kerala

അച്ഛന്റെ അധികാരമറവിൽ മോൾ മാസപ്പടി വാങ്ങി കോടീശ്വരി ആവുന്നതും പനയോല പായയിലെ കോടികളും ജനങ്ങൾ മനസിലാക്കി- അഞ്ജു പാർവതി പ്രഭീഷ്

പുതുപ്പള്ളിയിൽ കനത്ത പരാജയമാണ് എൽഡിഎഫ് ഏറ്റുവാങ്ങിയത്. പരാജയത്തിനു പിന്നാലെ ചില പുത്തൻ കാപ്സൂളുകളുമായി ബിജെപി നേതാക്കൾ രം​ഗത്തെത്തിയിരുന്നു. സ്വന്തം കക്ഷത്തിൽ നിന്നും വഴുതിപ്പോയ ആ 12,000 വോട്ടുകൾ എവിടെപ്പോയി എന്ന് നോക്കാതെ ബിജെപി വോട്ടുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ് മണ്ടന്മാർ എന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

കുറിപ്പിങ്ങനെ

പുതുപ്പള്ളിയിൽ എൽഡിഎഫ് എന്ന പാർട്ടി എല്ലാ പഞ്ചായത്തുകളിലും, എല്ലാ ബൂത്തുകളിലും പിന്നിലായി പോയത് എന്തുകൊണ്ടാണെന്ന് അരി ആഹാരം കഴിക്കുന്ന എല്ലാവർക്കും മനസ്സിലായി. പക്ഷേ അത് മനസ്സിലാവാത്ത ഒരേ ഒരു കൂട്ടർ AKG സെന്റർ അടുപ്പിൽ പുഴുങ്ങി വച്ചിരിക്കുന്ന ക്യാപ്‌സ്യൂൾ ലേഹ്യം തൊണ്ട നനയാതെ വിഴുങ്ങുന്ന അന്തംസിന് മാത്രമാണ്. സ്വന്തം കക്ഷത്തിൽ നിന്നും വഴുതിപ്പോയ ആ 12,000 വോട്ടുകൾ എവിടെപ്പോയി എന്ന് നോക്കാതെ ബിജെപി വോട്ടുകൾ കണ്ടുപിടിക്കാൻ ശ്രമിക്കുന്നു മണ്ടന്മാർ. അല്ലെങ്കിൽ തന്നെ ക്രിസ്ത്യൻ സഭകൾക്ക് പ്രതിനിധ്യം ഉള്ള പുതുപ്പള്ളി പോലൊരു മണ്ഡലത്തിൽ BJP പെട്ടിയിൽ വന്ന് വീഴുന്ന വോട്ടുകൾക്ക് മിപരിതിയുണ്ട്. അത് അറിയാതെ ഒന്നുമല്ല ഇരുട്ട് കൊണ്ടുള്ള കമ്മികളുടെ ഓട്ട അടയ്ക്കൽ!!

പുതുപ്പള്ളിയിലെ ജനങ്ങൾ കഴിഞ്ഞ അമ്പത്തിമൂന്ന് വർഷങ്ങൾ ആയിട്ട് ഒരാളെ തെരെഞ്ഞെടുക്കുന്നുവെങ്കിൽ അത് ആ മനുഷ്യനിൽ അവർക്കുള്ള സ്നേഹം, വിശ്വാസം ഒക്കെയാണ്. അതിനെ കേവലം ചെരുപ്പ്, ഉടുപ്പ് കണക്കും കിറ്റിന്റെ ബെളയും ജോസേട്ടന്റെ പീടികമുറിയും കൊണ്ട് വിലയിടാൻ ചെന്നാൽ അത് വിലപ്പോവില്ല. ഈ കേരളത്തിൽ ആകെ വികസനം വന്നത് ക്ലിഫ് ഹൗസിനുള്ളിലും വീണയുടെ ബാങ്ക് അക്കൗണ്ടിലും ആണെന്ന് വെളിവുള്ള വർക്ക് നന്നായിട്ട് അറിയാം.

പിന്നെ സ്വന്തം പാളയത്തിൽ നല്ല രീതിയിൽ വിള്ളൽ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഇള്ളോളം വെളിവും ബോധവും ഉള്ള സഖാക്കൾ ബാക്കിയായത് കൊണ്ടാണ് LDF പാളയത്തിലെ 12,000ലധികം വോട്ടുകൾ UDF പെട്ടിയിൽ വീണത്. അവർക്ക് കാര്യങ്ങൾ വ്യക്തമായിട്ടുണ്ട്. തങ്ങളെ കൊണ്ട് അടിമപ്പണി ചെയ്യിച്ചു, സിന്ദാവാ വിളിപ്പിച്ചിട്ട്‌,, പാർട്ടിക്ക് വേണ്ടപ്പെട്ടവർക്ക് പിൻവാതിൽ വഴി ജോലിയും കൂലിയും തരപ്പെടുത്തികൊടുക്കുന്നത് കണ്മുന്നിൽ കണ്ടതിന്റെ ഒക്കെ പ്രതിഷേധം അവത്തുങ്ങൾ പ്രകടിപ്പിച്ചത് വോട്ട് മാറി കുത്തിക്കൊണ്ടാണ്.

അച്ഛന്റെ അധികാരമറവിൽ മോൾ മാസപ്പടി വാങ്ങി കോടീശ്വരി ആവുന്നതും പനയോല പായയിലെ കോടികളും ഒക്കെ അവർ മനസ്സിലാക്കിയിട്ടുണ്ട് അന്തംസ്. നിങ്ങൾക്ക് തിരിച്ചടി കിട്ടുന്നത് നിങ്ങളുടെ സ്വന്തം പാളയത്തിൽ നിന്നും തന്നെയാണ്. ഇനി വരുന്ന തെരഞ്ഞെടുപ്പിൽ പുതുപ്പള്ളി കേരളം ഒട്ടുക്ക് ആവർത്തിക്കും. കാലിന്റെ അടിയിലെ മണ്ണ് ഒലിച്ചുപ്പോയി ഒടുക്കം തലയടിച്ചു വീഴുമ്പോൾ ബംഗാളിൽ നിന്നും ഇവിടെയെത്തി പൊറോട്ട അടിക്കുന്ന സഖാക്കൾ ഒന്നടങ്കം പറയും -എന്നാ പിന്നെ അനുഭവിക്ക്!!!

Karma News Network

Recent Posts

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

16 mins ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

21 mins ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

27 mins ago

വിദ്യാർത്ഥിയെ പീഡനത്തിനിരയാക്കി, മദ്രസ അധ്യാപകന് ട്രിപ്പിള്‍ ജീവപര്യന്തം വിധിച്ച് കോടതി

തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…

41 mins ago

‘കാര്‍ത്തുമ്പി കുടകള്‍ മനോഹരം’, അട്ടപ്പാടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി

അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…

1 hour ago

ഇന്ത്യൻ ടീമിനേ വസതിയിലേക്ക് ക്ഷണിച്ച് പി.എം മോദി,ടീമിനേ ഫോണിൽ വിളിച്ചു

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…

1 hour ago