ജഡ്ജിമാർക്കും ശിക്ഷാ നിയമം ബാധകമാക്കാൻ കേസ് കൊടുത്തയാളേ ഊളൻപാറയിൽ പൂട്ടി

ജഡ്ജിമാരേയും മജിസ്ട്രേട്ട് മാരേയും കലക്ടർമാരേയും തെറ്റ് ചെയ്താൽ ഇന്ത്യൻ പീനൽ കോഡ് വെച്ച്കേസെടുത്ത് ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് കേസ് കൊടുത്ത ആളേ ഊളൻപാറ മാനസീക കേന്ദ്രത്തിൽ പൂട്ടിയിട്ട ഞടുക്കുന്ന സംഭവം. ആന്റി കറപ്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യയുടെ മേധാവിയും പ്രസിദ്ധ മനുഷ്യാവകാശ പ്രവർത്തകനുമായ പി സി ജോസിനെയാണ്‌ ഇത്തരത്തിൽ ചെയ്തത്. മാത്രമല്ല ഈ കേസ് ഹൈക്കോടതിയിൽ നല്കിയ അന്ന് മുതൽ തന്നെ ന്യായാധിപന്മാർ വേട്ടയാടുന്നു എന്നും കള്ള കേസിൽ കുടുക്കുന്നു എന്നും ഇദ്ദേഹം തുറന്ന് പറയുകയാണ്‌.ഇപ്പോൾ ഭരണഘടനാ കോടതി സ്വന്തം നിലയിൽ സ്ഥാപിച്ച് കേസുകളിൽ വിധി പറഞ്ഞ് പ്രതികരണവും നടത്തുകയാണ് ജോസ്.

1990ൽ ഭരണഘടനയുടെ ലക്ഷ്യം സാധൂകരിക്കുകയെന്ന ലക്ഷ്യത്തോടെ ആന്റി കറപ്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ സ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ജഡ്ജിമാർക്കും മജിസ്ട്രേട്ട് മാർക്കും കലക്ടർമാർക്കും ഇന്ത്യൻ നിയമം ബാധകമല്ല എന്ന രീതിയുണ്ടായിരുന്നു. 1850ൽ ഈ നിയമം ചലഞ്ച് ചെയ്തു അത് തള്ളിക്കളയുകയും ചേർത്തലയിലെ ടി.കെ മധു എന്ന മജിസ്ട്രേറ്റ് തനിക്ക് മാനസികരോ​ഗമെന്നും പറഞ്ഞ് ഊളമ്പാറയിൽ കൊണ്ടാക്കി.

പിന്നീട് എറണാകുളത്ത് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റായി ടി കെ മധു എത്തുകയും ചെയ്തപ്പോൾ ആണ് പോപ്പുലർ ഫിനാൻസിന്റെ ഓഹരി നിക്ഷേപത്തിന്റെ തട്ടിപ്പിന് സംഘടന ഇരയാകുന്നത്. കേസ് നടത്തി അനുകൂല വിധി വരുമെന്നായപ്പോൾ തന്നെ ഭീഷണിപ്പെടുത്തി പല പേപ്പറുകളിൽ ഒപ്പിടിയിക്കുകയും ചെയ്തു. പിന്നീടാണ് മുൻ മജിസ്ട്രേറ്റിന്റെ വ്യക്തിവൈരാ​ഗ്യമാണ് പിന്നിലെന്ന് അറിയുന്നത്. എതിർകഷി ഹാജരാകാത്ത കേസ് ക്ലോസ് ചെയ്തതോടെ മേൽകോടതിയിൽ പോയി.

കള്ള കേസുകളിൽ കുടുക്കി, 40 ലക്ഷം രൂപയും നഷ്ടം,അഴിമതിക്കെതിരേ പോരാടിയതിനു പി സി ജോസ് എന്ന മനുഷ്യനു സംഭവിച്ച ദുരന്തങ്ങൾ