entertainment

വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്, എന്റെ ശരീരം കാണിക്കുന്ന വീഡിയോ കാട്ടിത്തരാമോ, വിമര്‍ശകരോട് അഞ്ജിത

സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ജിത നായര്‍ എന്ന യൂട്യൂബറെ പരിചയമില്ലാതിരിക്കില്ല. ഫേസ്ബുക്കില്‍ പോലും പലപ്പോഴും അഞ്ജിതയുടെ വീഡിയോകള്‍ ട്രെന്‍ഡിംഗ് ആകാറുണ്ട്. യൂട്യൂബര്‍ കൂടാതെ നടിയും മോഡലും ഇന്‍ഫ്‌ലുവന്‍സറുമൊക്കെയാണ് അഞ്ജിത. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് ശ്രദ്ധേയമാകുന്നത് അഞ്ജിതയുടെ ഒരു വീഡിയോയാണ്. തന്റെ വസ്ത്രധാരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയുമായാണ് അഞ്ജിത എത്തിയിരിക്കുന്നത്.

വീഡിയോയില്‍ അഞ്ജിത പറയുന്നതിങ്ങനെ, ഒരു കാര്യം പറയാന്‍ വന്നതാണ്. ഇനിയും പറഞ്ഞില്ലെങ്കില്‍ എന്നെ എല്ലാവരും കുറ്റം പറയും. എനിക്ക് വൈറലാവാനോ നിങ്ങളുടെ സ്‌നേഹം പിടിച്ചു പറ്റാനോ അല്ല ഈ വീഡിയോ ചെയ്യുന്നത്. എന്റെ വസ്ത്രധാരണത്തെ നിങ്ങള്‍ കുറ്റം പറയുന്നുണ്ടല്ലോ, ഞാനെന്ത് കാണിച്ചിട്ടാണ് നിങ്ങളങ്ങനെ പറയുന്നത്. എന്റെ മാറിടങ്ങളോ വയറോ മറ്റു ഭാഗങ്ങളോ എവിടെയെങ്കിലും ഞാന്‍ കാണിച്ചിട്ടുണ്ടോ. എന്നിട്ടും നിങ്ങളെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്. എനിക്ക് അക്കാര്യത്തില്‍ നല്ല സങ്കടമുണ്ട്.

നിങ്ങളെന്ത് പറഞ്ഞാലും കേട്ട് മിണ്ടാതെ നില്‍ക്കാന്‍ ഞാന്‍ ചെണ്ടയൊ കളിപ്പാട്ടമോ ഒന്നുമല്ലല്ലോ. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമില്‍ നിന്ന് തന്നെ എനിക്കൊരുപാട് വിഷമങ്ങളുണ്ട്, അത് നിങ്ങള്‍ക്കറിയില്ല. ഞാനൊരു പെണ്‍കുട്ടിയാണ്, നിങ്ങളിങ്ങനെ വായില്‍ തോന്നുന്നത് വിളിച്ച് പറയുന്ന രീതി എന്ത് മോശമാണ്. ഞാനെന്ത് കാണിച്ചിട്ടാണ് എന്നെ ഇങ്ങനെ വിമര്‍ശിക്കുന്നത്. അതറിയാനായി ചോദിക്കുകയാണ്. വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്. എന്റെ ശരീരം എവിടെയെങ്കിലും മുഴുവനായി കാണിക്കുന്ന ഒരു വീഡിയോ കാട്ടിത്തരാമോ.

തെറ്റ് ചെയ്തിട്ടാണ് വിമര്‍ശനങ്ങള്‍ കേള്‍ക്കുന്നതെങ്കില്‍ വിഷമമുണ്ടാകില്ല. മറിച്ച് ഒരു തെറ്റും ചെയ്യാതെ ഇത്രയേറെ വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വരുന്നതില്‍ ഒരുപാട് വിഷമമുണ്ട്. അനാവശ്യമായി വിമര്‍ശിക്കുന്ന ഈ പ്രവണത നിങ്ങള്‍ നിര്‍ത്തണമെന്നും അഞ്ജിത നായര്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. എന്നെ എന്തും പറയാമെന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും സഹിക്കാനാകുന്നില്ല. നിങ്ങളുടെ മുന്നില്‍ കരയാനോ കണ്ണീരൊലിപ്പിക്കാനോ എനിക്കറിയില്ല. ഉള്ളിലുള്ള സങ്കടം ഇങ്ങനെ പറയാനേ എനിക്കറിയൂ എന്നു നടി പറയുന്നു. അങ്ങനെ പോലും ചെയ്യാതിരിക്കാന്‍ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ഇങ്ങനെ വീഡിയോയില്‍ വന്ന് പറയുന്നത്. ഞാനൊക്കെ ജീവിക്കാന്‍ വേണ്ടിയാണ് എന്റെ യൂട്യൂബ് ചാനല്‍ മുന്നോട്ട് കൊണ്ടുപോകുന്നത്.

നെഗറ്റീവ് കമന്റുകള്‍ കൊണ്ട് പൊറുതിമുട്ടിയെന്നും കുടുംബക്കാരെയടക്കം ചീത്ത വിളിക്കുന്നതെന്തിനാണെന്നും നടി ചോദിക്കുന്നു. എന്റെ ചേച്ചിയുടെ ഒക്കെ ഒരവസ്ഥയെ കുറിച്ച് നിങ്ങളൊന്ന് ചിന്തിക്കണമെന്നും അഞ്ജിത പറയുന്നു. എല്ലാവര്‍ക്കും ഒരേ പോലുള്ള ശരീരപ്രകൃതിയുണ്ടാവണമെന്നില്ല. എന്റെ ശരീരപ്രകൃതി ഇതാണ്, അതില്‍ എനിക്കിഷ്ടമുള്ള വസ്ത്രമല്ലേ ഞാന്‍ ധരിക്കേണ്ടത്. 2022ലാണ് ജീവിക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേ എന്നും എന്തിനാണ് വ്യാജ അക്കൌണ്ടുകളില്‍ നിന്ന് വളരെ മോശപ്പെട്ട രീതിയിലുള്ള കമന്റുകള്‍ പടച്ചു വിടുന്നതെന്നും അഞ്ജിത ചോദിക്കുന്നു. മനസ്സ് വിഷമിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളാണ് ഇടുന്നതെന്നും നിങ്ങള്‍ക്കും വീട്ടില്‍ അച്ഛനും അമ്മയും പെങ്ങന്മാരുമൊക്കെയില്ലേ അവരോടിങ്ങനെ സംസാരിക്കുമോ.

താനൊരു ദൈവ വിശ്വാസിയാണ്. എല്ലാം ദൈവം കാണുന്നുണ്ട്. എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കിയതും ദൈവമാണെന്നും അഞ്ജിത പറയുന്നു. എനിക്കാരെയും ഉപദ്രവിച്ചിട്ടോ വഞ്ചിച്ചിട്ടോ ഇല്ലെന്നും നിറകണ്ണുകളോടെ പങ്കുവെച്ച വീഡിയോയില്‍ അഞ്ജിത പറഞ്ഞു. ഞാന്‍ ഞാനായി തന്നെ ജീവിക്കും, ഞാന്‍ ജീവിക്കേണ്ടത് നിങ്ങളുടെ ഇഷ്ടത്തിനല്ലല്ലോ. വെറുതെ ഒരു പണിയുമില്ലാതെ കുത്തിയിരുന്ന് ഇങ്ങനെ വൃത്തികെട്ട കമന്റിടുന്ന വരെ പോലെയല്ല താന്‍, ഞാന്‍ അധ്വാനിച്ച് ജീവിക്കുന്ന ആളാണ്. കഷ്ടപ്പെട്ടാണ് വീഡിയോ എടുക്കുന്നത്. അത് എഡിറ്റ് ചെയ്തിട്ടാണ് യൂട്യൂബിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമിലും അപ്ലോഡ് ചെയ്യുന്നത്. അതുകൊണ്ട് ഞാന്‍ പണിയെടുക്കാതെ കിട്ടുന്ന പണവുമായി ജീവിക്കുന്ന ആളല്ല’

Karma News Network

Recent Posts

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

41 mins ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

1 hour ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

2 hours ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

2 hours ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

3 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

3 hours ago