entertainment

ശരിക്കും ഈ പയ്യന്‍ മുത്ത് ആയിരുന്നില്ല, മത്ത് ആയിരുന്നു, ബാബുവിനെ കുറിച്ച് അഞ്ജു പാര്‍വതി പറയുന്നു

കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബുവിനെ അതി സാഹസികമായിട്ടാണ് അന്ന് രക്ഷിച്ചത്, എന്നാല്‍ കഴിഞ്ഞ ദിവസം ലഹരി തലയ്ക്ക് പിടിച്ച് പരിസരം മറന്ന് ബാബു അസഭ്യം പറയുകയും മറ്റുള്ളവരെ കൈയ്യേറ്റം ചെയ്യുകയും ചെയ്യുന്ന വീഡിയോ കണ്ട് ഏവരും ഞെട്ടി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വതി പ്രഭീഷ്.

അവനായി പ്രാര്‍ത്ഥിച്ച, നേര്‍ന്ന അമ്മമാരെ മുഴുവന്‍ ലജ്ജിപ്പിച്ചുകൊണ്ട് അവന്റെ വായില്‍ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു. എല്ലാ സേനാവിഭാഗങ്ങളെയും രണ്ടു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ കോടികള്‍ ചിലവഴിച്ച് മലയില്‍ നിന്നും താഴെ ഇറക്കിയ ഒരുവന്‍ ലഹരിയ്ക്ക് അടിപ്പെട്ട് കാട്ടിക്കൂട്ടിയ കോപ്രായം കാണിച്ചുതരുന്നുണ്ട് അവന്റെ തനി സ്വരൂപം. ഇതില്‍ സേനാവിഭാഗങ്ങള്‍ ചെയ്തത് അവരുടെ ദൗത്യം; അവരുടെ കടമ. കാരണം അവര്‍ക്ക് ഭാരതത്തിലെ ഓരോ പൗരന്മാരും സ്വന്തം മക്കളാണ്.- അഞ്ജു പാര്‍വതി കുറിച്ചു.

അഞ്ജു പാര്‍വതിയുടെ കുറിപ്പ് ഇങ്ങനെ, ശരിക്കും ഈ പയ്യന്‍ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു. ഈ പയ്യന് വേണ്ടി ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ചിരുന്ന് പ്രാര്‍ത്ഥിച്ച അമ്മമാരുണ്ട്; അവന്‍ സുരക്ഷിതനായി വരണേയെന്ന് നേര്‍ച്ച നേര്‍ന്നവരുണ്ട്. കേരളജനത ഒന്നടങ്കം പ്രാര്‍ത്ഥിച്ചത് ഇവന്റെ ജീവനു വേണ്ടിയായിരുന്നു. അന്നും ചിലര്‍ ഇവന്റെ സാഹസികതയില്‍ സംശയം പ്രകടിപ്പിച്ചിരുന്നു; പക്ഷേ അങ്ങനെ സംശയിച്ചവരെ പതിവു ചാപ്പ കുത്തി സംസ്ഥാനദ്രോഹികളാക്കാനും നമ്മള്‍ ഒന്നടങ്കം നിന്നു. പക്ഷേ അവരായിരുന്നു ശരി എന്ന് കാലം തെളിയിച്ചു.

അവനായി പ്രാര്‍ത്ഥിച്ച, നേര്‍ന്ന അമ്മമാരെ മുഴുവന്‍ ലജ്ജിപ്പിച്ചുകൊണ്ട് അവന്റെ വായില്‍ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു. എല്ലാ സേനാവിഭാഗങ്ങളെയും രണ്ടു ദിവസം മുള്‍മുനയില്‍ നിര്‍ത്തിയ കോടികള്‍ ചിലവഴിച്ച് മലയില്‍ നിന്നും താഴെ ഇറക്കിയ ഒരുവന്‍ ലഹരിയ്ക്ക് അടിപ്പെട്ട് കാട്ടിക്കൂട്ടിയ കോപ്രായം കാണിച്ചുതരുന്നുണ്ട് അവന്റെ തനി സ്വരൂപം. ഇതില്‍ സേനാവിഭാഗങ്ങള്‍ ചെയ്തത് അവരുടെ ദൗത്യം; അവരുടെ കടമ. കാരണം അവര്‍ക്ക് ഭാരതത്തിലെ ഓരോ പൗരന്മാരും സ്വന്തം മക്കളാണ്. ലഹരിക്കടിമപ്പെട്ടവനും അല്ലാത്തവനും ഒരുപോലെ.

ഇന്നലെ മുത്ത് ബാബു മത്ത് ബാബു ആണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ശരിക്കും ലജ്ജിക്കേണ്ടിയിരുന്ന രണ്ട് കൂട്ടരുണ്ട്. ഇവനിവിടെ ഹീറോ പരിവേഷം ചാര്‍ത്തി നല്കി ബാബു പൊറോട്ട തിന്നു, ബാബു ബിരിയാണി തിന്നു തുടങ്ങി അര മണിക്കൂര്‍ ഇടവിട്ട് ബാബു പ്രാഥമിക കര്‍മ്മം നിര്‍വ്വഹിക്കുന്നിടത്ത് വരെ ക്യാമറയും തൂക്കി ചെന്ന് റിപ്പോര്‍ട്ടിങ്ങ് നടത്തിയ മാധ്യമപ്പടയാണ് ഒരു കൂട്ടര്‍. ഉത്തരേന്ത്യയിലേയ്ക്ക് മാത്രം ലെന്‍സ് തിരിച്ചു വച്ചിരിക്കുന്നതിനാലാവാം ഇവിടുത്തെ നാലാംതൂണുകള്‍ക്ക് ഈ മലകയറ്റം പ്രതി ഒരു ഇന്‍വെസ്റ്റിഗേറ്റീവ് നറേഷന്‍ ചെയ്യാന്‍ തോന്നാത്തത്.

പിന്നൊരു കൂട്ടര്‍ ഈ വിഷയത്തിലും രാഷ്ട്രീയ ലാഭം കൊയ്യാന്‍ ഇറങ്ങിയ രാഷ്ട്രീയക്കാരാണ്. ബാബുവിന്റെ സാഹസികതയെ വാനോളം വാഴ്ത്തിയ, അവന്റെ നെഞ്ചുറപ്പിനെ പുകഴ്ത്തിയ രാഷ്ട്രീയ ചിങ്കങ്ങള്‍ അറിഞ്ഞു കാണണം അന്ന് മലയോളം കൂട്ടിയിട്ട് കത്തിച്ച സാധനത്തിന്റെ വീര്യം കാരണം മല കയറിയ വീരനാണ് ബാബു എന്ന സത്യം! ലോട്ടറി അടിച്ചുവെന്ന കള്ളക്കഥ മെനഞ്ഞ് മലയാളി ജനതയെ ആസ്സാക്കിയ സെയ്തലവിക്ക് ശേഷം ഇതാ മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിന്റെ തനിനിറം പുറത്ത്! കഴുതകളാകാന്‍ വിധിക്കപ്പെടുന്ന ജനതയ്ക്കിടുന്ന പേരാണോ പ്രബുദ്ധ മലയാളി?

Karma News Network

Recent Posts

തിരുവനന്തപുരത്ത് മണിക്കൂറുകളോളം കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു

തിരുവനന്തപുരം വെങ്ങാനൂരിൽ കാറിനുള്ളിൽ കുടുങ്ങിയ രണ്ടര വയസുകാരനെ ഫയർഫോഴ്‌സ് രക്ഷിച്ചു. വീട്ടിൽ പോർച്ചിൽ പാർക്ക് ചെയ്‌തിരുന്ന കാറിൽ താക്കോലുമായി കുട്ടി…

11 mins ago

കാവ്യയെ ചേർത്ത് പിടിച്ച് മുന്ന, താരജോഡികളെ ഒരുമിച്ച് കണ്ട സന്തോഷം പങ്കിട്ട് സോഷ്യൽ മീഡിയ

സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും മലയാളികൾക്ക് ഏറെ സുപരിചിതനാണ് നടൻ മുന്ന. പ്രശസ്ത നടി ജയഭാരതിയുടെ സഹോദരി പുത്രനായ മുന്ന,…

37 mins ago

മുഖ്യമന്ത്രിയുടെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം, വിരമിച്ച ഉദ്യോഗസ്ഥന് അതേ തസ്തികയിൽ പുനര്‍നിയമനം

മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഓഫീസിലും ചട്ട വിരുദ്ധ നിയമനം. മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഓഫീസിലെ നിയമനമാണ് വിവാദമാകുന്നത്. സംഭവത്തില്‍…

1 hour ago

ഗുരുവായൂര്‍ ക്ഷേത്രത്തിന് മുഖശ്രീയായി അലങ്കാര മണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കിഴക്കേനടയില്‍ പുതുതായി നിര്‍മ്മിച്ച അലങ്കാരമണ്ഡപവും നടപ്പന്തലും സമര്‍പ്പിച്ചു. പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസായിരുന്നു സമര്‍പ്പണ…

2 hours ago

ഭൂമിയ്ക്കടിയിൽ നിന്നും 14ാം നൂറ്റാണ്ടിലെ ശിവലിംഗവും ശിലാലിഖിതവും കണ്ടെത്തി

ആന്ധ്രാപ്രദേശിൽ ഭൂമിയ്ക്കടിയിൽ നിന്നും നൂറ്റാണ്ടുകൾ പഴക്കമുള്ള ശിവലിംഗം കണ്ടെത്തി. ശിർശൈലം ക്ഷേത്രത്തിന്റെ പരിസരത്ത് കുഴിയെടുക്കുന്നതിനിടെ ആയിരുന്നു സംഭവം. ശിവലിംഗത്തിനൊപ്പം ശിലാലിഖിതങ്ങളും…

2 hours ago

പേജ് ഒന്ന് ആക്ടീവ് ആക്കാം, പെൺകുട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കിട്ട് ഗോപി സുന്ദർ, പാട്ട് ഇല്ലെങ്കിലും ട്യൂണിംഗ് നടക്കുന്നുണ്ടെന്ന് കമന്റ്

എന്നും സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദർ. അടുത്ത കാലത്തായി ഈണം നൽകിയ പാട്ടുകളേക്കാൾ…

3 hours ago