മലയാളികളുടെ മാത്രമല്ല ലോകം മുഴുവനുമുള്ള ഗാന പ്രേമികളുടെ പ്രീയ ഗായികയാണ് കെഎസ് ചിത്ര. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒറിയ, ഹിന്ദി, ബംഗാളി, ആസാമീസ്, തുളു തുടങ്ങിയ വിവിധ ഭാഷകളിലായി പതിനെണ്ണായിരത്തിൽ അധികം പാട്ടുകൾ ചലച്ചിത്രങ്ങൾക്ക് വേണ്ടിയും ഏഴായിരത്തോളം പാട്ടുകൾ അല്ലാതെയും പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായികക്കുള്ള ദേശീയ പുരസ്കാരവും വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്കാരവും പല തവണ നേടിയിട്ടുണ്ട്. 2005ൽ പത്മശ്രീ പുരസ്കാരവും ചിത്രയ്ക്ക് സമ്മാനിക്കപ്പെട്ടു.
ചിത്രയെക്കുറിച്ച് അഞ്ജു ജോസഫ് പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.നാലാം സീസൺ സ്റ്റാർ സിംഗറിലെ മത്സരാർഥിയായിരുന്നു അഞ്ജു. ഇപ്പോൾ യൂട്യൂബ് കവർ സോങ്ങുകളിലൂടെയും മറ്റു വീഡിയോകളിലൂടെയും ശ്രദ്ധ നേടുകയാണ്, വാക്കുകൾ,
സ്റ്റാർ സിംഗർ വേദിയിൽ ഞാനും ശിഖയും ചിത്രച്ചേച്ചി പാടിയ ചെസ്സ് സിനിമയിലെ ചന്ദം കാളിന്ദി നാദം എന്ന പാട്ടു പാടിയിരുന്നു. പാട്ടു കഴിയുകയും ചേച്ചി ഞങ്ങളെ രണ്ടു പേരെയും കെട്ടിപ്പിടിച്ചു, കൈയ്യിൽ ഉണ്ടായിരുന്ന രണ്ട് സ്വർണ വള ഞങ്ങൾക്ക് ഊരി തന്നു. ഇന്നും ഞാൻ അത് നിധി പോലെ സൂക്ഷിക്കുന്നുണ്ട്. എനിക്ക് അതൊരു ഗ്രാമി അവാർഡ് തന്നെയാണ്, ഷൂട്ടിന്റെ സമയത്തു, ഞങ്ങൾ പെൺകുട്ടികൾക്ക് കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ കൊണ്ടുവരുമായിരുന്നു ചേച്ചി. ഞങ്ങളെ റൂമിലേക്ക് വിളിച്ചിട്ട് മിട്ടായി, തുണികൾ, കമ്മലുകൾ ഒക്കെ തന്നിരുന്നു. സ്വന്തം മക്കളെ പോലെയാണ് ഞങ്ങളെ സ്നേഹിച്ചത്
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…
കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…
കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന് സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്എസ് സ്കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…
കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…
ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിനെ സിബിഐ…
കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…