entertainment

സ്റ്റേജിന് പുറകിൽ പോയിരുന്ന് കരഞ്ഞ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്- അഞ്ജു ജോസഫ്

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോ മലയാള സംഗീത ലോകത്തിന് നൽകിയ ഗായികയാണ് അഞ്ജു ജോസഫ്. നാലാം സീസണിൽ തേർഡ് റണ്ണർ അപ്പായിരുന്നു അഞ്ജു. ചുരുക്കം ചില ചിത്രങ്ങളിലും താരം ഗാനമാലപിച്ച്ശ്രദ്ധ നേടി. പിന്നെ യൂട്യുബ് ചാനലുമായിട്ടാണ് അഞ്ജുവിനെ മലയാളികൾ കണ്ടത്. ഇതിനിടയിലാണ് ബാഹുബലിയിലെ ധീരവ എന്ന പാട്ടിന് അഞ്ജുവും സുഹൃത്തുകളും ഒരുക്കിയ അക്കാപെല്ല ശ്രദ്ധ നേടിയത്. ഇത് അഞ്ജുവിന്റെ കരിയർ ബ്രേക്കായി. പിന്നീട് സംഗീതത്തിൽ പല പരീക്ഷണങ്ങളുമായിട്ടും വ്ളോഗറായും പ്രേക്ഷകർ അഞ്ജുവിനെ കണ്ടു.

തന്റെ സംഗീത ജീവിതത്തെക്കുറിച്ച് അഞ്ജു മനസ് തുറക്കുകയാണ്. അഭിനയത്തില്‍ താല്‍പര്യം ഇല്ലെങ്കിലും ഗായകര്‍ എന്നാല്‍ വോക്കല്‍ ആക്ടേഴ്‌സ് ആണ്. ഷോകളില്ലാത്ത സമയത്ത് കൂടുതല്‍ സമയവും ചെലവിടുന്നത് സംഗീതം പ്രാക്ടീസ് ചെയ്യാൻ. ആദ്യത്തെ പാട്ട് പാടുമ്പോള്‍ എങ്ങനെയാണ് പാടേണ്ടതെന്ന് അറിയില്ലായിരുന്നു. എന്നാല്‍ പാടുമ്പോള്‍ ആ സിനിമയ്ക്ക് ആവശ്യമുള്ള ഭാവം ഭാവനയില്‍ കണ്ട് കൊടുക്കണമെന്ന് പിന്നീട് മനസിലായി.

വോക്കല്‍ ആക്ടിങ്ങ് ഏറെ രസമുള്ള കാര്യമാണ്. സ്റ്റേജ് പെര്‍ഫോമന്‍സ് എനിക്ക് ഭയങ്കര ഇഷ്ടമുള്ള കാര്യമാണ്. അതൊരു ഹരമാണ്. ദൈവം സഹായിച്ച് അത്യാവശ്യം പ്രോഗ്രാമുകളൊക്കെ കിട്ടുന്നുണ്ട്. കാണികളെ പാട്ടു പാടി ഇളക്കുമ്പോള്‍ കിട്ടുന്ന ത്രില്ല് ഏറെ ഇഷ്ടപ്പെടുന്ന ഗായികയാണ് അഞ്ജു. അതുകൊണ്ട് തന്നെ ഏറെ ആസ്വദിച്ചാണ് പാടാറുള്ളത്.

ഒരിക്കല്‍ നാട്ടിലൊരു പള്ളിപ്പെരുന്നാളിന് പാടിക്കൊണ്ടിരിക്കുകയായിരുന്നു. എന്‍ പേര് മീനാകുമാരി എന്ന പാട്ടാണ് പാടുന്നത്. വേറെന്തോ ചിന്തിച്ച് ഏതോ പാട്ടായിരുന്നു പാടിയത്. ജ്യോത്സ്ന കൂടെയുണ്ടായിരുന്നു. താന്‍ പാടുന്നത് കേട്ട് ജ്യോത്സന ഓടി വന്ന് അതേ പിച്ചില്‍ പാടി എന്നെ രക്ഷിച്ചു. വരികള്‍ തെറ്റുമ്പോള്‍ കയ്യില്‍ നിന്നും ഇടാറുണ്ട്. ഹിന്ദി അറിയില്ല, അഥതിനാല്‍ ഇടയ്ക്ക് വാക്കുകളൊക്കെ കയ്യില്‍ നിന്നും ഇടാറുണ്ട്.

സ്‌റ്റേജ് പരിപാടികളില്‍ പാടി തുടങ്ങിയ കാലത്താണ് വേദനിപ്പിക്കുന്ന അനുഭവങ്ങളും ഉണ്ടായിട്ടുണ്ട്. പരിപാടിയിലെ പ്രധാന പാട്ടുകാരിയായി വിളിക്കും. എന്നാല്‍ 20 പാട്ട് കഴിഞ്ഞിട്ടും വിളിക്കാത്ത സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ ഉണ്ടാകുമ്പോള്‍ വിഷമം തോന്നുമെന്നും സ്‌റ്റേജിന് പുറകിലൊക്കെ പോയിരുന്ന് കരഞ്ഞിട്ടുണ്ടെന്നും അഞ്ജു തുറന്നു പറയുന്നു.

താന്‍ ക്ഷമയോട് കൂടിയാണ് ആളുകളോട് പെരുമാറാറുള്ളത്. തിരിച്ചും അത് തന്നെയാണ് പ്രതീക്ഷിക്കുന്നത്. എന്നാലത് കിട്ടാതെ വരുമ്പോള്‍ സങ്കടം വരുമെന്നാണ് അഞ്ജു പറയുന്നത്. ഡോക്ടര്‍ ലവ് എന്ന ചിത്രത്തിലൂടെ പിന്നണി ഗായികയായി മാറിയ അഞ്ജു പിന്നീട് നിരവധി സിനിമകളില്‍ പാട്ടുപാടി. അര്‍ച്ചന 31 നോട്ടൗട്ട് എന്ന ചിത്രത്തിലൂടെയാണ് അഭിനേത്രിയാകുന്നത്. പിന്നീട് റോയ് എന്ന ചിത്രത്തിലും അഭിനയിച്ചു.

Karma News Network

Recent Posts

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

3 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

40 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

45 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

2 hours ago