entertainment

ഒരാളെ കരിവാരി തേക്കാന്‍ അവസരം കിട്ടിയാല്‍ മുന്‍പും പിന്‍പും നോക്കാതെ ഇറങ്ങുന്നവര്‍, അത് അവര്‍ക്കൊരു ഹരമാണ്, അഞ്ജു അരവിന്ദ് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഞ്ജു അരവിന്ദ്. മലയാളത്തിന് പുറമെ തമിഴിലും താരം തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ അഞ്ജു ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. നേരത്തെ നര്‍ത്തകി മന്‍സിയയ്ക്ക് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വിലക്കിയ സംഭവത്തില്‍ പിന്തുണച്ച് നടി അഞ്ജു അരവിന്ദ് എത്തിയെന്ന വാര്‍ത്ത പുറത്തെത്തിയിരുന്നു. ക്ഷേത്ര വേദിയില്‍ നൃത്തം അവതരിപ്പിക്കാന്‍ ലഭിച്ച അവസരം ബഹിഷ്‌കരിക്കുന്നുവെന്നായിരുന്നു അഞ്ജു അരവിന്ദ് പറഞ്ഞത്. നര്‍ത്തകിയായ അഞ്ജു അരവിന്ദായിരുന്നു എന്നാല്‍ ഇത് നടി അഞ്ജു അരവിന്ദാണ് എന്ന് തെറ്റിദ്ധരിച്ചാണ് പലരും വാര്‍ത്ത പ്രചരിപ്പിച്ചത്. ഇതോടെയാണ് താരം സോഷ്യല്‍ മീഡിയയില്‍ വീഡിയോയയുമായി എത്തിയത്.

അഞ്ജു അരവിന്ദിന്റെ വാക്കുകള്‍, അതെ ഞാന്‍ അഞ്ജു അരവിന്ദാണ്. പക്ഷെ ആ പോസ്റ്റിട്ട അഞ്ജു അരവിന്ദ് ഞാനല്ല. എന്റെ സമനില തെറ്റിയതൊന്നുമല്ല. സമനില തെറ്റിയ ചിലരുണ്ടാക്കിയ തെറ്റിദ്ധാരണ മാറ്റാന്‍ വേണ്ടി പറഞ്ഞതാണ് എന്നു പറഞ്ഞാണ് അഞ്ജു അരവിന്ദ് വീഡിയോ ആരംഭിക്കുന്നത്. കൂടല്‍ മാണിക്യം ക്ഷേത്രവുമായി ബന്ധപ്പെട്ടൊരു സോഷ്യല്‍ മീഡിയ പോസ്റ്റ് പ്രചരിക്കുന്നുണ്ടെന്ന് എന്നെ സ്നേഹിക്കുന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു. ആ പോസ്റ്റ് എഴുതിയ ആളുടെ പേര് അഞ്ജു അരവിന്ദ് എന്നാണ് എന്നും പലരും അത് ഞാനാണ് എന്ന് തെറ്റിദ്ധരിക്കാന്‍ ഇടയുണ്ടായതായും മനസിലായി എന്നാണ് അഞ്ജു പറയുന്നത്. ആ തെറ്റിദ്ധാരണ വളരെ പെട്ടെന്ന് തന്നെ മണിക്കൂറുകള്‍ക്കകം കാട്ടുതീ പോലെ പടരുകയായിരുന്നു.

‘അല്ലെങ്കിലും സന്തോഷമുണ്ടാക്കുന്ന നല്ല വാര്‍ത്തകളേക്കാള്‍ വൈറലാകുന്നത് എപ്പോഴും വൈറലാകുന്നത് വേദനയും വെറുപ്പുമുണ്ടാക്കുന്ന നെഗറ്റീവ് വാര്‍ത്തകളാണല്ലോ. ഒരാളെ കരിവാരി തേക്കാന്‍ അവസരം കിട്ടിയാല്‍ മുന്‍പും പിന്‍പും നോക്കാതെ ഇറങ്ങുന്ന കുറച്ച് ആളുകളുണ്ട്. അത് അവര്‍ക്ക് ഒരു ഹരമാണ്”. കൂടെ കുറച്ച് മതവും രാഷ്ട്രീയവും കൂടി കലക്കാന്‍ പറ്റിയാല്‍ ബഹുകേമാകും. ഇന്നലെ ഏതോ ഒരു ബീന നായര്‍ എന്റെ ഫോട്ടോ ഇട്ട് ഹിന്ദുവിനെ അപമാനിച്ച അഞ്ജു അരവിന്ദിനെ ഇനി കേരളത്തിലെ ഒരു ക്ഷേത്രത്തിലും കയറ്റരുത് എന്ന് പറഞ്ഞു.

അത് ഏറ്റുപിടിച്ച് ഏതാണ്ട് നൂറോളം ആളുകള്‍ ആ പോസ്റ്റ് ഷെയര്‍ ചെയ്യുകയും അതിലൂടെ അഭിമാനിക്കുകയും ചെയ്തു. എന്നാല്‍ പബ്ലിക്ക് ഫിഗര്‍ എന്ന് സ്വയം അവകാശപ്പെടുന്ന സഹോദരി ബീന നായര്‍ക്കോ അതേറ്റു പിടിച്ച നൂറോളം സോ കോള്‍ഡ് സഹോദരീ സഹോദരന്മാര്‍ക്കോ അത് ഞാന്‍ തന്നെയാണോ എന്ന് വേരിഫൈ ചെയ്യാനുള്ള ബുദ്ധിയും ബോധവും ഉണ്ടായില്ല. അത് നമ്മുടെ സമൂഹ മാധ്യമങ്ങളുടെ ദയനീയമായ അവസ്ഥയെയും സമൂഹത്തിന്റെ മൂല്യച്യുതിയെയും തുറന്നു കാട്ടുന്നതാണ്. -അഞ്ജു അരവിന്ദ് പറഞ്ഞു.

തനിക്കെതിരെയുള്ള ഒരാളുടെ മോശം കമന്റിനും അഞ്ജു മറുപടി നല്‍കുന്നുണ്ട്. സുഹൃത്തേ നിങ്ങള്‍ക്കൊക്കെ ഇത്ര വൃത്തികെട്ട ഭാഷ മാത്രമേ വശമുള്ളൂ, വീട്ടില്‍ അമ്മയോടും പെങ്ങളോടുമൊക്കെ ഇതേ ഭാഷയാണോ ഉപയോഗിക്കാറ് എന്നാണ് അഞ്ജു ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇത്ര വൃത്തികെട്ട കമന്റുകളെഴുതുന്നത് പോലെ അത്ര എളുപ്പമല്ല നൃത്തം അഭ്യസിക്കുന്നതും ചെയ്യുന്നതും. ഞങ്ങളെ പോലുള്ള കലാകാരന്മാര്‍ വര്‍ഷങ്ങള്‍ നീണ്ട സാധനയിലൂടെ കരസ്ഥമാക്കുന്നതാണ് നൃത്തം. ഞങ്ങള്‍ ദൈവത്തോടൊപ്പമാണ് ആ കലയെ ചേര്‍ത്തു വെയ്ക്കുന്നതെന്നും അഞ്ജു അരവിന്ദ് പറയുന്നു.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

2 hours ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

3 hours ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

3 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

4 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

4 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

5 hours ago