന്നാണ് പുറത്താക്കിയതിനെക്കുറിച്ച് അഞ്ജലി പറയുന്നത്. ശരത്ത് വര്‍ഷങ്ങളായി ഈ ഫീല്‍ഡില്‍ ഉള്ള ആളാണ്. ഉടനെ തന്നെ ഈ കാര്യത്തില്‍ തീരുമാനം ആയില്ല എങ്കില്‍ നിയമപരമായി നേരിടും എന്നാണ് അഭിഭാഷകന്‍ കൂടെയായ ശരത്ത് പറയുന്നു.

Karma News Network

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

6 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

27 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

27 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

44 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

52 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

53 mins ago