തലസ്ഥാനത്ത് കോർപ്പറേഷൻ പ്രതിപക്ഷ നേതാവിന്റെ വീടാക്രമിച്ചു

തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരേ പ്രതിഷേധങ്ങൾ ഉയരുമ്പോൾ നഗര തലസ്ഥാനത്തേ ബിജെപി നേതാവിന്റെ വീടിനു നേരേ ആക്രമണം.ബിജെപി നേതാവും നഗര സഭാ പാർലിമെന്ററി ഡെപ്യൂട്ടി ലീഡറുമായ അജിത് കരമനയുടെ വസതിയാണ്‌ ആക്രമിച്ചത്. വീടിനും വാതിലിനും നേരേ ട്യൂബ് ലൈറ്റുകൾ വലിച്ചെറിഞ്ഞു.

വീടിന്റെ നടയിലും വാതിൽ പടിയിലും ആക്രമണം ഉണ്ടായി. ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. നഗര സഭയിൽ മേയറുടെ അഴിമതിക്കെതിരെ ശബ്ദം ഉയർത്തുകയും ചെയ്യുന്ന അജിത് കരമന സമീപ ദിവസങ്ങളിലും മേയർക്കെതിരേ രൂക്ഷ വിമർശനം നടത്തിയ ആളാണ്‌.

ഇന്ന് രാവിലെയാണ് ​ആക്രമം നടന്നത്. ട്യൂബ് ലൈറ്റുകൾ ​ഗേറ്റിൽ അടിച്ചു പൊട്ടിച്ച്, വാതിൽപടികളിൽ നിരത്തി ഇട്ടിരുന്നു. ഭീകാരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു അക്രമികളുടെ ലക്ഷ്യം,തന്നെ ഭയപ്പെടുത്തുകയെന്നതും. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിക്കും. നിരവധി അഴിമതികഥകൾ പുറത്തു കൊണ്ടുവന്നതിനാൽ ശത്രുക്കൾ ഉണ്ടാകാം. എന്നാൽ സംഭവത്തിൽ സമ​ഗ്രമായ ഒരു അന്വേഷണം ആവശ്യമാണ്. പൊലീസ് വന്നിരുന്നു. അസിസ്റ്റന്റെ് കമ്മീഷണറേയും വിളിച്ചിരുന്നു. സംഭവത്തിന് പിന്നിലുള്ളവരെ പുറത്തു കൊണ്ടുവരേണ്ടതുണ്ട് എന്നും അജിത് കരമന പറഞ്ഞു.