ഇന്ത്യയുടെ അഭിമാനമുയര്‍ത്തിയ അത്ലറ്റുകളിലൊരാളാണ് അഞ്ജു ബോബി ജോര്‍ജ്. ലോങ് ജംപിലും ട്രിപ്പില്‍ ജംപിലും ഇന്ത്യക്കായി ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ അഞ്ജുവിന് സാധിച്ചിട്ടുണ്ട്. ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിലടക്കം ഇന്ത്യക്കായി മെഡല്‍ നേടിയ അഞ്ജുവിന്റെ വെളിപ്പെടുത്തലിൽ ഞെട്ടിയിരിക്കുകയാണ് കായിക ലോകം.
വിശ്വസിച്ചാലും ഇല്ലെങ്കിലും, ഒരു വൃക്കയുമായി ജീവിച്ച് ലോകത്തിന്റെ ഉന്നതിയിലെത്തിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഞാന്‍. വേദനസംഹാരികള്‍ അടക്കം അലര്‍ജിയാണ്. ഒപ്പം ഒരുപാട് പരിമിതികളുമുണ്ടായിരുന്നു, എന്നിട്ടും നേട്ടമുണ്ടാക്കി.’- എന്നായിരുന്നു രാജ്യത്തിന്റെ അഭിമാനമായ അഞ്ജു ബോബി ജോർജിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍.തന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു, അത്ലറ്റിക്സ് ഫെഡറേഷന് ഓഫ് ഇന്ത്യ, സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ എന്നിവരെ ടാഗ് ചെയ്താണ് അഞ്ജുവിന്റെ ട്വീറ്റ്.
ജനിച്ചപ്പോള്‍ തന്നെ ഒരു വൃക്കയേ അഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. സ്കൂള്‍, കോളജ് തലങ്ങളില്‍ മത്സരിക്കുമ്പോഴൊന്നും ഇക്കാര്യം അഞ്ജു പോലും അറിഞ്ഞിരുന്നില്ല. പിന്നീട്, രാജ്യാന്തര മത്സരത്തിനു മുന്നോടിയായി നടത്തിയ സ്കാനിംഗിലാണ് ഈ വിവരം അറിയുന്നത്.ഇതിനു പിന്നാലെ അഞ്ജുവിനെ അഭിനന്ദിച്ച് കേന്ദ്ര കായികമന്ത്രി കിരൺ റിജിജുവും ട്വീറ്റ് ചെയ്തു. …
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ സുപ്രീംകോടതിയിൽ. ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ നൽകി. ഇരട്ട ജീവപര്യന്തം ചോദ്യം ചെയ്ത് ടിപി…
രാജ്യ തലസ്ഥാനത്ത് ശക്തമായ മഴയും ഇടിമിന്നലും. ശക്തമായ മഴയില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. ഇതിനിടെ…
ഡൽഹിയിലെ തന്റെ വീടിന് നേരെ അജ്ഞാതർ കരി ഓയിൽ ഒഴിച്ചെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീൻ ഒവൈസി. സമൂഹമാദ്ധ്യമമായ എക്സിലൂടെയാണ്…
നടൻ സിദ്ധിഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ വികാരഭരിതനായി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഹൃദസസ്പർശിയായ ഒറ്റവരി കുറിപ്പും മമ്മൂട്ടി പങ്കുവച്ചു.…
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്…
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…