topnews

കിറ്റ് വാങ്ങി നക്കിയ ഓരോ പ്രജകളും ആവശ്യം അനുസരിച്ചു പരിപ്പ്, തേയില, പയർ, ഉപ്പ് ഒക്കെ മക്കൾ വശം കൊടുത്ത് അയയ്ക്കേണ്ടതാണ്, പരിഹാസവുമായി മാധ്യമ പ്രവർത്തക

കോഴിക്കോട് ജില്ലാ കലോത്സവത്തിനായി വിദ്യാർഥികൾ ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നൽകണമെന്ന നോട്ടീസ് വിവാദത്തിൽ. പേരാമ്പ്ര സെൻറ് ഫ്രാൻസിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ പ്രധാന അധ്യാപികയാണ് രക്ഷിതാക്കളോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇത്തവണത്തെ കോഴിക്കോട് റവന്യു ജില്ലാ കലോത്സവത്തിന് പേരാമ്പ്രയാണ് വേദിയായി തെരഞ്ഞെടുത്തിരിക്കുന്നത്. കലോത്സവത്തിൻറെ ഭാഗമായി ഓരോ സ്കൂളും ഭക്ഷ്യവിഭവങ്ങൾ സമാഹരിക്കണമെന്ന് സംഘാടകസമിതിയിലെ ഫുഡ് കമ്മിറ്റി അംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ഇതിന് പിന്നാലെയാണ് വിദ്യാർഥികൾ ഒരു കിലോ പഞ്ചസാരയോ 40 രൂപയോ നൽകണമെന്ന് സ്കൂൾ അധികൃതർ വിദ്യാർഥികൾക്ക് നിർദേശം നൽകിയത്. പിന്നാലെ വൻ വിമർശനമാണ് ഉയരുന്നത്. വിഷയവുമായി ബന്ധപ്പെട്ട് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു.

കുറിപ്പിങ്ങനെ

ഇതേത് കരത്തിൽ ഉൾപ്പെടുത്തും ന്റെ മന്ത്രി അപ്പൂപ്പാ ഇടയ്ക്കിടയ്ക്ക് ജഗ പൊ ക ടീമുകൾ തിരുവിതാംകൂർ രാജഭരണത്തിന് എതിരെ എടുത്ത് വീശുന്ന മുലപ്പണം, മീശപ്പണം, തലപ്പണം ഇത്യാദി കരങ്ങൾ പോലെ ഒന്നാണോ ഈ പഞ്ചാര “കരം”??എന്തായാലും പിള്ളേരെ വരെ ഊറ്റി ജീവിക്കുന്ന ഒരു ഭരണാധികാരികളും ഇവിടെ ഉണ്ടായിട്ടില്ല. കിറ്റ് വാങ്ങി നക്കിയ ഓരോ പ്രജകളും ആവശ്യം അനുസരിച്ചു പരിപ്പ്, തേയില, പയർ, ഉപ്പ് ഒക്കെ മക്കൾ വശം കൊടുത്ത് അയയ്ക്കേണ്ടതാണ്. പിന്നെ റേഷൻ കട വഴി കിട്ടിയ മണ്ണെണ്ണ സ്വന്തമായി സൂക്ഷിക്കുക. ഒടുക്കം വികസനം മൂത്ത് മൂത്ത് അവസാനം ഉപ്പ് ചിരട്ട എടുത്ത് തെണ്ടേണ്ടി വരുമ്പോൾ മണ്ണണ്ണ അടങ്കൽ ആയിട്ട് എടുക്കുവാൻ ആസാമി എത്തും

Karma News Network

Recent Posts

തമിഴ്‌നാട്ടിൽ ഇല്ലാത്തത് നല്ല നേതൃത്വം, നന്നായി പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം, നടൻ വിജയ്

തമിഴ്‌നാട്ടില്‍ ഇല്ലാത്തത് നല്ല നേതാക്കളാണെന്നും നല്ല വിദ്യാഭ്യാസമുള്ളവര്‍ രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്നും നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. 10,12…

24 mins ago

നിരന്തരം ഭീഷണി, കണ്ണൂരിൽ CPIM വിട്ട മനുതോമസിന് പൊലീസ് സംരക്ഷണം

സമൂഹമാധ്യമങ്ങളിൽ അടക്കം നിരന്തരം ഭീഷണികൾ ഉയരുന്ന സാഹചര്യത്തിൽ കണ്ണൂരിൽ സിപിഐഎം വിട്ട മുൻ ജില്ലാ കമ്മിറ്റിയം​ഗം മനുതോമസിന് പൊലീസ് സംരക്ഷണം.…

41 mins ago

വൈദ്യുതി ലൈനുകൾ പൊട്ടിവീണിട്ട് ദിവസങ്ങൾ, പരാതിപ്പെട്ടിട്ടും തിരിഞ്ഞുനോക്കാതെ കെഎസ്ഇബി, പൊലിഞ്ഞത് ഒരു ജീവൻ

തിരുവനന്തപുരം: കെ എസ് ഇ ബി അധികൃതരുടെ അനാസ്ഥമൂലം വീണ്ടും ഒരു ജീവൻകൂടി നഷ്ടമായി, ദിവസങ്ങളായി പൊട്ടിക്കിടന്ന വൈദ്യുതിലൈനിൽ ചവിട്ടി…

55 mins ago

ഭർത്താവും കുഞ്ഞുങ്ങളുമായുള്ള ജീവിതമായിരുന്നു കാവ്യയുടെ ഉള്ളിൽ, ഞാനും കാവ്യയെ പോലെ ചിന്തിക്കുന്ന ആൾ- സാന്ദ്ര തോമസ്

ഇടവേളയ്ക്ക് ശേഷമായി വീണ്ടും സജീവമായിരിക്കുകയാണ് സാന്ദ്ര തോമസ്. ലിറ്റിൽ ഹാർടാസാണ് പുതിയ സിനിമ. ഒരു അഭിമുഖത്തിനിടെ കാവ്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ്…

1 hour ago

സർക്കാർ ആശുപത്രയിൽ രോഗികളെ ബുദ്ധിമുട്ടിലാക്കി ഫഹദിന്റെ സിനിമ ഷൂട്ടിംഗ്‌

കൊച്ചി : വ്യാഴാഴ്ച രാത്രി മുഴുവൻ രോഗികളെ ബുദ്ധിമുട്ടിലാക്കി അങ്കമാലി താലൂക്ക് ആശുപത്രിയിൽ ഫഹദിന്റെ സിനിമയുടെ ചിത്രീകരണം. സംഭവത്തിൽ മനുഷ്യാവകാശ…

1 hour ago

വൈദികനെന്ന വ്യാജേന പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെടുത്തു, ; യുവാവ് അറസ്റ്റിൽ

കട്ടപ്പന: പൊതുവിദ്യാഭ്യാസ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന വെട്ടിക്കുഴക്കവല പുളിക്കത്തറയിൽ ശ്രീരാജ്…

2 hours ago