ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നൽകിയ ഗായികയാണ് അഞ്ജു ജോസഫ്. നാലാം സീസണിൽ തേർഡ് റണ്ണർ അപ്പായിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും താരം ഗാനമാലപിച്ച്ശ്രദ്ധ നേടി. പിന്നെ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജുവിനെ മലയാളികൾ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയർ ബ്രേക്കായി. പിന്നീട് സംഗീതത്തിൽ പല പരീക്ഷണങ്ങളുമായിട്ടും വ്ളോഗറായും പ്രേക്ഷകർ അഞ്ജുവിനെ കണ്ടു.
സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകന്ന് ജീവിക്കുകയാണ്.
അടുത്തിടെ താരം വിവാഹ മോചനത്തെക്കുറിച്ച് പറഞ്ഞിരുന്നു, ഇപ്പോളിതാ അതിനുശേഷമുള്ള ലൈഫിനെക്കുറിച്ച് പറയുകയാണ് താരം. വിവാഹമോചനത്തിന് ശേഷം എന്നെ കുറിച്ച് ആളുകൾ എന്തായിരിക്കും പറയുക എന്നത് എന്നെ വല്ലാതെ അലട്ടിയ ഒരു വിഷയമായിരുന്നു. വിവാഹമോചനം എന്നത് സമൂഹം പൂർണമായും അംഗീകരിച്ചോ എന്ന് ചോദിച്ചാൽ എനിക്ക് സംശയമാണ്. വിവാഹമോചനം നടക്കുന്ന സമയത്ത് ഞാൻ ക്ലിനിക്കൽ ഡിപ്രഷനിലേക്ക് പോയിരുന്നു. വിവാഹമോചനം കൊണ്ട് മാത്രം ഡിപ്രഷൻ വന്നുവെന്ന് പറയില്ല.
മുമ്പും ആങ്സൈറ്റിയുള്ള ആളായിരുന്നു ഞാൻ. മുമ്പൊക്കെ രാവിലെ എണീക്കുമ്പോൾ മുതൽ ഉച്ചവരെ ഞാൻ നിർത്താതെ ഇരുന്ന് കരയുമായിരുന്നു. പിന്നെ എഴുന്നേറ്റ് സൗണ്ട് ചെക്കിന് പോകും വീണ്ടും വന്നിരുന്ന് കരയും. ശേഷം ഷോ ചെയ്യാൻ പോകുമെന്ന സ്ഥിതിയായിരുന്നു. നമ്മുടെ ജോലി എന്റർടെയ്ൻ ചെയ്യിപ്പിക്കുക എന്നുള്ളത് ആയതുകൊണ്ട് തന്നെ ചിരിച്ച മുഖത്തോടെ അല്ലാതെ ആളുകൾക്ക് മുന്നിൽ നിൽക്കാൻ സാധിക്കില്ല.
എനിക്ക് ഭക്ഷണം കഴിക്കാൻ ഭയങ്കര ഇഷ്ടമാണ്. നിർത്താതെ ബെഡ്ഡിൽ കിടന്ന് കരയുന്ന എന്നെ കാണുമ്പോൾ സുഹൃത്തുക്കൾ ഫുഡ് ഓഡർ ചെയ്യും. അത് വന്ന് കഴിഞ്ഞ് കഴിച്ചുകൊണ്ടിരിക്കുന്ന പത്ത്, പതിനഞ്ച് മിനിറ്റ് ഞാൻ കരയാതിരിക്കും. അത് കഴിയുമ്പോൾ വീണ്ടും കരയും. പിന്നീട് ഒരു തെറാപ്പിസ്റ്റിനെ കണ്ട് ട്രീറ്റ്മെന്റ് എടുത്ത് തുടങ്ങിയ ശേഷമാണ് എന്റെ അവസ്ഥയിൽ മാറ്റം വന്നത്. അതുവരെ ജീവിതം ആകെ കുഴഞ്ഞ് മറിഞ്ഞ അവസ്ഥായായിരുന്നു. തെറാപ്പികൊണ്ടാണ് ഇന്നും ഞാൻ ജീവനോടെ ഇരിക്കുന്നതെന്നും പറയാം
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…