Home karmaexclusive സഖാക്കള്‍ക്ക് ഈ വിധിയെഴുത്ത് ബാധകമല്ല, തല ഉയര്‍ത്തിപ്പിടിച്ചോളു, ചന്ദ്രനെ നോക്കി നായ്ക്കള്‍ ഓരിയിടുന്നത് സാധാരണമാണല്ലോ; അഞ്ജു...

സഖാക്കള്‍ക്ക് ഈ വിധിയെഴുത്ത് ബാധകമല്ല, തല ഉയര്‍ത്തിപ്പിടിച്ചോളു, ചന്ദ്രനെ നോക്കി നായ്ക്കള്‍ ഓരിയിടുന്നത് സാധാരണമാണല്ലോ; അഞ്ജു പാര്‍വതി പ്രഭീഷ്

ഷെഫ് പിള്ളയ്‌ക്കെതിരെ സൈബറിടങ്ങളിലെ ജാതീയ വേര്‍തിരിവുകള്‍ക്കും ചര്‍ച്ചകള്‍ക്കുമെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി അഞ്ജു പാര്‍വതി പ്രഭീഷ്. കേരളീയ സമൂഹത്തില്‍ അഴുകിയ ജാതി ബോധം ഉള്ളില്‍ കൊണ്ടുനടക്കുന്നത് സവര്‍ണ്ണരല്ല; മറിച്ച് അളിഞ്ഞ ജാതി കാര്‍ഡ് ഇട്ട് പൊറാട്ടുനാടകം ആടുന്ന കുറേ ഫേക്ക് ലിബറലുകളാണ്. ഇവിടെ ഒരാളുടെ പേരിനൊപ്പം നായര്‍ – മേനോന്‍ – പിള്ള -വര്‍മ്മ എന്നൊക്കെ ജാതിപ്പേര്‍ കണ്ടാല്‍ ഉടനെ അയാള്‍ക്കെതിരെ സവര്‍ണ്ണ ഫാസിസ്റ്റ് മൂരാച്ചിയെന്ന വിധിയെഴുത്താണ് ഉണ്ടാവുക എന്നും അഞ്ജു പാര്‍വതി പറയുന്നു.

ഒരു ജാതിയും സവര്‍ണ്ണതയുടെയോ അവര്‍ണ്ണതയുടെയോ അടയാളങ്ങളല്ല. പൈതൃകത്തിന്റെ ശേഷിപ്പുകളാണ് .ഈ ബോധം മനസ്സിലുണ്ടായാല്‍ പിന്നെ ഈഴവനെന്നോ നായരെന്നോ മുക്കുവനെന്നോ പുലയനെന്നോ പേരിന്റെ കൂടെ ചേര്‍ക്കുന്നതില്‍ തെറ്റ് കാണേണ്ട കാര്യമില്ല. .ജാതിയുടെയും മതത്തിന്റെയുംപേര് പറഞ്ഞുകൊണ്ട് മന്ത്രി സ്ഥാനവും രാഷ്ട്രീയ സ്ഥാനവും യഥേഷ്ടം വാങ്ങാന്‍ നമുക്ക് മടിയില്ല..ഇതേ ജാതിയുടെ പിന്‍ബലത്തില്‍ സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ പറ്റാനും ആര്‍ക്കും മടിയില്ല.പക്ഷേ അതേ ജാതിപ്പേര്‍ വിളിച്ചുപോയാല്‍ കൊടിയ അപരാധം. ഒരാനുകൂല്യവും ഇല്ലാതെ, സംവരണമൊന്നുമില്ലാതെ, സ്വന്തം നിലയില്‍ പഠിച്ചു ഉന്നതനിലയില്‍ നിലയില്‍ എത്തുന്ന ഒരാള്‍ സ്വന്തം പേരിനൊപ്പം ജാതിപ്പേര്‍ വയ്ക്കുന്നത് മഹാപരാധം എന്നും അഞ്ജു പറയുന്നു

ഫേസ്ബുക്ക് പോസ്റ്റ്

താഴെ തട്ടിൽ നിന്ന് നടന്നു വന്ന് വലിയ ഹോട്ടൽ ശ്രംഖലകളിൽ ഷെഫ് ആയി പ്രവർത്തിച്ച് ഇന്ന് സ്വന്തം സംരംഭവുമായി മുന്നോട്ട് പോവുന്ന ഒരു മനുഷ്യൻ! പോകുന്ന വഴികളിൽ സ്നേഹം വാരി വിതറാൻ മറക്കാതിരുന്ന ആ മനുഷ്യനെ ഒരു അന്താരാഷ്ട്ര ബ്രാൻഡ് നെയിം കൊണ്ട് ലോകം അഡ്രസ്സ് ചെയ്യുന്നു – ഷെഫ് പിള്ള. ! ഇപ്പോഴിതാ ആ ബ്രാൻഡ് നെയിമിനുള്ളിലെ ‘പിള്ള ‘ മാത്രം ചികഞ്ഞെടുത്ത് പൊളിറ്റിക്കൽ കറക്ട്നെസ്സിൻ്റെ ഫ്രീ സ്റ്റഡി ക്ലാസ്സ് നല്കുന്നു ചിലർ.
പലപ്പോഴും പറയണമെന്ന് കരുതിയതാണ്. ഈ കേരളീയ സമൂഹത്തിൽ അഴുകിയ ജാതി ബോധം ഉള്ളിൽ കൊണ്ടുനടക്കുന്നത് സവർണ്ണരല്ല; മറിച്ച് അളിഞ്ഞ ജാതി കാർഡ് ഇട്ട് പൊറാട്ടുനാടകം ആടുന്ന കുറേ ഫേക്ക് ലിബറലുകളാണ്. ഇവിടെ ഒരാളുടെ പേരിനൊപ്പം നായർ – മേനോൻ – പിള്ള -വർമ്മ എന്നൊക്കെ ജാതിപ്പേർ കണ്ടാൽ ഉടനെ അയാൾക്കെതിരെ സവർണ്ണ ഫാസിസ്റ്റ് മൂരാച്ചിയെന്ന വിധിയെഴുത്താണ് ഉണ്ടാവുക,. പക്ഷേ എല്ലാവർക്കും ഈ വിധിയെഴുത്ത് ബാധകമല്ല. പേരിനു മുന്നിൽ ഒരു സഖാവ് ഉണ്ടെങ്കിൽ ജാതിവാൽ മാനവികതയുടെ ചിഹ്നമാകും. സഖാവ്. കൃഷ്ണപിള്ളയ്ക്കും സഖാവ് ഗോവിന്ദപിള്ളയ്ക്കും പിള്ള വാൽ മതേതരത്വ ചിഹ്‌നമാണെങ്കിൽ ഷെഫ് പിള്ളയ്ക്ക് അത് സവർണ്ണ ഫാസിസ്റ്റ്‌ ചിഹ്നമാണത്രേ .ഇടതോരം ചേർന്ന് നടക്കാത്ത മനുഷ്യരാണെങ്കിൽ പേരിനൊപ്പമുളള ജാതി പ്രിവിലേജ് കാർഡാണ് എന്നാണ് വയ്പ്.
ഒരു ജാതിയും സവര്ണ്ണതയുടെയോ അവര്ണ്ണതയുടെയോ അടയാളങ്ങളല്ല. പൈതൃകത്തിന്റെ ശേഷിപ്പുകളാണ് .ഈ ബോധം മനസ്സിലുണ്ടായാല് പിന്നെ ഈഴവനെന്നോ നായരെന്നോ മുക്കുവനെന്നോ പുലയനെന്നോ പേരിന്റെ കൂടെ ചേര്ക്കുന്നതില് തെറ്റ് കാണേണ്ട കാര്യമില്ല. .ജാതിയുടെയും മതത്തിന്റെയുംപേര് പറഞ്ഞുകൊണ്ട് മന്ത്രി സ്ഥാനവും രാഷ്ട്രീയ സ്ഥാനവും യഥേഷ്ടം വാങ്ങാന് നമുക്ക് മടിയില്ല..ഇതേ ജാതിയുടെ പിന്ബലത്തില് സര്ക്കാരിന്റെ ആനുകൂല്യങ്ങള് പറ്റാനും ആർക്കും മടിയില്ല.പക്ഷേ അതേ ജാതിപ്പേര് വിളിച്ചുപോയാല് കൊടിയ അപരാധം.
ഒരാനുകൂല്യവും ഇല്ലാതെ, സംവരണമൊന്നുമില്ലാതെ, സ്വന്തം നിലയില് പഠിച്ചു ഉന്നതനിലയില് നിലയില് എത്തുന്ന ഒരാള് സ്വന്തം പേരിനൊപ്പം ജാതിപ്പേര് വയ്ക്കുന്നത് മഹാപരാധം. ജാതിയുടെ പേരിലുള്ള എല്ലാ ആനുകൂല്യവും കൈപ്പറ്റി,സംവരണത്തില് സീറ്റും നേടി സമൂഹത്തിലെ ഉന്നത സ്ഥാനതിലെത്തുന്ന മറ്റൊരാള്ക്ക് പിന്നെ ആ ജാതി പേരിനൊപ്പം ചേര്ക്കാന് അപകര്ഷതാബോധം വരുകയാണെങ്കില് കുറ്റപ്പെടുത്തേണ്ടത് സ്വന്തം മനസാക്ഷിയെയാണ്. കാരണം നിങ്ങള് തള്ളിപ്പറയുന്നത് സ്വന്തം പൈതൃകത്തെ തന്നെയാണ്.
സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ പലപ്പോഴും ജാതീയതയുടെ ഭീകര ഇരകളാവുന്നത് നായരും മേനോനുമൊക്കെയാണ്. അവർ ഇവിടുത്തെ നടപ്പുരീതികളെ വിമർശിച്ചാൽ അത് പുരോഗമനാശയത്തിനു എതിരാണെങ്കിൽ ആദ്യം ചോദ്യം ചെയ്യപ്പെടുന്നത് പേരിനൊപ്പമുളള ജാതിവാലാണ്. ആശയപരമായ സംവാദങ്ങൾക്കിടയിൽ ഉത്തരമില്ലാതാകുമ്പോൾ പേരിനൊപ്പമുള്ള വാൽ സമർത്ഥമായി എടുത്തിടും . അതൊരു നായർ സ്ത്രീയാണെങ്കിൽ ഉടനെ അച്ചി പ്രയോഗത്തിലേയ്ക്ക് ഒരു കടന്നുകയറ്റമുണ്ട്. പിന്നീട് കേരളചരിത്രത്തിലെ ഉണ്ണിയച്ചി ചരിതമൊക്കെ കുടഞ്ഞിട്ട് കുഴിയിൽ പോയ കാരണവന്മാരെയെയും കാരണവത്തിമാരെയുമൊക്കെ നിരത്തി നിറുത്തി സ്മാർത്ത വിചാരണ ചെയ്യിക്കും.
പ്രിവിലേജുകളുടെ വേർതിരിവില്ലാതെ, ക്ലാസ്സ് ഡിവിഷനുകളില്ലാതെ മനുഷ്യനെ മനുഷ്യനായി മാത്രം കാണുന്നവനാണ് യഥാർത്ഥ പുരോഗമനവാദി. അത്തരത്തിലുള്ള ഒരാൾക്ക് ഷെഫ് പിള്ള എന്നു കേട്ടാൽ ഒന്നും തോന്നില്ല. പേരിനൊപ്പം ജാതിവാൽ പേറിയതുകൊണ്ടു മാത്രം ആരും മഹാന്മാരാകുന്നില്ല. അതുപോലെ ജാതിവാൽ ഉപയോഗിക്കാതിരുന്നതിന്റെ പേരിലും. ഒരാളുടെ കർമ്മമാണ് അയാളിലെ മഹത്വത്തെ അടയാളപ്പെടുത്തുന്നത്. പാചകം എന്ന കർമ്മത്തോടുള്ള അയാളുടെ പാഷൻ അയാൾക്ക് നേടി കൊടുത്തതാണ് ആ ഇൻ്റർനാഷണൽ ബ്രാൻഡ് നെയിം. ആ പേരിനു പിന്നിലെ പിള്ള സ്ഥാനം നല്കുന്ന പ്രിവിലേജ് social status അല്ല മറിച്ച് അദ്ദേഹത്തിൻ്റെ കുടുംബവേരുകളോട് ഉള്ള പൊക്കിൾക്കൊടി ബന്ധം മാത്രമാണ്.
പേരില് ജാതിയുള്ള ഇ.എം.എസ് നമ്പൂതിരിപ്പാടും വയലാര് രാമവര്മ്മയും വി.ടി. ഭട്ടതിരിപ്പാടുമൊക്കെ നവോത്ഥാനത്തിന്റെ കാവലാളുകളായി അറിയപ്പെടുന്ന അതേ കേരളത്തിലാണ് ജാതിവാൽ മുറിച്ചു കളഞ്ഞ മന്നത്ത് പത്മനാഭന്റെ സംഘടനയെ സവർണ്ണതയുടെ പ്രതീകമാക്കി ആക്ഷേപിക്കുന്നത്.
ഇവിടെ ജാതീയത പച്ചയ്ക്ക് പറഞ്ഞ് വോട്ടു തേടുന്നതിൽ ആക്ഷേപമില്ല. ജാതിയുടെ നേർക്കാഴ്ചകളായ സംവരണമണ്ഡലങ്ങളിൽ ജനാധിപത്യത്തെ കൂട്ടിചേർക്കുന്നതിൽ അസ്വഭാവികതയില്ല. പക്ഷേ ആരെങ്കിലും പേരിനൊപ്പം സ്വന്തം പൈതൃകത്തിന്റെ അടയാളങ്ങൾ കൂട്ടിക്കെട്ടിയാൽ ഉടൻ മാടമ്പിയായി; സവർണ്ണനായി. സ്ഥാനപ്പേരുകളോ ജാതിയോ പേരിനൊപ്പം ചേർക്കുന്നത് ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. നിഷാ സുബൈർ എന്ന തട്ടമിട്ട സ്ത്രീ അറിയുന്നില്ല അവർ കേവലം ജാതി വാൽ കൊണ്ട് അളന്ന ആ മനുഷ്യൻ ആളുകളിലേക്ക് പടരുമ്പോൾ അവർ വെറും ബിഗ് സീറോ ആയി അവരിലേയ്ക്ക് മാത്രം ചുരുങ്ങുന്നു എന്ന സത്യം. ചുറ്റിലുമുള്ളവർ അന്യനെന്ന തോന്നലുള്ളവർക്കു മാത്രം തോന്നുന്ന മിഥ്യാബോധമാണ് നിങ്ങൾ ഇന്നാരോപിക്കുന്ന ജാതിയത. പിള്ളേച്ചാ, രുചിക്കൂട്ടുകളുടെ മായാ പ്രപഞ്ചം തീർത്ത് , തല ഉയർത്തിപ്പിടിച്ച് ഷെഫ് പിള്ള എന്ന അന്താരാഷ്ട്ര ബ്രാൻഡ്‌ നെയിമോടെ സ്നേഹം വാരി വിതറി നിങ്ങൾ ഇങ്ങനെ പടർന്നു പന്തലിക്കുമ്പോൾ അസഹിഷ്ണുത തോന്നുന്ന മനുഷ്യർ ഇനിയും ഇതുപോലെ കുരച്ചുകൊണ്ടു വന്നേക്കും. ചന്ദ്രനെ നോക്കി നായ്ക്കൾ ഓരിയിടുന്നത് സാധാരണമാണല്ലോ!