trending

ആർത്തവം അശുദ്ധി ആണെങ്കിൽ ആർത്തവം ഉള്ള സ്ത്രീകളെ ഭക്തർ വിവാഹം കഴിക്കരുതെന്ന് ശാരദക്കുട്ടി- മറുപടിയുമായി മാധ്യമ പ്രവർത്തക

ശബരിമല സീസണിൽ ആർത്തവത്തെ പൊക്കിപ്പിടിച്ചുകൊണ്ടു വരുന്ന എസ് ശാരദക്കുട്ടി അടക്കമുള്ളവർക്കെതിരെ പ്രതികരിച്ച് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. കുട്ടി ടീച്ചർ എന്ന പേര് നില നിറുത്തണമെങ്കിൽ ഹൈന്ദവ വിരുദ്ധ തെറാപ്പി ആവശ്യമാവുന്നുണ്ട്. ആ തെറാപ്പിക്ക് ചിലരിൽ നിന്നും നല്ല സ്വീകാര്യത കിട്ടുന്നതിനാൽ കഞ്ഞികുടി മുട്ടുന്നുമില്ല. ഒപ്പം ഒരു പാട് വേദികളിൽ പ്രഭാഷകയായി വിളിക്കുന്നുമുണ്ട്. അവിടെയെല്ലാം തരാതരം പോലെ സനാതന വിരുദ്ധതയുടെ അനന്തസാദ്ധ്യതകൾ ചർച്ചിക്കാറുണ്ട്! ഇപ്പം ഒരു പ്രസ്താവന ഇറക്കിയാൽ, അതും ഹിന്ദുക്കളുടെ മണ്ടയ്ക്ക് നോക്കി തന്നെ ഒന്ന് കൊടുത്താൽ വരുന്ന തെരഞ്ഞെടുപ്പിന് ഒരു സീറ്റ് കിട്ടിയേക്കാമെന്ന് അഞ്ജു തുറന്നടിക്കുന്നു

കുറിപ്പുകളിങ്ങനെ

ആർത്തവം അശുദ്ധി ആണെങ്കിൽ ആർത്തവം ഉള്ള സ്ത്രീകളെ ഭക്തർ വിവാഹം കഴിക്കരുത്- ശാരദക്കുട്ടി അങ്ങനെങ്കിൽ ദിവസവും നാല് നേരം വെട്ടി വിഴുങ്ങി, ശേഷമുള്ളത് സെപ്റ്റിക് ടാങ്കിൽ ഡെപ്പോസിറ്റ് ചെയ്യാതെ ശുദ്ധിയോടെ പൊതിഞ്ഞു കെട്ടി വീട്ടിൽ വയ്ക്കുമോ ഈ കല്യാണം കഴിച്ച സീസർ

കുത്തിത്തിരുപ്പിനും സെൽഫ് പ്രൊമോഷനും ഏത് വഴി എന്ന് അന്തം വിട്ടു കുന്തം വിഴുങ്ങി ആലോചിച്ചിരുന്നപ്പോഴാണ് ശരണം വിളികൾ കേട്ടത്. പെട്ടെന്ന് മനസ്സിൽ പത്തഞ്ഞൂറു ലഡ്ഡുക്കൾ ഒരുമിച്ചങ്ങു പൊട്ടി. ആഹാ!! എന്തൊരു റിലാക്സേഷൻ!! വൃശ്ചിക മാസമാണ്, ശബരിമല സീസൺ ആണ്. ഇരുമുടിക്കെട്ടും തലയിലെന്തി പല നാടുകളിൽ നിന്നും ലക്ഷകണക്കിന് അയ്യപ്പഭക്തർ അയ്യപ്പസ്വാമിയെ കാണുവാൻ എത്തുന്ന പുണ്യസമയമാണ്. അത് മാത്രമോ കേരളത്തിന്റെ കൺകണ്ട പച്ചരി ഡൈബം സാധാ പ്രജകളെ മൈൻഡ് ചെയ്യാതെ സാമന്തന്മാർക്ക് വിരുന്നൊക്കെ കൊടുത്ത് ഒരു കോടി രൂഫായുടെ പല്ലക്കിൽ ചുറ്റിയടിക്കുന്ന സമയവും!!

കറക്റ്റ് ടൈമിംഗ്!! ആർത്തവം തന്നെ എടുത്ത് ചൂണ്ടയിൽ കോർക്കാം. അതാവുമ്പോൾ ഗുൽമോഹർ ചോട്ടിൽ ചേച്ചിപെണ്ണുങ്ങളുടെ ചോന്ന ദിനങ്ങൾ തരൂ എന്നും പറഞ്ഞു പൊക വലിച്ചിരിക്കുന്ന ടീമുകളൊക്കെ മണിയനീച്ച പൊതിയുന്നത് പോലെ പൊതിയും. അത് മാത്രമോ വലിയ ഒരു ആർത്തവകവാടത്തിനു മുന്നിൽ നിന്ന് ആർത്തവപടയെ നയിച്ച കേപ്ട്ടന് ഈ സെലെക്ഷൻ ഇഷ്ടവും ആവും.

ഇവിടെ ലൈംലൈറ്റിൽ കുട്ടി ടീച്ചർ എന്ന പേര് നില നിറുത്തണമെങ്കിൽ ഹൈന്ദവ വിരുദ്ധ തെറാപ്പി ആവശ്യമാവുന്നുണ്ട്. ആ തെറാപ്പിക്ക് ചിലരിൽ നിന്നും നല്ല സ്വീകാര്യത കിട്ടുന്നതിനാൽ കഞ്ഞികുടി മുട്ടുന്നുമില്ല. ഒപ്പം ഒരു പാട് വേദികളിൽ പ്രഭാഷകയായി വിളിക്കുന്നുമുണ്ട്. അവിടെയെല്ലാം തരാതരം പോലെ സനാതന വിരുദ്ധതയുടെ അനന്തസാദ്ധ്യതകൾ ചർച്ചിക്കാറുണ്ട്! ഇപ്പം ഒരു പ്രസ്താവന ഇറക്കിയാൽ, അതും ഹിന്ദുക്കളുടെ മണ്ടയ്ക്ക് നോക്കി തന്നെ ഒന്ന് കൊടുത്താൽ വരുന്ന തെരഞ്ഞെടുപ്പിന് ഒരു സീറ്റ് കിട്ടിയേക്കാം.

പണ്ട് വനിതാ മതിലിനു ചുടുകട്ട പെറുക്കുമ്പോഴും ശബരിമല തുല്യത സ്ത്രീ പ്രവേശനമെന്ന വരട്ടുതത്വവാദത്തെ മനസ്സിലാവാഹിച്ചപ്പോഴും പ്രഥമദൃഷ്ടിയാ സ്ത്രീ പുരുഷ സീറ്റുകൾ തമ്മിലുള്ള അന്തരം കുറയുമെന്നു കരുതിയിരുന്നു. പൂക്കാത്ത മുല്ലയ്ക്കാണ് വെള്ളം കോരിയതെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് തിരിച്ചറിഞ്ഞപ്പോൾ ലേശം പരിഭവം കാട്ടിയെങ്കിലും ഇൻബോക്സിലൂടെ തന്ന സൈദ്ധാന്തികമൂല്യങ്ങളെ മാനിച്ച് വീണ്ടും അതേ തെങ്ങേൽ തന്നെ ഇരിക്കാമെന്ന് വച്ച് ഇരുന്നതാണ്. എങ്ങാനും സീറ്റ് ബിരിയാണി കിട്ടിയാലോ??
മലയാളപാപ്പരാസിയുടെ സെൻസേഷണൽ ആക്രാന്തം പുരോഗമനവാദിയായ ഈ ആർത്തവ ഫാൻ ചെണ്ടയ്ക്കും അവർ കൊട്ടുന്ന അബദ്ധ വായ്ത്താളത്തിനും സ്പേസ് കൊടുക്കുമെന്ന ധൈര്യത്തിൽ ഒന്ന് അടന്ത വിക്കിയതായിട്ട് കണ്ടാൽ മതി ഗുയ്സ്‌
ആർത്തവം അശുദ്ധി ആണെങ്കിൽ ആർത്തവം ഉള്ള സ്ത്രീകളെ ഭക്തർ വിവാഹം കഴിക്കരുത്-ശാരദക്കുട്ടി

Karma News Network

Recent Posts

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

30 mins ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

1 hour ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

2 hours ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

2 hours ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

3 hours ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

3 hours ago