topnews

അതിന് കാരണം ഇന്ത്യ എന്ന ലേബല്‍, മറ്റേത് രാജ്യത്തിന്റെ പതാക കാണിച്ചാലും കിട്ടാത്ത സുരക്ഷിതത്വം, അഞ്ജു പാര്‍വതി പറയുന്നു

യുക്രൈനില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ തിരികെ നാട്ടില്‍ എത്തിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഗംഗ തുടരുകയാണ്. നിരവധി പേരാണ് ഇന്ത്യയില്‍ പല വിമനാങ്ങലിലായി മടങ്ങി എത്തിയത്. മലയാളികള്‍ അടക്കമുള്ളവര്‍ വിമാനങ്ങളില്‍ യുദ്ധ മുഖത്ത് നിന്നും സ്വന്തം നാട്ടില്‍ തിരികെ എത്തി. എന്നാല്‍ ഇപ്പോഴും കേന്ദ്രത്തിനെതിരെ ചിലര്‍ രംഗത്ത് എത്തുന്നുണ്ട്. യുക്രൈനില്‍ ഇന്ത്യ നേരിട്ട് റെസ്‌ക്യൂ ഓപ്പറേഷനുകള്‍ നടത്തിയില്ല എന്നും കുട്ടികള്‍ റിസ്‌ക് എടുത്ത് കിലോമീറ്ററുകള്‍ താണ്ടി അടുത്തുള്ള രാജ്യങ്ങളിലെ ബോര്‍ഡറുകളില്‍ എത്തുകയും അവിടെ നിന്നും മാത്രം രക്ഷാപ്രവര്‍ത്തനം ഇന്ത്യ നടത്തി എന്നുമാണ് ഉയരുന്ന ആരോപണം. ഇപ്പോള്‍ സംഭവത്തില്‍ വ്യക്തമായ മറുപടി നല്‍കി രംഗത്ത് എത്തിയിരിക്കുകയാണ് അഞ്ജു പാര്‍വതി. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് അഞ്ജുവിന്റെ പ്രതികരണം.

അഞ്ജു പാര്‍വതി പങ്കുവെച്ച കുറിപ്പ്, ഓപ്പറേഷന്‍ ഗംഗയെ ഇകഴ്ത്തി ഒരുപാടു നരേഷന്‍സ് കാണുന്നു. അതില്‍ പ്രധാനമായും കേള്‍ക്കുന്ന ആക്ഷേപം ഉക്രൈനില്‍ ഇന്ത്യ നേരിട്ട് റെസ്‌ക്യൂ ഓപ്പറേഷനുകള്‍ നടത്തിയില്ല എന്നും കുട്ടികള്‍ റിസ്‌ക് എടുത്ത് കിലോമീറ്ററുകള്‍ താണ്ടി അടുത്തുള്ള രാജ്യങ്ങളിലെ ബോര്‍ഡറുകളില്‍ എത്തുകയും അവിടെ നിന്നും മാത്രം evacuation ഇന്ത്യ നടത്തി എന്നുമാണ്. പിന്നെ എന്താണ് ഇന്ത്യ ചെയ്യേണ്ടിയിരുന്നത്? രണ്ട് രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം ( കര മാര്‍ഗ്ഗവും വ്യോമ മാര്‍ഗ്ഗവും) നടക്കുമ്പോള്‍ അധിനിവേശം നടക്കുന്ന രാജ്യത്ത് ചെന്ന് സ്വന്തം പൗരന്‍മാരെ രക്ഷിക്കാന്‍ ഇന്ത്യ എന്നല്ല ലോകത്തെ ഒരു രാജ്യത്തിനും കഴിയില്ല. ആകെ കഴിയുക അധിനിവേശം നടത്തുന്ന രാജ്യത്തെ വെറുപ്പിക്കാതെ ,അവരുടെ ആക്രമണത്തെ അപലപിക്കാതെ കഴിയുന്നതും അവരോട് സംസാരിച്ചു തങ്ങളുടെ പൗരന്മാരുടെ ജീവനു സംരക്ഷണം നല്കി അധിനിവേശമേഖലകളില്‍ നിന്നും പുറത്തു കടത്തി evacuation നടത്തുക എന്നത് മാത്രമാണ്. ഉക്രൈനില്‍ അത് നൂറ്റിയൊന്ന് ശതമാനം പെര്‍ഫെക്ഷനോടെ നമ്മുടെ രാജ്യം ചെയ്തു. റഷ്യയുടെ ഭരണാധികാരിയോടു സംസാരിച്ചു നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ബോര്‍ഡറുകളില്‍ എത്തിക്കാന്‍ വേണ്ട നടപടി സ്വീകരിച്ചു. നാല് ബോര്‍ഡറുകളില്‍ നാല് കേന്ദ്രമന്ത്രിമാരെ ചുമതലപ്പെടുത്തി അവിടെ എത്തുന്ന മെഡിക്കല്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ വിമാനമാര്‍ഗ്ഗം നാട്ടിലെത്തിക്കുന്നു. ഇതില്‍ എന്താണ് ആക്ഷേപിക്കാന്‍ തക്കതായിട്ടുള്ളത്?

ഇത് പോലുള്ള രക്ഷാദൗത്യങ്ങള്‍ ഇന്ത്യ എന്ന മഹത്തായ നമ്മുടെ രാജ്യത്തിന് പുതുമയല്ല. കുവൈറ്റ് യുദ്ധവേളയില്‍ ഇന്ത്യക്കാരായ ഒരു ലക്ഷത്തി എഴുപത്തിരണ്ടായിരം അഭയാര്‍ത്ഥികളെ വിമാനം വഴി ജന്മനാട്ടിലെത്തിച്ച എയര്‍ ഇന്ത്യ ചരിത്രത്തില്‍ സ്ഥാനം നേടി. 59 ദിവസംകൊണ്ട് 488 തവണ പറന്നായിരുന്നു ഇതു സാധിച്ചത്. ലോക ചരിത്രത്തില്‍ ഇത്രയും വലിയ ഒഴിപ്പിക്കല്‍ മുന്‍പൊരിക്കലും നടന്നിട്ടില്ല. ഓരോ വിമാനത്തിലും 300 പേരെ വീതം കയറ്റി ദിനംപ്രതി പത്തു തവണയാണ് അമ്മാനിലെ ക്യൂന്‍ അലിയ അന്തര്‍ദേശിയ വിമാനത്താവളത്തില്‍ നിന്നും മുംബൈയിലേക്കു വിമാനങ്ങള്‍ പറന്നുയര്‍ന്നത്. പക്ഷേ ഇന്ന് ഓപ്പറേഷന്‍ ഗംഗയെ ഇകഴ്ത്തി പറയുന്നവര്‍ ഒന്നോര്‍ക്കുക. അന്നും ഇന്ത്യ കുവൈറ്റില്‍ കടന്നല്ല ഇന്ത്യക്കാരെ ഒഴിപ്പിച്ച് നാട്ടില്‍ കൊണ്ടു് വന്നത്. കുവെത്തില്‍ നിന്നും ജോര്‍ദ്ദാനിലേക്കു ഹൈവേ-80 വഴി പോകാമായിരുന്നെങ്കിലും ഈ റോഡ് യുദ്ധഭൂമിയായി മാറിയിരുന്നതുകൊണ്ടു് 2000കിലോമീറ്റര്‍ താണ്ടി ബാഗ്ദാദ് വഴിയാണ് ജോര്‍ദാനിലെ അമ്മാനില്‍ എത്തിയത്. കുവൈത്തില്‍നിന്നു ബഗ്ദാദ് വഴി ജോര്‍ദാന്‍ അതിര്‍ത്തിയിലേക്ക് ഇറാഖ് സര്‍ക്കാര്‍ ബസ് സര്‍വീസ് ഏര്‍പ്പെടുത്തി.

