trending

ഷെയിൻ നിർമ്മാതാക്കൾക്ക് നല്കിയ തലവേദനകളും ലഹരി വിവാദങ്ങളും ഉണ്ണി മുകുന്ദന് ആയിരുന്നുവെങ്കിൽ എന്തായിരുന്നേനെ അവസ്ഥ? അഞ്ജു പാർവതി പ്രഭീഷ്

ഷെയ്ൻ ഉണ്ണിയെ അധിക്ഷേപിച്ചെന്ന തരത്തിൽ വിവാദം ആളിക്കത്തുകയാണ്. പുതിയ സിനിമയുടെ പ്രമോഷൻ പരിപാടിയുടെ ഭാഗമായിട്ടുള്ള ഒരു അഭിമുഖത്തിലാണ് ഷെയ്ൻ മോശം പദപ്രയോഗം നടത്തി ഉണ്ണിയെ ആക്ഷേപിച്ചത്. നടൻ ബാബുരാജ് നടി മഹിമ നമ്പ്യാർ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് പരാമർശം. ഉണ്ണി മുകുന്ദൻ ഫിലിംസ് എന്ന പ്രൊഡക്ഷൻ ഹൗസ് എന്ന പേര് അശ്ലീല പദപ്രയോഗമാക്കി പരസ്യമായി ആക്ഷേപിക്കുകയായിരുന്നു. ഷെയ്‌നിന്റെ ഈ പ്രവർത്തിയെ നഖശിഖാന്തം വിമർശിക്കുകയാണ് പ്രേക്ഷകർ. ഒരേ ഇൻഡസ്ട്രിയിൽ ജോലി ചെയ്യുന്ന സഹ പ്രവർത്തകനെ സ്വന്തം പടത്തിന്റെ പ്രൊമോഷൻ വേദിയിൽ കയറി ഇരുന്നു ആക്ഷേപിക്കുന്നതിലെ അപാകത പോലും തിരിച്ചറിയാൻ ഉള്ള ബോധം ഇല്ലേയെന്നാണ് ചോദ്യമുയരുന്നത്. മരണപ്പെട്ട സ്വന്തം പിതാവ് അബിയുടെ പേര് കളഞ്ഞുകുളിക്കുകയാണ് ഷെയ്ൻ എന്ന് വരെ വിമർശനം ശക്തമാകുന്നുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക അഞ്ജു പങ്കിട്ട കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ഷെയിൻ എന്ന നടൻ നിർമ്മാതാക്കൾക്ക് നല്കിയ തലവേദനകളും വാങ്ങിയ സിനിമ ബാനുകളും ലഹരി വിവാദങ്ങളും ഉണ്ണി മുകുന്ദന് ആയിരുന്നുവെങ്കിൽ എന്തായിരുന്നേനെ അവസ്ഥ? എങ്കിൽ എന്നേ ഉണ്ണി ഈ മലയാള സിനിമ ഭൂമികയിൽ നിന്നും കെട്ടും കെട്ടി വീട്ടിൽ ഇരുന്നേനെ. കാരണം ഉണ്ണിക്കായി വാദിക്കാൻ, ഇടപെടലുകൾ നടത്താൻ ഒരു ലോബി ഇല്ല. പക്ഷേ ഷെയിൻ നിഗമോ??സിനിമ മേഖലയിൽ എത്രയൊക്കെ തലവേദന ഉണ്ടാക്കിയിട്ടും അയാൾക്ക് വേണ്ടി നിൽക്കുവാൻ ആരൊക്കെയോ ഉണ്ട് എന്നത് തന്നെ പ്രധാന പോയിന്റ്. മറിച്ച് ഈ ഒരു ഇന്റർവ്യൂ ഉണ്ണി ആണ് നടത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന് അഞ്ജു ചോദിക്കുന്നു

കുറിപ്പിങ്ങനെ

അടുത്തടുത്ത് ആയിട്ട് വരുന്ന സിനിമ വിവാദങ്ങളെ കുറിച്ചൊന്നും എഴുതേണ്ട എന്ന് വിചാരിച്ചിരിക്കുകയായിരുന്നു. എങ്കിലും ഒന്നിലും ഉൾപ്പെടാതെ മാറി നില്ക്കുന്ന ചിലരെ വെറുതെ വലിച്ചിഴച്ച് പുക തുപ്പുന്ന ചില സിനിമ പ്രൊമോഷനുകൾ കണ്ടപ്പോൾ വെറുതെ ഉണ്ണിയുടെ ഈ പഴയ പോസ്റ്റ്‌ വായിച്ചു നോക്കി. മാളികപ്പുറം സിനിമ സമയത്ത് അദ്ദേഹം പോസ്റ്റ്‌ ചെയ്ത ഒന്നാണിത്.

ആദ്യം അവർ അവഗണിക്കും, പിന്നീട് അവർ പരിഹസിക്കും; ശേഷം അവർ യുദ്ധം ചെയ്യും – ഒടുവിൽ നമ്മൾ വിജയിക്കും! ഹൃദയം കൊണ്ട് ചിരിക്കുന്ന ഉണ്ണിയും ഹൃദയം തൊടുന്ന വരികളും ഉള്ള ഉണ്ണിയുടെ പഴയ പോസ്റ്റ്‌. അന്ന് ഈ വരികൾ വായിച്ചപ്പോൾ ഞാൻ പൗലോ കൊയ്ലയുടെ പ്രശസ്തമായ ഉദ്ധരണി ഓർത്തു -ഏഴു തവണ വീഴുകയും എട്ട് തവണ എഴുന്നേൽക്കുകയും ചെയ്യുക എന്നതാണ് ജീവിതത്തിന്റെ രഹസ്യമെന്ന ആ ഉദ്ധരണി ! ഉണ്ണിയുടെ കാര്യത്തിൽ ആ ഉദ്ധരണി അക്ഷരം പ്രതി ശരിയുമാണ്. “സിനിമ ” എന്ന തൻ്റെ സ്വപ്നത്തിനു പിന്നാലെ നടന്ന ഒരു സാധാരണക്കാരനായ പയ്യൻ പല വീഴ്ചകൾക്കൊടുവിൽ ആ മേഖലയിൽ തൻ്റെ ആധിപത്യം നട്ടെല്ല് നിവർത്തി നിന്നു കൊണ്ട് ഉറപ്പിച്ചതിന്റെ പേരാണ് UMF എന്ന പ്രൊഡക്ഷൻ ഹൗസ്.

ഉണ്ണി മുകുന്ദൻ ഫിലിംസ് എന്നതിന്റെ ചുരുക്കെഴുത്തിൽ അനാവശ്യമായി ഒരു ഐ ( I ) ഷെയിൻ നിഗം എന്ന പയ്യൻ നടൻ ചേർക്കുന്നത് തീർത്തും നിഷ്കളങ്കമായ, നിർദോഷമായ ഒന്നായി തോന്നുന്നില്ല. കൂടെ അഭിനയിച്ച നടിയെ അടുത്ത് ഇറങ്ങിയ സിനിമയിലെ നായകനെ വച്ച് ട്രോളുന്നത് ഒക്കെ തമാശ തന്നെ. ഉണ്ണി -മഹിമ ഫാൻസ്‌ ഇന്ത്യ എന്ന് പറഞ്ഞുക്കൊണ്ട് UMFI അഥവാ ഉംഫി എന്ന് പറഞ്ഞ ശേഷം ഉള്ള ആ ഊള ചിരിയിലുണ്ട് എല്ലാം. ഒരുവിധം എല്ലാ നടന്മാർക്കും നടികൾക്കും ഫാൻസ്‌ ക്ലബ്ബ് ഉണ്ട്. അതിനെ ഫാൻസ്‌ അസോസിയേഷൻ എന്ന് പറഞ്ഞു കേട്ടിട്ടുമുണ്ട്. ആൾ കേരള ഷെയിൻ നിഗം ഫാൻസ്‌ അസോസിയേഷൻ എന്നൊക്കെ ഉണ്ട്. അല്ലാതെ ഏതെങ്കിലും നടന്റെ പേരിന് ഒപ്പം ഫാൻസ്‌ ഇന്ത്യ എന്ന് ഉണ്ടോ? അങ്ങനെ ഇല്ലാത്ത ഒന്ന് ഉണ്ട് എന്ന് ആക്കിയാൽ അല്ലേ UMFI അഥവാ ഉംഫി എന്ന് പറയുവാൻ പറ്റൂ.

പ്രൊമോഷൻ തമാശകൾക്കിടയിൽ പെട്ടെന്ന് ഷെയിൻ ഇങ്ങനെ പറയുമ്പോൾ അവതാരകയായ ആ പെൺകുട്ടിയുടെ മുഖം മാറുന്നുണ്ട്.ശ്രീ ബാബുരാജും നായികയും മറ്റൊരു നടിയും വല്ലാതെ ആവുന്നുണ്ട്. ബാബുരാജ് ആവട്ടെ ഫഫ എന്നൊക്കെ പറഞ്ഞു ആ ചുരുക്കെഴുത്തിനെ വഴി തിരിച്ചു വിടാനും നോക്കുന്നുണ്ട്. ഒന്നുകിൽ ഷെയിൻ അങ്ങനെ പറഞ്ഞത് സിനിമയ്ക്ക് ഒരു വിവാദം വരുത്തി നെഗറ്റീവ് ഇമേജ് ട്രാക്ക് പിടിച്ചു ഒരു പ്രൊമോഷൻ. അതല്ലെങ്കിൽ അയാൾ പോലും അറിയാതെ ഉള്ളിൽ ഉണ്ടായിരുന്ന ഉണ്ണിയെന്ന നടനോടുള്ള ദേഷ്യം. ഇനി അതുമല്ലെങ്കിൽ ഉള്ളിൽ കിടക്കുന്ന പുക. ഉള്ളിലെ പുക ആണെങ്കിലും പക ആണെങ്കിലും ആ പറഞ്ഞ സ്റ്റേറ്റ്മെന്റ് തീർത്തും ഊളത്തരം. കാരണം ആ സിനിമയുമായി യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു നടനെ കുറിച്ചോ അയാളുടെ പ്രൊഡക്ഷൻ ഹൗസിനെ കുറിച്ചോ അവിടെ പരാമർശിക്കേണ്ട ആവശ്യകത ഇല്ലാത്തതിനാൽ.

രണ്ട് ദിവസം മുമ്പ് ഉമ്മയ്‌ക്കൊപ്പം പുതിയ കാർ വാങ്ങിയ ഷെയിൻ നിഗത്തിനെ കണ്ടപ്പോൾ ഉള്ളിൽ തോന്നിയത് അതിയായ സന്തോഷം ആയിരുന്നു. കഴിവ് ഉണ്ടായിട്ടും സിനിമയിൽ ഒന്നും ആവാതെ പോയ അച്ഛന്റെ മകൻ സിനിമയിൽ സ്വന്തം സ്ഥാനം നേടിയെടുത്തതിന്റെ സന്തോഷം, ഒപ്പം അഭിമാനവും. ഇതിന് മുമ്പ് ഇതേ നടന്റെ പേരിൽ വന്ന വിവാദങ്ങൾ, സിനിമ നിർമ്മാതാക്കളുടെ തുറന്ന് പറച്ചിലുകൾ, ലഹരി ഉപയോഗം, സിനിമയിൽ നിന്നും വന്ന വിലക്കുകൾ ഒക്കെ കാണുമ്പോൾ വിഷമം തോന്നിയിരുന്നു. എങ്കിലും ഒരിക്കലും ആ പയ്യനെ വിമർശിക്കാനോ കുറ്റം പറയാനോ തോന്നിയിട്ടില്ല. ചെറിയ പ്രായത്തിൽ തേടിയെത്തുന്ന പണവും പ്രശസ്തിയും കാരണം വഴി മാറി നടക്കുന്നവർ പക്വത എത്തുമ്പോൾ നേരെ ആവാറുണ്ട് റീൽ ലൈഫിലും റിയൽ ലൈഫിലും എന്നത് കൊണ്ട്.

വിനീത് – ബേസിൽ -ധ്യാൻ -വിശാഖ് -അജു തുടങ്ങിയവരുടെ പല ഇന്റർവ്യൂസും കാണാറുണ്ട്. അതിൽ തന്നെ ധ്യാനിന്റെ വക ട്രോളുകൾ കാണുമ്പോൾ പ്രേക്ഷകർ കൂടെ ചിരിക്കാറുണ്ട്. ധ്യാൻ ട്രോളുന്ന ബേസിലും അജുവുമൊക്കെ അവരുടെ ടീമിൽ ഉൾപ്പെട്ട, വളരെ വർഷമായി പരസ്പരം ആത്മബന്ധം ഉള്ളവരാണ്. അതുകൊണ്ട് തന്നെ അതിനെ ആ രീതിയിൽ മാത്രമേ പ്രേക്ഷകരും കാണാറുള്ളു. ഇതിനെയും ആ രീതിയിൽ ഒരു ഫൺ ആയിട്ട് കണ്ടു കൂടെ എന്ന് ചോദിച്ചേക്കാം. RDX നായിക ജയ് ഗണേഷ് നായികയായി മാറിയപ്പോൾ ഉള്ള ചേർച്ചയും ചേർച്ചക്കുറവും ഫൺ ആയിട്ട് പറയുന്നതിനിടയ്ക്ക് ആ ലെറ്റർ ഐ കൊണ്ടു വന്ന് UMFI എന്ന് പറയാതിരുന്നുവെങ്കിൽ അത് വെറും തമാശ ആയേനെ. ഷെയിൻ പറഞ്ഞ ആ ഒരു ബല്ലാത്ത ഫൺ ചില പ്രത്യേക തരം മനുഷ്യർ എങ്ങനെ ഉപയോഗിക്കുന്നുവെന്ന് ഇന്നലെ ഉണ്ണിയിട്ട പോസ്റ്റിന്റെ കീഴേ പോയി നോക്കിയാൽ മതി.

വീഴ്ചകളുടെയും കളിയാക്കലുകളുടെയും വഴിയേ നടന്ന് ഒടുവിൽ സ്റ്റാർഡം നേടിയെടുത്ത ആദ്യത്തെ ആളല്ല ഉണ്ണി മുകുന്ദൻ. പൃഥ്വിരാജും ഫഹദും ഈ ഷെയിനും ഒക്കെ ആ കല്ലും മുള്ളും നിറഞ്ഞ പാത ചവിട്ടി തന്നെയാണ് മുന്നേറിയതും. Then why does Unni Mukundan deserves a special mention എന്ന് ചോദിച്ചാൽ അതിനുള്ള ഉത്തരം ഇതാണ്. പൃഥ്വിരാജിനും ഫഹദിനും സിനിമ എന്ന ലക്ഷ്യത്തിലെത്താൻ , ആരുടെ മുന്നിലും പറയാൻ താര പ്രൗഢിയുള്ള ഒരു മേൽവിലാസവും സുകുമാരൻ /ഫാസിൽ എന്നിങ്ങനെയുള്ള സർനെയിമുകൾ ഉണ്ടായിരുന്നു. അബിയുടെ മകൻ എന്ന എക്സ്ട്രാ യോഗ്യത സിനിമ ഇടങ്ങളിൽ ഷെയിനിനും ഉണ്ടായിരുന്നു. എന്നാൽ ഉണ്ണിക്കോ? ഹൃദയത്തിലേറ്റിയ സിനിമ എന്ന സ്വപ്നവും കുന്നോളം ആത്മവിശ്വാസവും അച്ഛനമ്മമാരുടെ പ്രാർത്ഥനയിലുറഞ്ഞ പിന്തുണയും ഈശ്വരന്മാരിലുള്ള വിശ്വാസവും മാത്രം.

ലോഹിതദാസ് എന്ന മലയാളത്തിൻ്റെ സുകൃതത്തെ പരിചയപ്പെട്ടെങ്കിലും ആളുടെ അപ്രതീക്ഷിത വേർപാട് നല്കിയ ആഘാതം മലയാള സിനിമാപ്രവേശത്തിന് ആദ്യ തടസ്സമായി. എങ്കിലും 2011ൽ സീടൻ (നന്ദനത്തിൻ്റെ തമിഴ്) എന്ന മുരുക സ്വാമിയുടെ ദൈവികതയുള്ള ചിത്രത്തിൽ നായകനായി അരങ്ങേറിയത് ഒരു നിയോഗമായിരിക്കാം. മലയാളത്തിൽ മല്ലൂ സിംങ്ങ് എന്ന സിനിമയിലൂടെ മലയാളികളുടെ മസിൽ അളിയൻ ആയെങ്കിലും പിന്നീട് മെയിൻ സ്ട്രീമിലെത്താർ കാലങ്ങളുടെ കാത്തിരിപ്പ്. ഇതിനിടയിൽ വിവാദങ്ങൾ, കുറ്റപ്പെടുത്തലുകൾ, കുത്തിനോവിക്കലുകൾ, കളിയാക്കലുകൾ ! സ്വന്തം വിശ്വാസവും രാഷ്ട്ര ബോധവും ഉറക്കെ പറഞ്ഞതിൻ്റെ പേരിൽ ഒറ്റപ്പെടുത്തൽ, യുദ്ധപ്രഖ്യാപനങ്ങൾ! !

നെപ്പോട്ടിസം അരങ്ങു വാഴുന്ന, തൊഴുത്തിൽ കുത്ത് കോമൺ ഫാക്ടറായ ഒരു തൊഴിലിടത്തിൽ ഗോഡ്ഫാദറിന്റെ അകമ്പടിയില്ലാതെ ആകാരഭംഗിയും ആത്മവിശ്വാസവും ഹാർഡ് വർക്കും മാത്രം കൊണ്ട് അരങ്ങേറ്റം കുറിച്ച ഒരു ചെറുപ്പക്കാരനാണ് ഉണ്ണി മുകുന്ദൻ. മലയാള സിനിമയിൽ തന്റേതായ ഒരു മേൽവിലാസമുണ്ടാക്കിയ ശേഷം തെലുങ്ക് സിനിമവരെ എത്തിയ ഉണ്ണി മുകുന്ദൻ അവിടം വരെയെത്തിയത് തന്റെ സ്വപ്നങ്ങളെ ചേസ് ചെയ്തു കൊണ്ട് തന്നെയാണ്. SIow and steady wins the race എന്നു പറയാതെ പറഞ്ഞ ഉണ്ണിയും ഉണ്ണിയുടെ പ്രൊഡക്ഷൻ കമ്പനിയും അത് നിർമ്മിച്ച സിനിമകളും ഒക്കെ സിനിമ സ്വപ്നമായി കൊണ്ടു നടക്കുന്ന ശരാശരി യുവാക്കൾക്ക് റോൾ മോഡലാക്കേണ്ട സംഗതികൾ തന്നെയാണ്.

ഷെയിൻ എന്ന നടൻ നിർമ്മാതാക്കൾക്ക് നല്കിയ തലവേദനകളും വാങ്ങിയ സിനിമ ബാനുകളും ലഹരി വിവാദങ്ങളും ഉണ്ണി മുകുന്ദന് ആയിരുന്നുവെങ്കിൽ എന്തായിരുന്നേനെ അവസ്ഥ? എങ്കിൽ എന്നേ ഉണ്ണി ഈ മലയാള സിനിമ ഭൂമികയിൽ നിന്നും കെട്ടും കെട്ടി വീട്ടിൽ ഇരുന്നേനെ. കാരണം ഉണ്ണിക്കായി വാദിക്കാൻ, ഇടപെടലുകൾ നടത്താൻ ഒരു ലോബി ഇല്ല. പക്ഷേ ഷെയിൻ നിഗമോ??സിനിമ മേഖലയിൽ എത്രയൊക്കെ തലവേദന ഉണ്ടാക്കിയിട്ടും അയാൾക്ക് വേണ്ടി നിൽക്കുവാൻ ആരൊക്കെയോ ഉണ്ട് എന്നത് തന്നെ പ്രധാന പോയിന്റ്. മറിച്ച് ഈ ഒരു ഇന്റർവ്യൂ ഉണ്ണി ആണ് നടത്തിയിരുന്നുവെങ്കിൽ എന്താകുമായിരുന്നു അവസ്ഥ.?

UMF എന്ന ഉണ്ണി മുകുന്ദൻ ഫിലിംസിനെ UMFI ഉംഫി എന്ന് എക്സ്ട്രാ ഐ ചേർത്ത് വിളിക്കുന്നത് ( ഉണ്ണി മുകുന്ദൻ ഫാൻസ്‌ ഇന്ത്യ ) വെറും ഒരു ജോക്ക് ആണെങ്കിൽ ആക്ടർ അഭീസ് സൺ ഷെയിൻ ( Actor Abhi’s Son Shane ) എന്നത് ചുരുക്കി AASS അഥവാ ആസ്സ് എന്ന് പറയുന്നതും ജസ്റ്റ് ഫൺ മാത്രമായി കരുതുക.

Karma News Network

Recent Posts

തന്നെക്കാൾ ജനപ്രീതി ഗവർണർക്ക്, ബോസിനെ ഒതുക്കാൻ മമത വിചാരിക്കുന്നത് പോലെ എളുപ്പമല്ല

തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന്‌ ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…

4 hours ago

പക്ഷിപ്പനി, പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോ​ഗ്യ വകുപ്പ് പ്രത്യേക മാർ​ഗനിർദേശങ്ങളും സാങ്കേതിക മാർ​ഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…

4 hours ago

ആദരാഞ്ജലികളര്‍പ്പിച്ച് നാട്, കുവൈത്ത് ദുരന്തത്തില്‍ മരിച്ച 4 പേര്‍ക്ക് കൂടി കണ്ണീരോടെ വിട

തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…

5 hours ago

പൊലീസുകാർ തമ്മിൽ കയ്യാങ്കളി, ചിങ്ങവനം സ്റ്റേഷനിലെ 2 സിപിഒമാർക്ക് സസ്പെൻഷൻ

കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. സിപിഒമാരായ സുധീഷ്, ബോസ്‌കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ്…

6 hours ago

കർണ്ണാടക സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി

കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ്‌ വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ്‌ സംസ്ഥാന…

6 hours ago

ഇന്ദിര രാഷ്ട്രമാതാവ്! മിസ്റ്റർ ഗോപിക്ക് എന്തുപറ്റി എന്ന് കേന്ദ്ര ബിജെപി

കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…

7 hours ago