trending

സുരേഷ് ​ഗോപി ഒരിക്കൽ കൂടി തെളിയിച്ചു റീൽ ലൈഫിലും റിയൽ ലൈഫിലും മാസ്സ് ഹീറോ ആണെന്ന്- അഞ്ജു പാർവതി പ്രഭീഷ്

കുവൈറ്റ് തീപിടിത്തത്തിൽ മരണപ്പെട്ട ചാവക്കാട് തെക്കൻ പാലയൂർ സ്വദേശി ബിനോയ് തോമസിന്‍റെ വീടെന്ന സ്വപ്നം പൂർത്തീകരിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഒരാഴ്ച മുൻപായിരുന്നു ബിനോയ് ജോലി തേടി കുവൈറ്റിലേക്ക് പോയത്. ബിനോയിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ നൂറുകണക്കിനാളുകളാണ് വീട്ടിലേക്കെത്തിയത്. ബിനോയ്‌ തോമസ് എന്ന പ്രവാസിയുടെ വിയോഗം സൃഷ്‌ടിച്ച തീരാനോവ് ആ കുടുംബത്തിന് ഒരിക്കലും മാറില്ലെങ്കിലും അദ്ദേഹം ഏറ്റവും ആഗ്രഹിച്ച വീട് എന്ന സ്വപ്നം യാഥാർഥ്യം ആകുന്നത് ജനിമൃതിക്കപ്പുറത്തെ ആ ലോകത്തിൽ ഇരുന്ന് കാണുമല്ലോ എന്ന ഒരു തോന്നൽ ആ കുടുംബത്തിന് പകരുന്ന ശക്തി വളരെ വലുതാണെന്ന് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്.

കുറിപ്പിങ്ങനെ

കുവൈറ്റ് ദുരന്തത്തിൽ അകപ്പെട്ട ഓരോ പ്രവാസിയും അവരുടെ വേർപാട് കുടുംബങ്ങളിൽ ഉണ്ടാക്കിയ തീരാനോവും സമ്മാനിച്ച സങ്കടക്കടൽ ഉള്ളിൽ കിടന്ന് തിരയടിക്കുകയാണ്. സ്വപ്‌നങ്ങൾ പെട്ടിയിൽ പൊതിഞ്ഞുകെട്ടി നല്ലൊരു ജീവിതം ഉറ്റവർക്ക് നല്കാൻ വേണ്ടി കടൽ കടന്ന് പോയവർ ചേതനയറ്റ് പെട്ടിക്കുള്ളിൽ മടങ്ങിയെത്തിയ കാഴ്ച്ച കണ്ട് കേരളം ഒന്നടങ്കം കരഞ്ഞു.

ആ സങ്കടക്കാഴ്ചകൾക്കിടയിലും മനസ്സിൽ തീരാനോവ് സമ്മാനിച്ച വാർത്ത ആയിരുന്നു ബിനോയ്‌ തോമസ് എന്ന ചാവക്കാട് സ്വദേശിയുടെ വിയോഗം. ആ ഒറ്റ മുറി ഷെഡ് പറയാതെ പറഞ്ഞു പ്രാരാബ്ദത്തിന്റെ ഭാണ്ഡം പേറി കടൽ കടക്കുന്ന ഓരോ പാവം പ്രവാസിയുടെയും ജീവിതം. ഇനി ആ കുഞ്ഞുങ്ങൾക്ക് ആര്, എന്ത്‌ എന്ന സങ്കടം മനസ്സിനെ കീറി മുറിച്ചു നിന്നപ്പോൾ ഉള്ള് കൊണ്ട് പ്രാർത്ഥിച്ചത് ഒരു കൊച്ച് വീട് എന്ന സ്വപ്നം പേറി ഒരാഴ്ച മുമ്പ് കടൽ കടന്ന മനുഷ്യന്റെ ആഗ്രഹം മരണ ശേഷമെങ്കിലും സാക്ഷാത്കരിക്കണേ എന്നായിരുന്നു. അദ്ദേഹത്തിന്റെ വീട് തൃശൂർ ആയത് കൊണ്ടുതന്നെ SG യിലൂടെ അത് നടക്കും എന്നൊരു പ്രതീക്ഷ ഉണ്ടായിരുന്നു മനസ്സിൽ.

ആരൊക്കെ ബിനോയ്‌ തോമസിന്റെ ആ കൊച്ച് ഷെഡ് കണ്ടില്ലെങ്കിലും ഇദ്ദേഹം കാണുമെന്ന് ഉറപ്പുണ്ടായിരുന്നു.! ആരൊക്കെ ആ കുഞ്ഞുങ്ങളുടെ നോവിന്റെ കടലിരമ്പം കേട്ടില്ലെങ്കിലും ഇദ്ദേഹം കേൾക്കുമെന്ന് ഉറപ്പുണ്ടായിരുന്നു !ആരൊക്കെ ഒന്നവിടെയെത്തി അവർക്ക് സാന്ത്വനത്തിന്റെ ഒരിറ്റു സ്പർശം നല്കിയില്ലെങ്കിലും ഇദ്ദേഹം അവിടെത്തുമെന്ന് ഉറപ്പുണ്ടായിരുന്നു !ആ ഉറപ്പ് വെറുതെയങ്ങനെ വന്നതല്ല. വർഷങ്ങളായി നമ്മൾ കണ്ടറിഞ്ഞ , കേട്ടറിഞ്ഞ ഒരു മനുഷ്യനോടുള്ള വിശ്വാസത്തിന്റെ അടയാളപ്പെടുത്തലാണ് ആ ഉറപ്പ് !

അദ്ദേഹം എന്നും അങ്ങനെയാണ്. മനുഷ്യത്വത്തിന് രാഷ്ട്രീയ പദവിയോ പ്രോട്ടോക്കോളോ ഒന്നും ബാധകമല്ലെന്ന് ഒരോ പ്രവൃത്തിയിലൂടെയും പേർത്തും പേർത്തും തെളിയിച്ചു ക്കൊണ്ടേയിരിക്കുന്ന ഒരേ ഒരു ജനനായകൻ ആണ് അദ്ദേഹം. ബിനോയ്‌ തോമസ് എന്ന പ്രവാസിയുടെ വിയോഗം സൃഷ്‌ടിച്ച തീരാനോവ് ആ കുടുംബത്തിന് ഒരിക്കലും മാറില്ലെങ്കിലും അദ്ദേഹം ഏറ്റവും ആഗ്രഹിച്ച വീട് എന്ന സ്വപ്നം യാഥാർഥ്യം ആകുന്നത് ജനിമൃതിക്കപ്പുറത്തെ ആ ലോകത്തിൽ ഇരുന്ന് കാണുമല്ലോ എന്ന ഒരു തോന്നൽ ആ കുടുംബത്തിന് പകരുന്ന ശക്തി വളരെ വലുതാണ്.

നമ്മൾ ജയിപ്പിച്ചു വിട്ട 140 MLA മാരും 20 MP മാരും ഈ കേരളത്തിൽ ഉണ്ട്. അവരിൽ കുറച്ച് പേർ ഇന്ന് നെടുമ്പാശ്ശേരിയിൽ എത്തിയിരുന്നു. വളരെ നല്ലത് . കേരളത്തിലെ പതിനാലു ജില്ലകളിൽ മിക്കതിലും ഈ ദുരന്തത്തിൽ ഉൾപ്പെട്ട ഹതഭാഗ്യർ ഉണ്ട്. എന്നാൽ ആ ജില്ലയെയോ പ്രദേശത്തെയോ പ്രതിനിധീകരിച്ച എത്ര MLA മാർ -MP മാർ അവിടെയെത്തി ആ കുടുംബങ്ങൾക്ക് സാന്ത്വനം പകർന്നു എന്ന് ഓരോ ജില്ലയിൽ ഉള്ളവർ ഒന്ന് വിലയിരുത്തുക. തിരുവനന്തപുരത്ത് ജീവൻ നഷ്ടമായ രണ്ട് പേരുണ്ടായിരുന്നു. നെടുമങ്ങാടും വർക്കലയിലും!! ഭരണ സിരാകേന്ദ്രത്തിൽ നിന്നും കേവലം 45 മിനിറ്റ് മാത്രം ദൂരമുള്ള നെടുമങ്ങാട് എന്ന പ്രദേശത്ത് ആരൊക്കെ എത്തിയെന്നത് വച്ച് അറിയാം ജനസേവനം എന്താണ്, ജനനായകൻ എന്താണ് എന്ന്!! വിയോഗത്തിന്റെ തീരാനോവിൽ ഉഴലുന്ന കുടുംബങ്ങൾക്ക് ഒരു സ്പർശത്തിലൂടെയോ വാക്കിലൂടെയോ സാന്ത്വനം പകരുക എന്നതും രാഷ്ട്രീയമാണ്. അതിന് വിമാനം പിടിച്ചു കുവൈറ്റിൽ പോകണം എന്നൊന്നും ഇല്ല.
SG ഒരിക്കൽ കൂടി തെളിയിച്ചു റീൽ ലൈഫിലും റിയൽ ലൈഫിലും അങ്ങേര് മാസ്സ് ഹീറോ ആണെന്ന്

Karma News Network

Recent Posts

ബാറിന് സമീപം യുവാവ് മരിച്ച നിലയിൽ, ആക്രമണത്തിന്റെ ദൃശ്യങ്ങൾ സിസിടിവിൽ പതിഞ്ഞു

ആലപ്പുഴ : ബാറിന് സമീപം യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചെന്നിത്തല തൃപ്പെരുംതുറ ‘കാർത്തിക’യിൽ രാജേഷ് (46)ആണ് മരിച്ചത്. രാജേഷ്…

22 mins ago

ജിയോ പണിമുടക്കി, ഇന്‍റർനെറ്റ് കിട്ടാതെ വലഞ്ഞ്‌ ഉപയോക്താക്കള്‍

ന്യൂഡൽഹി : പ്രമുഖ ടെലികോം ദാതാക്കളായ ജിയോയുടെ നെറ്റ്‌വര്‍ക്കിലുണ്ടായ തടസ്സം രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഉപയോക്താക്കളെ ബാധിച്ചു. ഇത്തരം തടസ്സങ്ങൾ തത്സമയം…

58 mins ago

യു.പി സ്ത്രീകൾ വേശ്യകൾ എന്നാക്ഷേപിച്ച കഴുക്കോൽ ഹമീദിനെ പൂട്ടി മാഹി പോലീസ്, 4കൊല്ലം തടവ്

യു.പി സംസ്ഥാനത്തെ സ്ത്രീകളേ അപമാനിച്ച ഹമീദ് കിടഞ്ഞി എന്ന കഴുക്കോൽ ഹമീദിനെ 4 വർഷത്തേക്ക് കഠിന തടവിനു വിധിച്ചു. UP…

1 hour ago

തൃശൂരിൽ കർഷക ആത്മഹത്യ, കീടനാശിച്ച് കഴിച്ച് ചികിത്സയിലിരുന്ന കർഷകൻ മരിച്ചു

തൃശൂർ : കീടനാശിനി കഴിച്ച് ഗുരുതരാവസ്ഥയിൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കർഷകൻ മരിച്ചു. വേനോലി വടക്കേത്തറ സ്വദേശി…

2 hours ago

മന്ത്രി കെ രാധാകൃഷ്ണന്‍ രാജിവച്ചു, ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയ്ക്ക് രാജിക്കത്ത് കൈമാറി

തിരുവനന്തപുരം: ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രിസ്ഥാനവും, നിയമസഭാംഗത്വവും രാജിവെച്ച് കെ രാധാകൃഷ്ണന്‍ . ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്…

2 hours ago

കരുവന്നൂർ കേസ്; പിആര്‍ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം

കൊച്ചി: കരുവന്നൂർ കള്ളപ്പണ കേസിലെ മുഖ്യ പ്രതിയും സിപിഐഎം നേതാവുമായ പി ആർ അരവിന്ദാക്ഷന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി.…

2 hours ago