kerala

എല്‍ഡി ക്ലര്‍ക്കിന്റെ സീറ്റില്‍ കണ്ട് പരിചിതമായ മുഖം സബ് ഇന്‍സ്‌പെക്ടര്‍ വേഷത്തില്‍, ചെങ്ങന്നൂര്‍ കാരെ അമ്പരപ്പിച്ച് അഞ്ജു

ചെങ്ങന്നൂര്‍: പഴയ എല്‍ഡി ക്ലാര്‍ക്ക് ഇന്ന് ജൂനിയര്‍ എസ് ഐ ആണ്. ചെങ്ങന്നൂരിലെ നഗരസഭ റവന്യു വിഭാഗത്തില്‍ ക്ലാര്‍ക്കിന്റെ കസേരയില്‍ നാട്ടുകാര്‍ കണ്ട് ശീലിച്ച മുഖം പിന്നീട് അവര്‍ കാണുന്നത് ബഥേല്‍ ജംക്ഷനില്‍ വാഹനപരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് ഒപ്പം. ഇത് എന്താണെന്ന് കണ്ട് അമ്പരന്നവരുണ്ട്. ചുരിദാര്‍ ഇട്ട് ക്ലാര്‍ക്ക് കസേരയില്‍ ഇരുന്ന യുവതി റോഡരികില്‍ കാക്കി പാന്റ്‌സും ഷര്‍ട്ടും ധരിച്ചാണ് വാഹന പരിശോധന നടത്തിയത്.

തൊപ്പിയും അധികാരവും ഒക്കെ ലഭിച്ചപ്പോള്‍ മഞ്ജുവിനെ കണ്ട് പരിചയിച്ചവര്‍ അവരെ പേരെടുത്ത് വിളിച്ചവരൊക്കെ അങ്ങനെ വിളിക്കാന്‍ ഇപ്പോള്‍ മടിക്കുകയാണ്. അതേസമയം പഴയ പരിചയക്കാരെ വീണ്ടും കാണാന്‍ കവിയുന്നതിന്റെ സന്തോഷത്തിലാണ് മഞ്ജു. ഇത് തുറന്ന് പറയാന്‍ മഞ്ജുവിന് ഒരു മടിയുമില്ല. ജോലി സ്ഥലത്ത് യാതൊരു അപരിചിതത്വവും ഇല്ല, നഗരസഭ ചെയര്‍മാനെയും രാഷ്ട്രീയക്കാരെയും ഒക്കെ നല്ല പരിചയമുള്ളത് മഞ്ജുവിന്റെ ജോലിയും എളുപ്പമാക്കുന്നു.

റെയില്‍വേയിലും പി ആര്‍ ഡിയിലും മഞ്ജു നേരത്തെ ജോലി ചെയ്തിട്ടുണ്ട്. നാലാം ജോലിയാണ് മഞ്ജുവിന്റേത്. റെയില്‍വേയില്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ മാസ്റ്റര്‍, പത്തനംതിട്ട കലക്ടറേറ്റില്‍ ഐ ആന്‍ഡ് പി ആര്‍ ഡി വിഭാഗം, ചെങ്ങന്നൂര്‍ നഗരസഭയില്‍ എല്‍ഡി ക്ലാര്‍ക്ക് എന്നീ തസ്തികകളില്‍ മഞ്ജു പ്രവര്‍ത്തിച്ചിട്ടുണ്ട്.

പോലീസ് വകുപ്പില്‍ ജോലി കിട്ടിയപ്പോള്‍ കോഴിക്കോട് വളയം സ്റ്റേഷനില്‍ ആയിരുന്നു മഞ്ജുവിന് ആദ്യ നിയമനം ലഭിച്ചത്. തുടര്‍ന്ന് മാവേലിക്കരയില്‍ പ്രബേഷന്‍ എസ് ഐ ആയി. ചാരുംമൂട് വേടരപ്ലാവ് സ്വദേശിയാണ് അഞ്ജു. ശബരിമലയില്‍ കരാറുകാരനായ ജയകുമാര്‍ ശ്രീശൈലം ആണു ഭര്‍ത്താവ്. ദമ്പതികള്‍ക്ക് രണ്ട് മക്കളുണ്ട്. ദേവതീര്‍ത്ഥ(7), ദേവശ്രീ(2) എന്നിവരാണ് മക്കള്‍.

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

4 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

4 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

5 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

5 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

6 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

6 hours ago