trending

പീഡനത്തിന്റെ തീവ്രത നോക്കി പാർട്ടി സീറ്റ് കൊടുക്കുന്ന ഈ നാട്ടിൽ SG യെ പോലൊരു വ്യക്തിയെ ഈ നാട് അർഹിക്കുന്നില്ല- അഞ്ജു പാർവതി പ്രഭീഷ്

മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് നടനും ബിജെപി നേതാവുമായ സുരേഷ് ​ഗോപിക്ക് പിന്തുണയേറുന്നു. മാപ്പ് പറഞ്ഞിട്ടും സുരേഷ് ​ഗോപിയെ രാഷ്ട്രീയ ആയുധമാക്കുന്നു എന്നതാണ് പ്രധാന ആക്ഷേപം. ഇപ്പോളിതാ സുരേഷ് ​ഗോപിക്കെതിരെ ഉയരുന്ന ആരോപണങ്ങൾ‌ക്കെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. ഒരു മാപ്പ് കൊണ്ട് തീരാവുന്നതിന് അപ്പുറം പാതകം ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. പാർട്ടി ആപ്പീസിൽ പീഡനത്തിന്റെ തീവ്രത അളക്കുന്ന ഒറ്റ യെണ്ണത്തിനും അദ്ദേഹത്തിനെതിരെ ചെറു വിരൽ ചൂണ്ടാൻ പോലും അർഹതയില്ല. പീഡനത്തിന്റെ തീവ്രത നോക്കി പാർട്ടി സീറ്റ് കൊടുക്കുന്ന ഈ നാട്ടിൽ SG യെ പോലൊരു വ്യക്തിയെ ഈ നാട് അർഹിക്കുന്നില്ല എന്നതാണ് വാസ്തവമെന്ന് അഞ്ജു കുറിച്ചു

കുറിപ്പിന്റെ പൂർണ്ണരൂപം

ഇന്നലെയും ഇന്ന് രാവിലെ SG മാപ്പ് പറയുന്നത് വരേയ്ക്കും ആ സ്ത്രീയ്ക്ക് ഒപ്പം തന്നെ നിന്നു. അത് ഞാനെന്ന സ്ത്രീയെന്ന നിലയിൽ, അദ്ധ്യാപിക എന്ന നിലയിൽ മാത്രം.!! എന്നാൽ ആ മനുഷ്യൻ അറിയാതെ ചെയ്തു പോയ പിഴവിന്റെ പേരിൽ ഹൃദയം കൊണ്ട് മാപ്പ് പറഞ്ഞിട്ടും അത് ഉൾക്കൊള്ളാതെ കേസുമായി അതും ഐപിസി 354 എ വകുപ്പ് പ്രകാരമുള്ളതുമായി മുന്നോട്ട് പോവുന്നത് കാണുമ്പോൾ വ്യക്തമായി മനസ്സിലാവുന്നുണ്ട് അതിന് പിന്നിലെ വൃത്തികെട്ട അജണ്ട.

വുമൺ കാർഡ് കൊണ്ട് എത്ര സമർത്ഥമായിട്ടാണ് ഒരാളെ തേജോവധം ചെയ്യുന്നത്. ലൈംഗിക ദുരുദ്ദേശം എന്നത് പോയിട്ട് മോശമായിട്ടുള്ള ഒരു സ്പർശം പോലും അദ്ദേഹത്തിൽ നിന്നും ഉണ്ടായിട്ടില്ലെന്ന് മാറ്റാരേക്കാൾ അവർക്ക് അറിയാം. എന്നിട്ടും നിങ്ങൾ എന്തിനാണ് സ്വയം ഇങ്ങനെ ആത്മവഞ്ചന ചെയ്യുന്നത്? രാഷ്ട്രീയ പക ഒന്ന് കൊണ്ടു മാത്രം കൂടെ നിന്ന് എരിക്കയറ്റി തരാൻ ഒരുപാട് പേരുണ്ടാവും. പക്ഷേ നിങ്ങൾ ചുറ്റിലും ഒന്ന് കണ്ണോടിക്കുക. അങ്ങേരെന്തെന്ന്, അയാളിലെ നന്മ എന്തെന്ന് അറിയുന്ന ജനലക്ഷങ്ങൾ അദ്ദേഹത്തിന് ചൊരിയുന്ന പിന്തുണ കാണുമ്പോൾ സ്വയം ആത്മ നിന്ദ തോന്നുന്നില്ലേ? പൊതു സമൂഹം എന്നൊരു സാധനം ഉണ്ട്. അവർക്ക് വ്യക്തമായിട്ട് അറിയാം നെല്ലും പതിരും. ഒരു മാപ്പ് കൊണ്ട് തീരാവുന്നതിന് അപ്പുറം പാതകം ഒന്നും അദ്ദേഹം ചെയ്തിട്ടില്ല. പാർട്ടി ആപ്പീസിൽ പീഡനത്തിന്റെ തീവ്രത അളക്കുന്ന ഒറ്റ യെണ്ണത്തിനും അദ്ദേഹത്തിനെതിരെ ചെറു വിരൽ ചൂണ്ടാൻ പോലും അർഹതയില്ല. പീഡനത്തിന്റെ തീവ്രത നോക്കി പാർട്ടി സീറ്റ് കൊടുക്കുന്ന ഈ നാട്ടിൽ SG യെ പോലൊരു വ്യക്തിയെ ഈ നാട് അർഹിക്കുന്നില്ല എന്നതാണ് വാസ്തവം.

