ചലച്ചിത്ര സംവിധായകനും നിർമ്മാതാവുമായ ആൻറണി ഈസ്റ്റ്മാൻ കഴിഞ്ഞ ദിവസമാണ് മരണപ്പെട്ടത്. രചയിതാവ്, സ്റ്റിൽ ഫോട്ടോഗ്രാഫർ എന്നീ നിലകളിലും ശ്രദ്ധ നേടിയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തൃശൂരിൽ വച്ചാണ് മരണം സംഭവിച്ചത്.
തൃശൂർ ജില്ലയിലെ കുന്നംകുളം ചൊവ്വന്നൂരിൽ മുരിങ്ങാത്തേരി കുര്യാക്കോസിൻറെയും മാർത്തയുടെയും മകനായി 1946ലാണ് ജനനം. അറുപതുകളുടെ മധ്യത്തോടെ ഫോട്ടോഗ്രാഫറായി ജീവിതം ആരംഭിച്ചു. പിന്നീട് എറണാകുളത്തേക്കു മാറുകയും ഈസ്റ്റ്മാൻ എന്ന പേരിൽ ഒരു സ്റ്റുഡിയോ ആരംഭിക്കുകയും ചെയ്തു. അങ്ങനെ ആൻറണി ഈസ്റ്റ്മാൻ എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങിയത്.
ആന്റണിച്ചേട്ടനുമായുള്ള സൗഹൃദത്തെക്കുറിച്ച് വാചാലയായെത്തിയിരിക്കുകയാണ് അഞ്ജു അരവിന്ദ്. കുറിപ്പിങ്ങനെ,ആന്റണി ചേട്ടന്റെ വിയോഗം താങ്ങാനാകുന്നില്ല. ഇന്ന് രാവിലെ 6.40 ന് എനിക്ക് വന്ന ഗുഡ് മോണിങ് മെസ്സേജ് കണ്ടപ്പോൾ അറിഞ്ഞിരുന്നില്ല എല്ലാരേയും വിട്ടകന്ന് ഇത്രപെട്ടെന്ന് യാത്ര പറഞ്ഞുപോകുമെന്ന്. എത്ര പേർക്ക് സ്വന്തനമേകുന്നതാണ്. സഹിക്കാനാകുന്നില്ല ഈ വേർപാട്. ഇപ്പോ വീഡിയോ കോൾ ചെയ്യ്തപ്പോൾ ഉള്ളിൽ പ്രാർത്ഥിച്ചു എന്നേപറ്റിക്കാനായി ഇട്ട പോസ്റ്റ് മാത്രം ആകണേന്നു. എന്നിട്ട് എന്നത്തേയും പോലെ എന്നേ കളിയാക്കി ചിരിക്കുന്ന സ്വന്തം ആന്റണിച്ചേട്ടൻ.
നിനക്ക് വട്ടാണ് പെണ്ണേ ആളുകൾ സോഷ്യൽ മീഡിയയിൽ വെറുതെ പറഞ്ഞുപരത്തുന്നതാണെന്നു പറഞ്ഞു എന്നേ സമാധാനിപ്പിക്കുന്ന ആന്റണി ചേട്ടനെ ഒരുപാടു വേദനയോടെ ഓർക്കുന്നു. അദ്ദേഹത്തിന്റെ വേർപാട് സഹിക്കാനുള്ള കരുത്തു ദൈവം പ്രിയപെട്ടവർക്ക് കൊടുക്കട്ടേ, എന്റെ ഗുരുതുല്യനായ അച്ഛനെ പോലെ ഞാൻ സ്നേഹിക്കുന്ന ആന്റണിച്ചേട്ടന് നിത്യശാന്തി നേരുന്നു
എക്സൈസ് സംഘത്തിന്റെ പരിശോധനയില്‍ തിരൂര്‍ റെയില്വേസ്റ്റേഷന് - സിറ്റി ജങ്ഷന് റോഡില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന 12.13 കിലോഗ്രാം കഞ്ചാവ് പിടികൂടി.…
മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം ചേലേമ്പ്ര സ്വദേശി ദില്‍ഷ ഷെറിന്(15) ആണ് മരിച്ചത്. വേങ്ങരയിലെ സ്വകാര്യ ആശുപത്രിയില്‍…
കോവളം കാരോട് ബൈപ്പാസിൽ മിനി ലോറിക്ക് പിന്നിൽ കാറിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മര്യനാട് പുതുക്കുറിച്ചി അർത്തിയൽ പുരയിടത്തിൽ…
യുകെയിൽ ജോലി സ്ഥലത്തുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. എറണാകുളം കാലടി സ്വദേശി റെയ്ഗൻ ജോസ്(36) ആണ് മരിച്ചത്. നാല്…
പത്തനംതിട്ട: പീഡന കേസ് പ്രതിയെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തതില്‍ സിപിഐഎമ്മില്‍ അഭിപ്രായ ഭിന്നത. സംഭവത്തില്‍ തിരുവല്ല ടൗണ്‍ നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി…
എന്റെ ഡാർലിങ്ങ്...നിന്നെ കെട്ടി പുണർന്നത് ഞാൻ മാത്രമല്ല 150കോടി ഇന്ത്യൻ ജനങ്ങളാണ്. ഇന്ത്യ ടി20 ലോകകപ്പ് കിരീടം ഉയർത്തിയതിനു പിന്നാലെ…