മറ്റൊന്ന് കൂടിയുണ്ട്. കുവൈറ്റ് യുദ്ധവേളയില്‍ ഇന്ത്യന്‍ evacuation നമ്മള്‍ നടത്തുമ്പോള്‍ അവിടെ യുദ്ധ സാഹചര്യം ഇല്ലായിരുന്നു. ഇറാഖ് കുവൈറ്റിനെ വെറും രണ്ടു ദിവസം കൊണ്ട് ആക്രമിച്ചു തങ്ങളുടെ പ്രവിശ്യ മാത്രമാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇന്ന് നമ്മള്‍ റഷ്യയോടും ഉക്രൈനോടും ബന്ധം സൂക്ഷിക്കുന്നത് പോലെ അന്നു ഇറാഖും കുവൈത്തുമായും നല്ല ബന്ധം കാത്തു സൂക്ഷിക്കാന്‍ ഇന്ത്യ പ്രത്യേകം ശ്രദ്ധിച്ചു. യുദ്ധ സാഹചര്യം നിലവില്‍ ഇല്ലാതിരുന്ന സമയത്തു പോലും നമുക്ക് കുവൈറ്റില്‍ നിന്നും നേരിട്ട് രക്ഷാദൗത്യം നടത്താന്‍ കഴിഞ്ഞിരുന്നില്ല എങ്കില്‍ ഇന്ന് രൂക്ഷമായ യുദ്ധം നടക്കുന്ന വേളയില്‍ ഉക്രൈനില്‍ നിന്നും നേരിട്ട് ഇന്ത്യക്ക് evacuation അല്ലെങ്കില്‍ air lifting നടത്താന്‍ സാധിക്കുന്നത് എങ്ങനെ?

സിവിക് സെന്‍സ് ഉള്ള ഏതൊരു പൗരനും നിലവില്‍ ചെയ്യേണ്ടത് ഇത്രമാത്രം. നമ്മുടെ സഹോദരങ്ങളും കുട്ടികളും യുദ്ധ മേഖലയില്‍ നിന്നും സുരക്ഷിതരായി വീടണയുന്നതിനായി പ്രാര്‍ത്ഥിക്കുക. അവര്‍ക്ക് അതിന് കഴിയുന്നത് ഇന്ത്യ എന്ന ഒരൊറ്റ ലേബല്‍ കൊണ്ടാണ്. ഇന്ത്യന്‍ എന്ന nationality വെറും ഒരു term അല്ല മറിച്ച് ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ സ്ഥാനം വഹിക്കുന്ന ഒന്നായതിനാലാണ്. രാഷ്ട്രീയമല്ല ഇവിടെ നോക്കേണ്ടത്. യുദ്ധ സാഹചര്യങ്ങളില്‍ രക്ഷാ ദൗത്യം ഒരുക്കുക എന്നത് collective ആയ ഒരു effort ആണ്. ഭരിക്കുന്നവര്‍ മാത്രമല്ല പ്രതിപക്ഷവും എല്ലാ സിസ്റ്റംസും ഒരുമിച്ചു കൈ കോര്‍ത്ത് നടത്തേണ്ട ശ്രമകരമായ ദൗത്യം. ഇത്തരം ദൗത്യങ്ങളെ പുകഴ്ത്തി പാടിയില്ലെങ്കിലും ഇകഴ്ത്താതെ ഇരിക്കുക എന്നത് മിനിമം സെന്‍സ് ഉളളവര്‍ പാലിക്കേണ്ട മര്യാദയാണ്. കുവൈറ്റില്‍ നടന്നതു പോലെയോ ലിബിയയില്‍ നടന്നതു പോലെയോ ഒക്കെയുള്ള ശ്രമകരമായ ദൗത്യമാണ് ഓപ്പറേഷന്‍ ഗംഗ. ഒരുപക്ഷേ നാളത്തെ ചരിത്രം പറഞ്ഞേക്കാം മറ്റേത് രാജ്യം നടത്തിയതിനേക്കാള്‍ മികച്ച evacuation ആയിരുന്നു നമ്മള്‍ ഉക്രൈനില്‍ നടത്തിയത് എന്ന്. മറ്റേത് രാജ്യത്തിന്റെ ഫ്‌ളാഗ് കാണിച്ചാലും കിട്ടാത്ത സുരക്ഷിതം നമ്മുടെ മൂവര്‍ണ്ണ പതാകയ്ക്ക് ഉണ്ടെന്ന്!

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

3 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

21 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

34 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

40 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago