trending

നിങ്ങൾക്ക് ശോഭന ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒപ്പം നിൽക്കാൻ ഉർവ്വശി ഉണ്ടെന്ന കാട്ടിക്കൂട്ടൽ പക്ഷേ അടപടലം പൊളിഞ്ഞു- അഞ്ജു പാർവതി പ്രഭീഷ്

രാമക്ഷേത്ര പ്രാണപ്രതിഷ്ഠയ്ക്കു പിന്നാലെ നടി ഉർവശിയുടേതെന്ന തരത്തിൽ ഒരു പ്രസ്താവന സോഷ്യൽ മീഡിയയിൽ കറങ്ങി നടന്നിരുന്നു. ‘അയോധ്യയിലേത് ബിജെപിയുടെ രാഷ്ട്രീയ രാമൻ’ എന്ന ഉർവശി പറഞ്ഞെന്നാണ് വ്യാജ പ്രചരണം. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് യാതൊരു പരാമർശവും ഉർവശി നടത്തിയിട്ടില്ല എന്നതാണ് വാസ്തവം. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് വ്യാജമാണെന്ന് ഉർവശി തന്നെ പറഞ്ഞിരുന്നു. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. -ഈ സോഷ്യൽ മീഡിയ ഇത്രയും സജീവം ആയ ഇക്കാലത്ത് പോലും ഇത്തരം നട്ടാൽ കുരുക്കാത്ത നുണ കഥകൾ, അതും ഇത്രയും പ്രശസ്തരായ ആളുകളെ കുറിച്ച് വരെ ഇറക്കാൻ ഇവർക്ക് കഴിയുന്നുവെങ്കിൽ ഒരു അമ്പത് കൊല്ലം മുമ്പ് ഇവർ എന്തൊക്കെ ഇരവാദങ്ങൾ പടച്ചു വിട്ടു കാണും അല്ലേ? എന്നാണ് മാധ്യമ പ്രവർത്തക ചോദിക്കുന്നത്.

അങ്ങനെ മറ്റൊരു ഹിമാലയൻ നുണകഥ കൂടി പൊളിഞ്ഞു വീണു, അല്ല കഥയിലെ നായിക തന്നെ രംഗത്ത് വന്ന് പൊളിച്ചു കയ്യിൽ കൊടുത്തു. സമൂഹത്തിൽ അങ്ങേയറ്റം സ്പർദ്ധ ഉണ്ടാക്കുന്ന ഹീനമായ ഒരു പരാമർശം മഉണ്ടാക്കുക. എന്നിട്ട് അത് മറ്റൊരാളുടെ പേരിൽ, അവർ പറഞ്ഞെന്ന വ്യാജ്യേന പറഞ്ഞുണ്ടാക്കുക. എന്നിട്ട് അത് പരമാവധി ആളുകളിൽ എത്തിക്കുക.

മനസ്സാ വാചാ കർമ്മണാ അറിയാത്ത ഒരു കാര്യത്തിൽ ഒരു മഹാനടിയെ കുടുക്കി അവരെ പൊതു സമൂഹത്തിന് മുന്നിൽ കുറ്റക്കാരി ആക്കി അവതരിപ്പിക്കുക എന്നത് ക്രിമിനൽ ഒഫൻസ്‌ തന്നെയാണ്. ശരിക്കും ഇടത് കം ഫേക്ക് ലിബറൽ ക്യാമ്പുകൾ അസ്വസ്ഥമാണ്. ശ്രീമതി ശോഭന എന്ന മഹാനടി പ്രധാനമന്ത്രിയുടെ നാരീശക്തിയിൽ എത്തിയപ്പോൾ അത് വല്ലാത്ത ഒരു ആഘാതമായി. പിന്നീട് ഇന്ത്യയുടെ വാനമ്പാടി തന്റെ വിശ്വാസം ഉറക്കെ പറഞ്ഞപ്പോൾ മനസ്സിലായി കാര്യങ്ങളുടെ പോക്ക് പന്തിയല്ല എന്ന്. ഇവിടെ അരിയിട്ട് വാഴിച്ചിരുന്ന ഫേക്ക് സെക്കൂലറിസം അല്ല യഥാർത്ഥ മതേതരത്വം എന്നും ഇല്ലാത്ത വർഗ്ഗീയവാദത്തെ ഉണ്ടെന്ന് വരുത്തി പൊലിപ്പിച്ചു കാട്ടുന്നത് സമൂഹത്തിൽ വിലയും നിലയും ഉള്ളവർ തിരിച്ചറിഞ്ഞു എന്നും മനസ്സിലായപ്പോൾ മൂട്ടിൽ തീയിട്ട അവസ്ഥ ആയി.

മഹാനടി ശോഭനയെ പോലെ തന്നെ അതേ സെലിബ്രിറ്റി സ്റ്റാറ്റസ് ഉള്ള ഉർവ്വശി ചേച്ചിയെ വച്ച് ഒരു കളി കളിക്കാം എന്ന് നുണ ഇടങ്ങൾ ഉപായം കണ്ടെത്തി. അതാണ്‌ ഇന്നലെ രാവിലെ മുതൽ ഓടിയ ഉർവ്വശി ചേച്ചിയുടെ പേരിൽ വന്ന ഫേക്ക് പ്രസ്താവന. പൊതുവേ സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലാത്ത ഉർവ്വശി ചേച്ചിയുടെ പേരിൽ ആവുമ്പോൾ അത് ഹൗസ് ഫുൾ ആയിട്ട് ഓടും എന്നായിരുന്നു കാണും ധാരണ. അഭിനയ മേഖലയിൽ നിന്ന് തിരിയാൻ സമയം ഇല്ലാത്ത ചേച്ചിക്ക് സോഷ്യൽ മീഡിയയിൽ തല്ലുപിടുത്തതിന് ഒന്നും നേരവും ഇല്ലല്ലോ. നിങ്ങൾക്ക് ശോഭന ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഒപ്പം നിൽക്കാൻ ഉർവ്വശി ഉണ്ടെന്ന കാട്ടിക്കൂട്ടൽ പക്ഷേ അടപടലം പൊളിഞ്ഞു.

ശരിക്കും ഒന്ന് ഓർത്ത് നോക്കൂ -ഈ സോഷ്യൽ മീഡിയ ഇത്രയും സജീവം ആയ ഇക്കാലത്ത് പോലും ഇത്തരം നട്ടാൽ കുരുക്കാത്ത നുണ കഥകൾ, അതും ഇത്രയും പ്രശസ്തരായ ആളുകളെ കുറിച്ച് വരെ ഇറക്കാൻ ഇവർക്ക് കഴിയുന്നുവെങ്കിൽ ഒരു അമ്പത് കൊല്ലം മുമ്പ് ഇവർ എന്തൊക്കെ ഇരവാദങ്ങൾ പടച്ചു വിട്ടു കാണും അല്ലേ? ഇല്ലാത്ത നങ്ങേലിക്ക് വരെ സ്മൃതി മണ്ഡപം കെട്ടാൻ ഇറങ്ങുന്ന കമ്മി ഊണിസം എന്ന ഫേക്കിസം ശരിക്കും ഈ നാടിന്റെ ശാപം. ഇവർക്ക് എന്നും വേണം തമ്മിൽ തല്ലിക്കാൻ രണ്ട് കൂട്ടർ!! മുട്ടനാടുകളെ തമ്മിൽ അടുപ്പിച്ചു ചോര കുടിക്കാൻ തക്കം പാർത്തിരിക്കുന്ന ചെന്നായയുടെ അടുത്ത ഇര ആരായിരിക്കും???

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

43 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

60 mins ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago