trending

കേരളത്തിലെ വൈകുന്നേരങ്ങൾക്ക് ഇപ്പോൾ മാംസം വെന്തു കരിയുന്നതിന്റെ മണം- അ‍ഞ്ജു പാർവതി പ്രഭീഷ്

ഭക്ഷ്യ വിളബാധയേറ്റതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട പാലത്തറ സ്വദേശി രശ്മി രാജിന്റെ മരണം ചർച്ചയായി മാറി. കഴിഞ്ഞ മാസം 29-ന് കോട്ടയം സംക്രാന്തിയിലുള്ള മലപ്പുറം കുഴിമന്തി ഹോട്ടലിൽനിന്ന് ഓർഡർ ചെയ്ത് വരുത്തിയ അൽഫാം ആണ് രശ്മി കഴിച്ചത്. പിന്നാലെ ഹോട്ടലിനെതിരെ നിരവധി ആരോപണങ്ങൾ ഉയർന്നു വന്നു. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക അഞ്ജു പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. അറേബ്യൻ ഭക്ഷണം കഴച്ചു മരണപ്പെട്ടവരെക്കുറിച്ചാണ് അഞ്ജു കുറിക്കുന്നത്. മരണം സംഭവിക്കുമ്പോൾ കുറച്ച് ദിവസത്തേയ്ക്ക് മാത്രം നമ്മൾ നല്ല നടപ്പുകാരാകും. ഷവർമ്മയെയും അൽഫാമിനെയും തള്ളിപ്പറയും. ഭക്ഷ്യസുരക്ഷയെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചർച്ച ചെയ്യും. രണ്ടീസത്തേയ്ക്ക് നിരോധനങ്ങൾ ഉണ്ടാവും. പിന്നീട് പതിവുപോലെ നിയന്ത്രണങ്ങളിൽ നിന്നും ഷവർമ്മയെയും മയോനൈസിനെയും അൽഫാമിനെയും ഒക്കെ അഗ്നിശുദ്ധി വരുത്തി മുക്കുമുട്ടെ ശാപ്പിടും.! നിരോധനം ഏർപ്പെടുത്തിയ ഭക്ഷൃശാലകൾ പൂർവ്വാധികം ശക്തിയോടെ നിയോൺ വെളിച്ചത്തിൽ അണിഞ്ഞൊരുങ്ങി നിരത്തിൽ തിളങ്ങി നില്ക്കുമെന്ന് അഞ്ജു പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

ഗൗരവതരമായ ഒരു വിഷയത്തെ “കുഴി” ഇട്ട് മൂടുന്ന തിരക്കിലാണ് പ്രബുദ്ധ കേരളം. അത് മറ്റൊന്നുമല്ല അറബിക് ഭക്ഷണത്തിൽ ഭക്ഷ്യവിഷ ബാധയുണ്ടായി ആളുകൾ മരണപ്പെടുന്ന സ്ഥിതി വിശേഷമുള്ളപ്പോഴും അത്തരം ഭക്ഷണശാലകൾക്ക് തടയിടാതെ ജനങ്ങൾക്ക് കുഴി വെട്ടുന്ന നയം എടുക്കുകയാണ് ഭരണകൂടം. 2022 മെയ് മാസത്തിൽ കാസർകോട് ഐഡിയൽ കൂൾ ബാറിൽ നിന്നും ഷവർമ്മ കഴിച്ചു മരണപ്പെട്ട ദേവനന്ദ എന്ന കൊച്ചു പെൺകുട്ടി ഇന്നും നോവുണർത്തുന്ന ഓർമ്മയാണ്. ഇപ്പോഴിതാ കോട്ടയത്ത് അൽ ഫാം ചിക്കനിലൂടെ ഭക്ഷൃ വിഷബാധയേറ്റ് 33 വയസ്സുള്ള നഴ്സിങ് ഓഫീസർ മരണപ്പെട്ടിരിക്കുന്നു.

അറബിക് ഭക്ഷണ സംസ്കാരം കേരളീയരെ വലിയ രീതിയിൽ സ്വാധീനിച്ചു തുടങ്ങിയപ്പോൾ ഭക്ഷ്യവിഷ ബാധകൾ പുതുമയല്ലാത്ത വാർത്തയായി. ഒരു കാലത്ത് തട്ടു കടകളും തട്ടു ദോശ സംസ്കാരവും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നു. രാത്രി ജോലി കഴിഞ്ഞു വരുന്നവർക്ക് ആശ്വാസമായിരുന്നു ഈ നാടൻ തട്ടുകടകൾ. പല പാവപ്പെട്ട കുടുംബങ്ങളുടെയും ഉപജീവനമാർഗ്ഗമായിരുന്നു തട്ടുകടകൾ. നാളിതു വരെ തട്ടു ദോശ കഴിച്ചു ഭക്ഷ്യവിഷബാധയേറ്റുവെന്ന വാർത്ത കേട്ടിട്ടേയില്ല. പിന്നീട് ഷവർമ്മ ഷോപ്പുകളും കുഴി മന്തി – ഗ്രിൽഡ് ചിക്കൻ സംസ്കാരം തലയ്ക്ക് പിടിച്ചപ്പോൾ തട്ടുദോശയെ മറന്നു അറബിക് ഫുഡിൻ്റെ പിന്നാലെയായി യുവത്വങ്ങൾ. അറബിക് ഫുഡ് മോശമല്ല; അറേബ്യൻ രാജ്യങ്ങളിൽ തനത് രുചിയോടെ വിളമ്പുന്ന ഇത്തരം ഭക്ഷണങ്ങൾ ശരീരത്തിന് ഹാനികരമല്ല. അതീവ രുചികരമായ ഒന്നു തന്നെയാണ് ഇവയെല്ലാം എന്നത് നിഷേധിക്കാനാവാത്ത യാഥാർത്ഥ്യവും. എന്നാൽ അത് കേരളത്തിലെത്തുമ്പോൾ കാലാവസ്ഥയ്ക്കൊപ്പം പാകം ചെയ്യുന്ന രീതിയും മാറുന്നു. അതോടെ അവ ഹാനികരമാകുന്നു.

അറബിക് ഫുഡ് വില്ലനായി അടുത്ത കാലത്ത് മരണപ്പെട്ട രണ്ടു പേരാണ് ദേവനന്ദയും രശ്മി രാജുമെങ്കിൽ തലസ്ഥാന നഗരിയിൽ പത്തുകൊല്ലം മുമ്പേ ഷവർമ്മ വില്ലനായി മരണപ്പെട്ട ഒരു പയ്യനുണ്ട്. 2012 ജൂലൈ 13ന് ആണ് ഷവർമ കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയുണ്ടായി 21കാരനായ സച്ചിൻ മാത്യു മരിച്ചത്. ഹോട്ടൽ മാനേജ്മെന്റ് ബിരുദം പൂർത്തിയാക്കിയ സച്ചിൻ ബെംഗളൂരുവിൽ ഉപരി പഠനത്തിനു ഫീസ് അടയ്ക്കാനും മറ്റുമാണ് തിരുവനന്തപുരത്തു നിന്നു ജൂലൈ10നു രാത്രി യാത്ര തിരിച്ചത്. തിരുവനന്തപുരത്തെ ഹോട്ടലിൽ നിന്നു വാങ്ങിയ ഷവർമ യാത്രയ്ക്കിടെ കഴിച്ചതിനെ തുടർന്നു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ബെംഗളൂരുവിലെ മുറിയിലെത്തിയതോടെ അവശനായി മരണം സംഭവിക്കുകയായിരുന്നു. എന്നിട്ടെന്തായി? ആ ഹോട്ടലിനും ഉടമയ്ക്കും എന്ത് സംഭവിച്ചു? ഒന്നുമില്ല! വഴുതക്കാട്ടെ ഹോട്ടൽ പൂട്ടിയിട്ട് വെള്ളയമ്പലത്ത് പൂർവ്വാധികം ശക്തിയോടെ ഹലാൽ ബോർഡും തൂക്കി അവർ അറബിക് ഭക്ഷണം വിളമ്പുന്നു ! !

തലസ്ഥാന നഗരിയിൽ നിന്നും കുറഞ്ഞ വർഷങ്ങൾക്കപ്പുറം സമാനമായ സംഭവം കാസർകോട്ട് റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും ഇപ്പോഴിതാ അൽ ഫാം കഴിച്ച മരണം കോട്ടയത്ത് നിന്നും റിപ്പോർട്ട് ചെയ്യപ്പെടുമ്പോഴും അറബിക് ഭക്ഷണശാലകൾക്കും അതിനു തഴച്ചു വളരാൻ ഒത്താശ ചെയ്യുന്നവർക്കും മാറ്റം ഒന്നുമില്ല. കേരളത്തിലെ വൈകുന്നേരങ്ങൾക്ക് ഇപ്പോൾ ഒരേ മണമാണ്. മാംസം വെന്തു കരിയുന്ന മണം. ആ മണമില്ലെങ്കിൽ പിന്നെന്ത് ലൈഫ് എന്ന മട്ടിലേയ്ക്ക് നമ്മൾ മാറിയപ്പോൾ പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയുള്ള പാതയോരങ്ങൾക്ക് അറബിക് ഫുഡ് സ്ട്രീറ്റ് എന്ന പുതുനാമം കൈവന്നു. നമ്മുടെ കേരളത്തിലെ ഉൾനാടൻ ഗ്രാമങ്ങളിൽ പോലും ‘അറേബ്യൻ ഫുഡ്’ എന്ന ഓമനപ്പേരിൽ ചുട്ട കോഴിയും കുബ്ബൂസ്സും ദംബിരിയാണിയും കുഴിമന്തിയും മാത്രമായി ഭക്ഷ്യവിഭവങ്ങൾ. നമ്മുടെ സ്വന്തമായ ഭക്ഷണ സംസ്‌കാരത്തെ അട്ടിമറിച്ച് അറേബ്യൻ ഭക്ഷണ സംസ്‌കാരം രാജാവായി. ഇഡലിയും ദോശയും ഇടിയപ്പവും പാലപ്പവുമൊക്കെ എന്തിന് കേരളത്തിലെ തനത് മുസ്ലീം സംസ്‌കാരം പേറുന്ന പത്തിരി പോലും നമ്മുടെ ഭക്ഷണശീലത്തിൽനിന്ന് പതിയെ അപ്രത്യക്ഷമാകുന്നു. ചില്ലലമാരകളിൽ നമ്മെ നോക്കി ചിരിച്ചിരുന്ന നെയ്യപ്പവും പഴംപൊരിയും ഉള്ളി വടയും ഒക്കെ ഷവർമ്മയ്ക്ക് മുന്നിലും ഗ്രിൽഡ് കോഴിക്ക് മുന്നിലും മുട്ടുമടക്കി അകാല ചരമം പ്രാപിച്ചു.

ഇന്നലെ ഒരു സച്ചിൻ മാത്യു റോയ് ! പിന്നീട് ഒരു ദേവനന്ദ! ഇപ്പോഴിതാ ഒരു രശ്മി രാജ്.! നാളെ നമ്മളോ നമ്മുടെ പ്രിയപ്പെട്ടവരോ ആരെങ്കിലും ആയേക്കാം. മരണം സംഭവിക്കുമ്പോൾ കുറച്ച് ദിവസത്തേയ്ക്ക് മാത്രം നമ്മൾ നല്ല നടപ്പുകാരാകും. ഷവർമ്മയെയും അൽഫാമിനെയും തള്ളിപ്പറയും. ഭക്ഷ്യസുരക്ഷയെ കുറിച്ചും നിയമങ്ങളെ കുറിച്ചും ചർച്ച ചെയ്യും. രണ്ടീസത്തേയ്ക്ക് നിരോധനങ്ങൾ ഉണ്ടാവും. പിന്നീട് പതിവുപോലെ നിയന്ത്രണങ്ങളിൽ നിന്നും ഷവർമ്മയെയും മയോനൈസിനെയും അൽഫാമിനെയും ഒക്കെ അഗ്നിശുദ്ധി വരുത്തി മുക്കുമുട്ടെ ശാപ്പിടും.! നിരോധനം ഏർപ്പെടുത്തിയ ഭക്ഷൃശാലകൾ പൂർവ്വാധികം ശക്തിയോടെ നിയോൺ വെളിച്ചത്തിൽ അണിഞ്ഞൊരുങ്ങി നിരത്തിൽ തിളങ്ങി നില്ക്കും. ! എങ്ങും ചർച്ചയുമില്ല; സംവാദവുമില്ല ! ഭക്ഷ്യസുരക്ഷാ പാളിച്ചകളിൽ കുടുങ്ങി, കൈക്കൂലിയിൽ ഒതുങ്ങുന്ന അന്വേഷണങ്ങൾക്കൊടുവിൽ ആരുടെയൊക്കെയോ ജീവനെടുക്കാൻ ഷവർമ്മയും കുഴിമന്തിയും അൽഫാമും ഒക്കെ വെന്ത് റെഡിയാവുന്നു. !!

Karma News Network

Recent Posts

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

വെള്ളിയാഴ്ച അഞ്ച് സൈനികർ ലഡാക്കിലെ വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയതായി പ്രതിരോധ ഉദ്യോഗസ്ഥരുടെ പ്രസ്താവന. ലൈൻ ഓഫ് ആക്ച്വൽ കൺട്രോൾ (എൽഎസി) ന്…

2 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

34 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

51 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

1 hour ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

1 hour ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

2 hours ago