entertainment

സൈക്യാട്രിസ്റ്റിനെയും സൈക്കോളജിസ്റ്റിനെയും കാണാറുണ്ട്, മാസത്തിൽ ഒരിക്കൽ തെറാപ്പിസ്റ്റിന്റെ സഹായം തേടും- അഞ്ജു ജോസഫ്

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നൽകിയ ഗായികയാണ് അഞ്ജു ജോസഫ്. നാലാം സീസണിൽ തേർഡ് റണ്ണർ അപ്പായിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും താരം ഗാനമാലപിച്ച്ശ്രദ്ധ നേടി. പിന്നെ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജുവിനെ മലയാളികൾ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയർ ബ്രേക്കായി. പിന്നീട് സംഗീതത്തിൽ പല പരീക്ഷണങ്ങളുമായിട്ടും വ്ളോഗറായും പ്രേക്ഷകർ അഞ്ജുവിനെ കണ്ടു.

സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകന്ന് ജീവിക്കുകയാണ്. ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതി പോലെയാണ് കാര്യങ്ങളെന്ന് ഗായിക അഞ്ജു ജോസഫ്. തെറാപ്പിയാണ് തന്നെ കൂടുതൽ സഹായിച്ചത്. ഇപ്പോഴും തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നുണ്ട്. മാസത്തിൽ ഒരിക്കൽ ഉറപ്പായും പോകാറുണ്ടെന്നും അഞ്ജു പറയുന്നു. സൈക്യാട്രിസ്റ്റിനെയും സൈക്കോളജിസ്റ്റിനെയും കാണാറുണ്ടെന്നും ആത്മവിശ്വാസത്തോടെ പറയുകയാണ് അഞ്ജു.

പ്രശ്നങ്ങളിൽ നിന്നും പുറത്തുവരിക എന്നത് അത്രയും ഈസിയല്ല, അതുകൊണ്ടുതന്നെയാണ് തെറാപ്പിസ്റ്റുകളെ ഇപ്പോഴും കൺസൾട്ട് ചെയ്യുന്നത്. ബ്രെക്കപ്പ് ആയാലും ഡിവോഴ്സ് ആയാലും ഏതു ബന്ധം ആണെങ്കിലും ഇല്ലാതെ ആകുമ്പോൾ വേദനാജനകമാണ്. അതിൽ നിന്നും കയറി വരാൻ അത്ര എളുപ്പമല്ല. എനിക്ക് മാത്രമല്ല ഓപ്പോസിറ്റ് സൈഡിൽ നിൽക്കുന്ന ആൾക്കും, ഈ പ്രശ്നം ഫേസ് ചെയ്യുന്ന എല്ലാവർക്കും പാടാണ്. ഞാൻ അതിൽ നിന്നും മുക്തയാകാൻ ഈ മാർഗ്ഗമാണ് സ്വീകരിച്ചത്.

നല്ല ഒരുകൂട്ടം സുഹൃത്തുക്കൾ ഉണ്ട്. എന്ത് ചെയ്താലും കട്ടക്ക് കൂടെയുള്ള ആളുകൾ ഉണ്ട് എന്നതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. തെറ്റും ശരിയും എനിക്ക് അവർ ചൂണ്ടിക്കാണിച്ചുതരാറുണ്ട്. തെറ്റായ സ്ഥലത്തേക്ക് പോകാൻ ആരും എന്നെ പുഷ് ചെയ്യാറില്ല. നമ്മൾ തെറ്റായ ഒരു തീരുമാനം എടുക്കുന്നു എന്ന് കണ്ടാൽ അവർ അത് തിരുത്തിത്തരും. ദൈവത്തിന്റെ ശക്തിയും, ഷോയും, പാട്ടും ഒക്കെയാണ് പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കാൻ തുണച്ചതെന്നും അഞ്ജു പറഞ്ഞു.

എന്റെ ജീവിത അനുഭവങ്ങളാണ്, എന്റെ ബെറ്റർ വേർഷൻ എനിക്ക് നൽകിയത്. എനിക്ക് എങ്ങനെവേണമെങ്കിലും എന്റെ ജീവിതം ജീവിച്ചുതീർക്കാമായിരുന്നു, പക്ഷേ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് തിരിച്ചുവരാനായി. ഇപ്പോൾ ആളുകളോട് ഇത് തുറന്നുപറയാൻ കാരണം എന്റെ അവസ്ഥയിലൂടെ കടന്നുവരുന്ന ആളുകൾക്ക് ഒരു പ്രചോദനം നൽകാൻ വേണ്ടിയാണ്- അഞ്ജു പുതിയ വീഡിയോയിൽ പറയുന്നു.

Karma News Network

Recent Posts

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

6 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

9 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

46 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

51 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago