trending

അയ്യപ്പനും മാളികപ്പുറവും പിണറായിസർക്കാരിന്റെ ശത്രുക്കളല്ലേ, എങ്ങിനെ അവാർഡ് കൊടുക്കും- അഞ്ജു പാർവതി പ്രഭീഷ്

സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയകളിൽ ചർച്ചയായത് മാളികപ്പുറത്തിലെ ദേവനന്ദയുടെ പ്രകടനമാണ്. മാളികപ്പുറം എന്ന സിനിമയിൽ കല്ലുവായി അഭിനയിച്ച ദേവനന്ദയുടെ പ്രകടനം അവാർഡ് ജൂറി പരിഗണിച്ചതേ ഇല്ല എന്ന വിമർശനം ശക്തമാകുന്നു

മാളികപുറത്തിനു അവാർഡ് കിട്ടാത്തതിൽ ഇത്രയും ചർച്ചയും അതിശയവും എന്തിനാണ്. അയ്യപ്പൻ എന്ന സത്യത്തെ ചവിട്ടി തേച്ച ശബരിമലയെ ഇല്ലാതാക്കാൻ ശ്രമിച്ച ഒരു സർക്കാരിന് മാളികപ്പുറവും അയ്യപ്പനും ചതുർഥിയാണ് എന്ന് മനസിലാക്കാൻ ഇനിയും കഴിഞ്ഞില്ലെങ്കിൽ അത് ഈ സർക്കാരിനെ മനസിലാക്കാൻ കഴിയാത്ത നമ്മുടെ പരാജയമാണ്. മാളികപ്പുറത്തിന് എന്തെങ്കിലും അവാർഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ സത്യമായും ഞെട്ടിയേനെ എന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. വഴക്ക് എന്ന ചിത്രത്തിന്റെ പ്രകടനത്തിന് തന്മയയ്ക്ക് ആണ് മികച്ച ബാലതാരത്തിനുള്ള പുരസ്കാരം ലഭിച്ചത്. മാളികപ്പുറത്തിലെ കല്ലുവെന്ന പെൺകുട്ടിക്ക് പ്രത്യേക ജൂറി പരാമർശം പോലും നൽകാതിരുന്നത് ശരിയായില്ലെന്ന് എഴുത്തുകാരി അഞ്‍ജു പാർവതി പ്രഭീഷ് പറയുന്നു.

കുറിപ്പിങ്ങനെ,

ഒട്ടും ഞെട്ടിയില്ല മികച്ച ബാലതാരത്തിന് ഉള്ള അവാർഡ് പ്രഖ്യാപനം കേട്ടിട്ട്!!! കാരണം ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ്. അതായത് അയ്യപ്പനെന്നും ശബരിമല എന്നും കേട്ടാൽ മാത്രം പുരോഗമനം സട കുടഞ്ഞ് എണീക്കുന്ന കേരള സർക്കാരിന്റെ സ്വന്തം അവാർഡ്!! അവിടെ അയ്യപ്പഭക്തയായ കല്ലുവായി ജീവിച്ച, അയ്യപ്പാ എന്ന് ശിലയെ പോലും ഉരുക്കും വിധം വിളിച്ചുകൊണ്ട് മല കയറിയ കുഞ്ഞു മാളികപ്പുറത്തിന് എങ്ങനെ അവാർഡ് കിട്ടാനാണ് അല്ലേ?

മികച്ച ബാലതാരങ്ങൾ ആയ തന്മയയും ഡാവിഞ്ചിയും അഭിനയിച്ച ചിത്രങ്ങൾ കണ്ടിട്ടില്ല. അത് കൊണ്ടുതന്നെ വിലയിരുത്തി അവരുടെ അഭിനയത്തെ പ്രതി ഒന്നും പറയാനും ഇല്ല. എങ്കിലും ഒരു സ്‌പെഷ്യൽ ജൂറി പരാമർശം പോലും ആ കുഞ്ഞിന്റെ അഭിനയത്തിന് കിട്ടിയില്ല എന്നത് സങ്കടകരം. മലയാള സിനിമയ്ക്ക് എന്നോ നഷ്ടമായ കുടുംബപ്രേക്ഷകർ എന്ന സിനിമാ സംസ്കാരത്തിലെ അവിഭാജ്യ ഘടകത്തെ തിരികെ കൊട്ടകകളിലെത്തിച്ചത് മാളികപ്പുറമാണ്.

രണ്ട് വയസ്സുള്ള കുഞ്ഞ് മുതൽ തൊണ്ണൂറ് കഴിഞ്ഞ മുത്തശ്ശി – മുത്തശ്ശന്മാർ വരെ തിയേറ്ററിനുള്ളിൽ കണ്ണിമ ചിമ്മാതെ ആസ്വദിച്ചു കണ്ട സിനിമ .കാതലുള്ള സിനിമയ്ക്ക് ലക്ഷങ്ങൾ പൊടിപൊടിച്ചുള്ള പബ്ലിസിറ്റിയും പെയ്ഡ് പ്രൊമോഷനുകളും പെയ്ഡ് റിവ്യൂസും ഇല്ലാതെ തന്നെ കേവലം മൗത്ത് പബ്ലിസിറ്റി കൊണ്ട് തിയേറ്ററുകൾ പൂരപ്പറമ്പ് ആക്കാമെന്ന് തെളിയിച്ച സിനിമ. ആ സിനിമയിൽ എല്ലാമെല്ലാം കല്ലു തന്നെയായിരുന്നു. കല്ലു ചിരിച്ചപ്പോൾ നമ്മൾ ചിരിച്ചു, അവൾ കരഞ്ഞപ്പോൾ നമ്മൾ കരഞ്ഞു. അവൾ ഭക്തിയോടെ അയ്യപ്പ എന്ന് വിളിച്ചപ്പോൾ തനുവും മനവും നിറഞ്ഞ ഭക്തി പാരവശ്യത്തോടെ നമ്മളും അയ്യപ്പാ എന്ന് വിളിച്ചു.

മാളികപ്പുറം എന്ന സിനിമ കേവലം ഒരു കലാരൂപമായിരുന്നില്ല,മറിച്ച് കോടി കണക്കിന് അയ്യപ്പഭക്തരുടെ ഹൃദയത്തിൽ അലിഞ്ഞ അയ്യനോടുള്ള അദമ്യമായ ഭക്തിയായിരുന്നു . മതേതര മുഖംമൂടി ഇട്ട കേരളത്തിൻ്റെ sickular ചിന്താഗതിക്കാരുടെ കടയ്ക്കൽ ആഞ്ഞാഞ്ഞു വെട്ടി നൂറ് കോടി ക്ലബ്ബിൽ ചരിത്രം എഴുതിയ ആ മനോഹര ചിത്രത്തിന് എന്തെങ്കിലും അവാർഡ് കിട്ടിയിരുന്നെങ്കിൽ ഞാൻ സത്യമായും ഞെട്ടിയേനെ

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

12 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

13 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

39 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

43 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago