columns

കേരളം നമ്പർ1ആണത്രേ, ഏതിൽ? കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിൽ, കൊടിനിറംനോക്കി പ്രതികളെ രക്ഷിക്കുന്നതിൽ, കുറിപ്പ്

വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. പ്രതി ഡിവൈഎഫ്ഐ പ്രവർത്തകനായതിനാൽ വലിയ പൊട്ടിട്ട് ചലഞ്ച് നടത്തിയ ചേച്ചിമാരും ഫെമിനിസം തകർന്നേയെന്നു നിലവിളിച്ച പാവാട താങ്ങികളും പ്രതികരണവുമായെത്തിയില്ല. വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് മാദ്യമപ്രവർത്തക അ‍ഞ്ജു പാർവതി. സ്ത്രീധനമരണങ്ങളെ കുറിച്ചും ഗാർഹിക പീഡനങ്ങളെ കുറിച്ചും തൂങ്ങിയാടിയ യുവതിയുടെ വിവാഹ വേഷത്തിലെ ചിത്രമെടുത്ത് മുഖചിത്രമാക്കി മരണം വിറ്റ് പുത്തനുണ്ടാക്കിയ മാധ്യമനാറികളും കഴിഞ്ഞ മുപ്പതിന് തൂങ്ങിയാടിയ കുഞ്ഞിന്റെ മരണത്തെ കുറിച്ച് അറിഞ്ഞതേയില്ലായിരുന്നെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

വലിയ പൊട്ടിട്ട് ചലഞ്ച് നടത്തിയ ചേച്ചിമാരും ഫെമിനിസം തകർന്നേയെന്നു നിലവിളിച്ച പാവാട താങ്ങികളും ആർപ്പോ ആർത്തവം ടീംസുമൊക്കെ ഇടുക്കിയിലോട്ട് ഒന്ന് വരിക. അവിടെ വണ്ടിപ്പെരിയാറിൽ ഒരു ആറ് വയസ്സുകാരി കുഞ്ഞ് തൂങ്ങി നിന്നാടിയിട്ട് ഇന്ന് ഏഴ് ദിവസമായി . തമാശ തോന്നി കെട്ടിതൂങ്ങി കളിച്ചതല്ല ആ പൊന്നുമോൾ . പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയതാണ് ഒരു കാട്ടാളൻ. ബ്രണ്ണൻ കോളേജിലെ തിണ്ണമിടുക്ക് രണ്ട് ദിവസം ലൈവായി ഇട്ട ചാനൽ ചെറ്റകളും സ്ത്രീധനമരണങ്ങളെ കുറിച്ചും ഗാർഹിക പീഡനങ്ങളെ കുറിച്ചും തൂങ്ങിയാടിയ യുവതിയുടെ വിവാഹ വേഷത്തിലെ ചിത്രമെടുത്ത് മുഖചിത്രമാക്കി മരണം വിറ്റ് പുത്തനുണ്ടാക്കിയ മാധ്യമനാറികളും കഴിഞ്ഞ മുപ്പതിന് തൂങ്ങിയാടിയ കുഞ്ഞിന്റെ മരണത്തെ കുറിച്ച് അറിഞ്ഞതേയില്ലായിരുന്നു. ഇന്ന് തെളിവെടുപ്പിനായി പ്രതിയായ ഇരുപത്തിരണ്ടുകാരനെ കുഞ്ഞിന്റെ വീട്ടിൽ കൊണ്ടുവരുവോളം നിശബ്ദരായിരുന്നു മാധ്യമപ്പരിഷകൾ .

ഉത്തരേന്ത്യയിൽ ഒരു നായ വണ്ടിയിടിച്ച്‌ ചത്താൽ പോലും അത് മോദി -യോഗി ഫാസിസമെന്നലറുന്ന ഒറ്റ സാംസ്കാരിക നായകളും ഈ നിമിഷം വരെ ഈ ദാരുണ കൊലപാതകത്തെ കുറിച്ച് ഒരക്ഷരം മിണ്ടിയിട്ടില്ല. ഇരട്ടചങ്കുള്ള രായാവ് ഭരിക്കുന്ന രാജ്യം ബാലികാ സൗഹാർദ്ദ – സുരക്ഷാ രാജ്യമാണത്രേ അവറ്റകൾക്ക് .മൂന്ന് വർഷമായിട്ട് അതായത് മൂന്ന് വയസ്സു മുതൽ ഒരു കുരുന്നിനെ ഒരുത്തൻ കാമപൂരണത്തിനായി ഉപയോഗിച്ചിട്ട് ഒടുക്കം കെട്ടിതൂക്കി കൊന്നുവെന്ന് കേട്ടിട്ട് ലജ്ജ തോന്നില്ല പ്രബുദ്ധ മലയാളിക്ക് . കാരണം കിട്ടുന്ന കിറ്റ് വാങ്ങി നക്കുമ്പോൾ യജമാനഭക്തി മൂത്ത് കേരളം സിന്ദാവാ എന്ന് വിളിച്ചു ശീലിച്ചു പോയതല്ലേ .