ഈ കേസും കൂട്ടവും ഇപ്പോൾ നന്നായിയെന്ന് തന്നെ തോന്നുന്നു. സന്ദേശം സിനിമയ്ക്ക് ഈ നാട്ടിൽ എന്നും എന്നും കമ്മികൾ ഉള്ളിടത്തോളം റിപ്പീറ്റ് വാല്യൂ ഉണ്ടെന്ന് ഈ സംഭവം അടിവര ഇടുന്നു. വുമൺ കാർഡ് ഇറക്കി ആടിനെ പട്ടിയാക്കാൻ എന്നും കഴിയും എന്നും ഇത് തെളിയിക്കുന്നു. ഒപ്പം SG യുടെ ജനപിന്തുണ അത് കലാരംഗത്തു നിന്നായാലും രാഷ്ട്രീയരംഗത്ത് ( കമ്മികളും സുഡുക്കളും ഒഴികെ ) നിന്നായാലും സാധാരണ ജനങ്ങൾക്കിടയിൽ നിന്നായാലും എത്രമേൽ ഉണ്ടെന്ന് വിലയിരുത്താൻ ഇത് വഴി ഒരുക്കട്ടെ. നാനാജാതി മതസ്ഥർ വിത്ത്‌ സുരേഷേട്ടൻ എന്ന് ഹൃദയം കോണ്ട് പറയുന്നത് കേട്ട് എതിരാളികളുടെ ചങ്ക് പറിഞ്ഞു പോകട്ടെ!!!

വിനായകൻ എന്ന നടനെ വെളുപ്പിക്കാൻ SG യെ ആയുധമാക്കിയവർ ചുറ്റിലും ഒന്ന് കണ്ണോടിക്കുക. അയാളെ പിന്തുണച്ചു സിനിമ മേഖലയിൽ നിന്ന് ഒരാളെങ്കിലും വന്നുവോ എന്ന് നോക്കുക. വരില്ല! പെണ്ണ് എന്ന ബ്രഹ്മാസ്ത്രം വച്ച് കളിച്ചിട്ടും SG ക്ക് വേണ്ടി നില ഉറപ്പിക്കാൻ കലാരംഗത്തുള്ളവരുടെ തിരക്കാണ്. എല്ലാം കൺ തുറന്ന് കണ്ട് ഇളിഭ്യയാവുമ്പോൾ തിരിച്ചറിയും കളിച്ച നാറിയ കളിയുടെ പാപം കഴുകി കളയാൻ ഈ ജന്മം തികയില്ല എന്ന്!! ഈ നാറിയ കളി കളിച്ചവരോട് ആരൊക്കെ ക്ഷമിച്ചാലും ജനിമൃതികൾക്ക് അപ്പുറത്തെ നക്ഷത്രലോകത്തിൽ ഉള്ള ആ കുഞ്ഞ് നക്ഷത്രം ഒരിക്കലും ക്ഷമിക്കില്ല, തീർച്ച

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

6 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

20 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

29 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

48 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

49 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago