trending

ഭഗവാനോട് നിറകണ്ണുകളോടെ പ്രാർത്ഥിക്കുന്നത് കുറെ നാളുകൾ കൂടി കണ്ടുകൊണ്ടിരിക്കുവാനെങ്കിലും അമ്മമ്മയെ തരണേ എന്നാണ്

മൃതദേഹത്തിനൊപ്പം കുടുംബാംഗങ്ങൾ ചിരിച്ചുകൊണ്ട് എടുത്ത ഒരു ഫോട്ടോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു. ചിത്രത്തെ പിന്തുണച്ചും വിമർശിച്ചും നിരവധിപ്പേരെത്തുന്നുണ്ട്. ,95 വയസ്സുവരെ സന്തോഷത്തോടെ ജീവിച്ച് മരിച്ച അമ്മാമയെ കരഞ്ഞു അല്ല സന്തോഷോതോടെ യാത്രയാക്കണം എന്നായിരുന്നു അത്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

വേർപാടുകളെ ഏതു രീതിയിൽ സമീപിക്കുന്നുവെന്നത് ഓരോരുത്തരുടെയും പേഴ്സണൽ ചോയ്സ്. അതുവരേയ്ക്കും നമ്മുടെ ജീവിതത്തിൻ്റെ ഭാഗമായിരുന്നവർ, നമുക്കൊപ്പം സന്തോഷത്തിലും സന്താപത്തിലും കൂടെയുണ്ടായിരുന്നവർ , ഏറ്റവും പ്രിയപ്പെട്ട ഉറ്റവർ ഒരു നാൾ യാത്രയാവുമ്പോൾ, ഇനിയുള്ള നാളുകളിൽ നമുക്കൊപ്പം അവരില്ലെന്ന യാഥാർത്ഥ്യത്തെ ഉൾക്കൊള്ളുമ്പോൾ ഒരിക്കലും ഇങ്ങനെ ചിരിക്കുവാൻ എനിക്ക് കഴിയില്ല. അത് എൻ്റെ കാര്യം. അതുപോലെയാകണം മറ്റുള്ളവർ എന്ന് ശഠിക്കാനോ വിധിക്കാനോ ഞാനാളല്ല.
തൊണ്ണൂറ് കഴിഞ്ഞ അമ്മമ്മ വീട്ടിലുണ്ട്. ഇപ്പോൾ വയ്യാതെയായി കിടപ്പിലാണ്. രാത്രിയിൽ ഊഴം വച്ച് ഉറങ്ങാതെ അമ്മമ്മയ്ക്കായ് കാവലിരുപ്പുണ്ട് മക്കൾ നാലഞ്ചെണ്ണം. എന്നും സന്ധ്യയ്ക്ക് വിളക്ക് വയ്ക്കുമ്പോൾ നിറകണ്ണുകളോടെ ഭഗവാനോട് പ്രാർത്ഥിക്കുന്നത് കുറെ നാളുകൾ കൂടി ഞങ്ങൾക്ക് കണ്ടുകൊണ്ടിരിക്കുവാനെങ്കിലും അമ്മമ്മയെ തരണേ ഭഗവാനേ എന്നാണ്.

അത്രമേൽ സ്നേഹം മാത്രം വാരിക്കോരി ഊട്ടി തന്ന ദേഹമാണ് കിടക്കപ്പായയിൽ വയ്യാണ്ട് കിടക്കുന്നത്. അമ്മമ്മയെ ഓർക്കാത്ത ഒറ്റ ദിവസവും ജീവിതത്തിലില്ല. കൂട്ടുകുടുംബത്തിൽ ജനിച്ചു വളർന്ന എനിക്ക് ഒരുപക്ഷേ അപ്ഡേറ്റ് ആവാൻ കഴിയാത്ത ഒരേ ഒരു സംഗതിയും ഇതാണ്. പ്രിയപ്പെട്ടവരുടെ വേർപാട് എന്നും നീറുന്ന , കൊളുത്തിപ്പിടിക്കുന്ന വല്ലാത്തൊരു നോവ് തന്നെയാണ്. ഇനി അവരെ കാണില്ലല്ലോ എന്നൊരു ആന്തലും വിങ്ങലും ഒക്കെ കൂടി ദിവസങ്ങളോളം ഒരു ട്രോമയിലൂടെ പോയിട്ടുണ്ട് ഞാൻ. ജനുവരി ആറിന് കൊച്ചച്ഛൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ പകച്ചു നിന്നിട്ടുണ്ട്.

മരണം നിതാന്തമായ സത്യമാണെന്നും ഏറ്റവും പ്രിയപ്പെട്ടവർ ഒരിക്കൽ നമ്മളെ വിട്ടുപിരിക്കുമെന്നും അറിയാതെയല്ല. മൂവ് ഓൺ എന്നും ബി പ്രാക്ടിക്കൽ എന്നും ഫിലോസഫിക്കലായിട്ട് പറയാൻ കഴിയും ; പക്ഷേ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ അത്രയെളുപ്പമല്ല. എനിക്കോ എൻ്റെ തറവാടായ മംഗല്ലൂർ കുടുംബത്തിനോ മരണത്തെ ആഘോഷമാക്കി സന്തോഷത്തോടെ മുത്തശ്ശിയെ യാത്രയാക്കാൻ കഴിയില്ല. വേർപാടിനെ ആളുകൾ എങ്ങനെ എടുക്കുന്നൂ എന്നത്‌ വളരെ subjective ആയ വിഷയമാണ്.

മല്ലപ്പള്ളി തറവാട്ടിലെ ആളുകൾക്ക് സാധിച്ചത് എല്ലാവർക്കും സാധിക്കണമെന്നില്ല. എല്ലാവരും ചെയ്യുന്ന പോലെ മല്ലപ്പള്ളി തറവാട്ടുകാരും ചെയ്യണമെന്ന് വാദിക്കാനും കഴിയില്ല. അവരുടെ വിശ്വാസപ്രകാരം മരണമടഞ്ഞവരെ വീണ്ടും അവർ കണ്ടുമുട്ടുമല്ലോ. അപ്പോൾ ഇതൊരു താല്കാലിക വിടവാങ്ങൽ മാത്രം. മനോഹരമായ ഒരു Bon voyage ! അത് അവർ സന്തോഷത്തോടെ നല്കി. അതിനെ ആദരിക്കുന്നു. Accepting other people’s choice is quite important. അതും ഒരു തരത്തിൽ മര്യാദയുള്ള ഒരു സിവിക് സെൻസാണ്.
മലപ്പള്ളി തറവാട്ടിലെ പരേതയ്ക്ക് നിത്യശാന്തി നേരുന്നു.

Karma News Network

Recent Posts

മൂന്ന് മക്കളുടെ അമ്മ, പ്രൊഫഷണലി ‍‍ഡോക്ടർ, ലണ്ടനിലെത്തിയെങ്കിലും സം​ഗീതം വിടാതെ വാണി ജയറാം

ഐഡിയ സ്റ്റാർ സിം​ഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ​ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…

4 mins ago

അമ്മയെ മർദ്ദിച്ചു, യുവാവിന്റെ കൈയ്യും കാലും തല്ലിയൊടിക്കാൻ സഹോദരന്റെ ക്വട്ടേഷൻ, അറസ്റ്റ്

കൊല്ലം: അമ്മയെ മർദിച്ച യുവാവിന്റെ കൈയും കാലും തല്ലിയൊടിക്കാൻ ക്വട്ടേഷൻ കൊടുത്ത സഹോദരൻ അറസ്റ്റിൽ. കടയ്ക്കൽ സ്വദേശി ജോയിയെ മർദ്ദിച്ചതിനാണ്…

7 mins ago

ക്ലാസ് കഴിഞ്ഞ് മടങ്ങുന്നതിനിടെ അധ്യാപകൻ കുഴ‍ഞ്ഞു വീണ് മരിച്ചു

കോട്ടയം തലയോലപ്പറമ്പില്‍ അധ്യാപകന്‍ സ്കൂളിൽ കുഴഞ്ഞു വീണു മരിച്ചു. ബഷീര്‍ സ്മാരക വിഎച്ച്‌എസ് സ്‌കൂളിലെ അധ്യാപകനായ പി.പി. സന്തോഷ് കുമാറാണ്…

44 mins ago

നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതി, കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു, പരാതി

കോഴിക്കോട് : പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ നടപടി വൈകുന്നു എന്ന് പരാതി. നാലര വയസ്സുകാരിയെ ബന്ധുവീട്ടിൽ വച്ചു…

49 mins ago

ഡൽഹി മദ്യനയ കേസ്, അരവിന്ദ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു

ന്യൂഡൽഹി : മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ…

1 hour ago

വൈദികനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും ഫോണും കവർന്നു,കണ്ണൂർ സ്വദേശി പിടിയിൽ

കൊച്ചി: അറുപതുകാരനായ വൈദികനെ ലോഡ്ജില്‍ പൂട്ടിയിട്ട ശേഷം കഴുത്തില്‍ കത്തിവച്ച് പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ചു. വിവരം പുറത്തു പറയാതിരിക്കാന്‍…

1 hour ago