അശ്ലീലവീഡിയോ ശീലമാക്കിയ ഒരുവന്റെ പ്രാകൃതരതി വൈകൃതമാണ് ഒരു പൊടികുഞ്ഞിനെ നിഷ്ഠുരമായി ഇല്ലാതാക്കിയത്. നിരനിരയായി യോനി കവാട മാതൃകകളും രതിവൈകൃത തുറന്നെഴുത്തുകളും പീഡോഫീലുകൾക്ക് ഐക്യദാർഢ്യവും വേടന്മാരുടെ ദളിത് സ്വത്വത്തോടുള്ള സിമ്പതിയും ഇനിയും ഇവിടെ പതഞ്ഞൊഴുകട്ടെ ! പ്രബുദ്ധ കേരളമാണത്രേ നമ്പർ 1 കേരളമാണത്രേ ! ഏതിൽ ? കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നതിൽ ! പീഡോഫീലുകളെ യഥേഷ്ടം വളരാൻ അനുവദിക്കുന്നതിൽ ! കുരുന്നുകളെ കൊന്ന് കെട്ടിത്തൂക്കി സാഡിസം അനുഭവിക്കുന്നതിൽ ! കൊടിയുടെ നിറം നോക്കി പ്രതികളെ സംരക്ഷിക്കുന്നതിൽ !

Karma News Network

Recent Posts

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ…

12 mins ago

തലസ്ഥാനത്ത് ഉഷ്ണ തരംഗം, കടുത്ത നിയന്ത്രണങ്ങൾ, ഉത്തരവിറക്കി കളക്ടർ

തിരുവനന്തപുരം: ചൂട് കടുത്തതോടെ തിരുവനന്തപുരം ജില്ലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒഴിവാക്കുന്നതിനുള്ള നിർദേശങ്ങളാണ് കളക്ടർ പുറത്തിറക്കിയിരിക്കുന്നത്. ദുരന്തസാഹചര്യം…

13 mins ago

മകൾ ഗർഭിണിയായിരുന്നെന്ന് മാതാപിതാക്കൾ അറിഞ്ഞിരുന്നില്ല, പീഡനത്തിന് ഇരയായെന്ന് സംശയം, കുഞ്ഞിന്‍റെ അമ്മ കുറ്റം സമ്മതിച്ചു

കുഞ്ഞിനെ എറിഞ്ഞു കൊന്നത് പേടിച്ചിട്ടു ,കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിന്റെ മൃതദേഹം നടുറോഡിൽ കണ്ടെത്തിയ സംഭവത്തിൽ‌ 23-കാരി കുറ്റം…

35 mins ago

സ്‌കൂൾ വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, പ്രതിയും കൂട്ടാളികളും അറസ്റ്റിൽ

വയനാട് : സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവതിയും യുവാവും അറസ്റ്റിൽ. യുവാവ് ഒരു വർഷത്തിലേറെയായി പെൺകുട്ടിയെ വിവാഹ വാ​ഗ്ദാനം…

47 mins ago

മാളവികയുടെ വിവാഹത്തിൽ താരമായി ദിലീപും കുടുബവും

ജയറാമിന്റെ മകൾ മാളവികയുടെ വിവാഹം ആയിരുന്നു ഇന്ന് ഗുരുവായൂർ അമ്പലനടയിൽ. അത്യന്തം ആഡംബരപ്പൂർവ്വം നടന്ന ചടങ്ങിൽ നിരവധി താരങ്ങൾ ആണ്…

1 hour ago

റോഡരികിൽ നിർത്തിയിട്ട കാറിനുള്ളിൽ അധ്യാപകൻ മരിച്ച നിലയിൽ

കൊല്ലം: കൊട്ടാരക്കര കലയപുരത്ത് റോഡരികിൽ നിർത്തിയിട്ട കാറിൽ അദ്ധ്യാപകനെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. പ്രദേശവാസികളാണ് മൃതദേ​ഹം…

1 hour ago