columns

അമ്മയോ അച്ഛനോ മക്കളുടെ തെറ്റിനെ ചോദ്യം ചെയ്താൽ, രണ്ട് തല്ല് നല്കിയാൽ ഉടൻ വരും പാട്രിയാർക്കി, ടോക്സിക് പാരൻ്റിംഗ് വിലാപങ്ങൾ

കണ്ണൂരിൽ സ്കൂൾ ബസിൽ വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടിയെ കഴിഞ്ഞ ദിവസം തീയറ്ററിൽവെച്ച് പിടികൂടിയരുന്നു. സ്കൂൾ പരിസരത്തിറങ്ങിയ ശേഷമാണ് കുട്ടിയെ കാണാതായത്. അഞ്ചാംക്ലാസ് വിദ്യാർഥിനിയെ കാണാതായത് രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും പോലീസിലും പരിഭ്രാന്തി പരത്തി. വിഷയവുമായി ബന്ധപ്പെട്ട് മലയാള സിനിമയുടെ ബാല്യകാല പ്രണയ സന്ദേശങ്ങളെക്കുറിച്ച് പറയുകയാണ് മാധ്യമ പ്രവർത്തക അഞ്ജു പാർവതി പ്രഭീഷ്. തണ്ണീർ മത്തനിലും പ്രകാശൻ പറക്കട്ടെയിലുമൊക്കെ കാണുന്ന തരം പ്രണയവും സൊള്ളലും ഇല്ലാതെ എന്ത് സ്കൂൾ ലൈഫ് എന്ന ചിന്താഗതി ഊട്ടിയുറപ്പിക്കുന്ന കലാസൃഷ്ടികൾക്ക് പിന്തുണ കൊടുക്കുന്ന സമൂഹത്തിൽ നിന്നും മാറി നടക്കുവാൻ ആ പ്ലസ് വൺ കുട്ടിക്ക് എങ്ങനെ കഴിയും? നമ്മൾ നന്നായാൽ, നമ്മൾ നടക്കുന്ന വഴികൾ നന്നായാൽ നമ്മുടെ പിന്നാലെ നടക്കുന്നവരും നന്നാകും. അവരും നല്ല വഴികളിലൂടെ നടക്കാൻ പഠിക്കുമെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

കണ്ണിന്നുള്ളിൽ നീ കണ്മണി കാതിനുള്ളിൽ നീ തേന്മൊഴി കിന്നാര പൂങ്കുഴൽ പാട്ടു നീ എന്നാളും എൻ കളിത്തോഴി നീ മുത്തേ നിന്നെ മുത്തിനിൽക്കും കാറ്റിനും അനുരാഗമോ?മലയാളസിനിമയിൽ അതുവരെ പരിചിതമല്ലാതിരുന്ന ( ഒരു പക്ഷേ മലയാളികൾക്ക് തന്നെയും ) ബാല്യകാല പ്രണയത്തെ , അതും അഞ്ചിലോ ആറിലോ പഠിക്കുന്ന രണ്ട് കൊച്ചു കുഞ്ഞുങ്ങളെ വച്ച് പ്രണയ ചേഷ്ടകളെന്ന രീതിയിൽ ഈ പാട്ടിനൊപ്പം ചേർത്ത് ഗോവണിപ്പടിയിലും മറ്റും വച്ച് ചിത്രീകരിച്ചതിനെ ഇതാണ് ന്യൂ ജെൻ സിനിമ, ഇതായിരിക്കണം ന്യൂ ജെൻ സിനിമയെന്നും പറഞ്ഞ് ഇരു കൈയും നീട്ടി സ്വീകരിക്കുകയും കൈയ്യടിക്കുകയും ചെയ്ത മല്ലൂസ് പ്രബുദ്ധത. ബാല്യകാലത്തെ ലൈംഗിക അഭിനിവേശങ്ങളെന്ന അവകാശവാദവുമായി വന്ന മെമ്മറീസ് ഓഫ് എ മെഷീൻ എന്ന കനി കുസൃതിയുടെ ഹസ്വചിത്രത്തിനു ലഭിച്ച സ്വീകാര്യത. ഒരു പോൺ ചിത്രത്തിൻറെ രീതിയിലുള്ള മേക്കിങ്ങുമായി വന്ന നെഗറ്റീവ് സന്ദേശം മാത്രം നല്കിയ ആ ഹ്രസ്വചിത്രത്തെ നിറഞ്ഞ ആരവത്തോടെ സ്വീകരിക്കുവാൻ ഇവിടെ ആളുകളുണ്ടായിരുന്നു. പീഡോഫീലിയയെ പച്ചയായി ന്യായീകരിക്കാനും ഇവിടെ ആളുണ്ടെന്ന് മനസ്സിലായത് ദിനവും മഞ്ച് കൊടുക്കുന്ന പത്തുവയസ്സുകാരിയോട് തനിക്ക് പ്രണയമുണ്ടെന്ന് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറഞ്ഞ ഒരുത്തന് ലവ് യു, ലവ് വാട്ട് യു ആർ എന്ന് പിന്തുണ വാരി വിതറിയവരെ കണ്ടപ്പോൾ.

വാളയാറിൽ തൂങ്ങി നിന്നാടിയ കുഞ്ഞുടലിന് ഉഭയകക്ഷി സമ്മതത്തിൻ്റെ സർട്ടിഫിക്കറ്റ് നിയമപാലകൻ തന്നെ കൊടുത്തത് ഈ നാട്ടിലാണ്. അവിടെ പോലും വേട്ടക്കാരന്മാർക്കൊപ്പം നില്ക്കാൻ മനസ്സ് കാണിച്ച ന്യായീകരണവാദികൾ. കലാലയവാതിലുകളിൽ നവാഗതരായ കുട്ടികളെ എതിരേല്ക്കുവാൻ ഒരു പുരുഷനും സ്ത്രീയും നഗ്നരായി ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ചിത്രവും കൂടെ ‘തുറിച്ചു നോക്കണ്ട ഞാനും നീയുമൊക്കെ എങ്ങനെയുണ്ടായി The planet needs sexual liberation ‘ എന്ന ക്യാപ്‌ഷനും ഉൾപ്പെടെയുള്ള ഫ്ലെക്സ് വയ്ക്കുവാൻ ഉളുപ്പില്ലാത്ത വിദ്യാർത്ഥി പ്രസ്ഥാനം.

മാറ്റം വേണം. കുട്ടികൾക്കും! പക്ഷേ ഇന്ന് വാർത്തയിൽ വായിച്ചറിഞ്ഞ കുഞ്ഞു മോളെയും ആ കൗമാരക്കാരൻ മോനെയും പോലെയല്ല. കാര്യബോധവും വിവേകവും വിവേചനബുദ്ധിയും ഉള്ളവരായി വളരേണ്ട പുതു തലമുറ കുബുദ്ധിയുള്ളവരും കുതന്ത്രങ്ങൾ മെനയുന്നവരും ആയി മാറുന്നതിൽ സങ്കടമുണ്ട്. യഥാർത്ഥത്തിൽ ഈ രണ്ട് കുഞ്ഞുങ്ങളും തെറ്റുകാരല്ല. അവരെ വിചാരണ ചെയ്യാൻ നമുക്ക് എന്തവകാശം? വിഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ അകപ്പെട്ട നമ്മൾ മുതിർന്നവർ 24×7 മൊബൈലുമായി നടക്കുന്നു. ഒരു നിമിഷം നെറ്റ് കിട്ടിയില്ലെങ്കിൽ ജീവിതമേ പോയി എന്ന മട്ടിൽ ആശങ്കപ്പെടുന്നു. ഫാമിലി എന്ന സോഷ്യൽ ഇൻസ്റ്റിറ്റ്യൂഷനേക്കാൾ ഭേദം ലിവിങ്ങ് ടുഗെദർ എന്നു പ്രഖ്യാപിക്കുന്നു. കുഞ്ഞുകുട്ടി പരാധീനതകൾ കൊണ്ട് കഷ്ടപ്പെടാനുള്ളതല്ല സ്വന്തം ലൈഫ് എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു. പെറ്റു വളർത്തിയ അമ്മയോ പോറ്റി വളർത്തിയ അച്ഛനോ മക്കളുടെ തെറ്റിനെ ചോദ്യം ചെയ്താൽ, രണ്ട് തല്ല് നല്കിയാൽ ഉടൻ വരും പാട്രിയാർക്കി, ടോക്സിക് പാരൻ്റിംഗ് വിലാപങ്ങൾ.
ഇത്രയും എഴുതിയത് ആ കൊച്ചുമക്കളുടെ ചെറിയൊരു അറിവുകേടിനെ ഭയങ്കരമാന വാർത്തയാക്കി അര മണിക്കൂർ ഇടവിട്ട് വിളമ്പുന്ന മാധ്യമ ധർമ്മവും അതിൻ്റെ കീഴെ കമൻ്റിട്ട് രസിക്കുന്ന പ്രബുദ്ധരേയും കണ്ടത് കൊണ്ടുമാത്രം.

ആ കുഞ്ഞുങ്ങൾ തെറ്റുകാരല്ല ഒരർത്ഥത്തിലും. ചെറുപ്പത്തിലേ ഇൻസ്റ്റാ അക്കൗണ്ട് ഇല്ലെങ്കിൽ, റീൽസ് ഇട്ട് വ്യൂവേഴ്സിനെ കൂട്ടിയില്ലെങ്കിൽ ഈ മോസ്റ്റ് മോഡേൺ വേൾഡിൽ വിലയില്ലെന്ന പൊതുബോധം ശക്തമായിട്ടുള്ളപ്പോൾ ആ കുഞ്ഞുങ്ങൾ എങ്ങനെ പിൻതിരിഞ്ഞു നടക്കും? തണ്ണീർ മത്തനിലും പ്രകാശൻ പറക്കട്ടെയിലുമൊക്കെ കാണുന്ന തരം പ്രണയവും സൊള്ളലും ഇല്ലാതെ എന്ത് സ്കൂൾ ലൈഫ് എന്ന ചിന്താഗതി ഊട്ടിയുറപ്പിക്കുന്ന കലാസൃഷ്ടികൾക്ക് പിന്തുണ കൊടുക്കുന്ന സമൂഹത്തിൽ നിന്നും മാറി നടക്കുവാൻ ആ പ്ലസ് വൺ കുട്ടിക്ക് എങ്ങനെ കഴിയും? നമ്മൾ നന്നായാൽ, നമ്മൾ നടക്കുന്ന വഴികൾ നന്നായാൽ നമ്മുടെ പിന്നാലെ നടക്കുന്നവരും നന്നാകും. അവരും നല്ല വഴികളിലൂടെ നടക്കാൻ പഠിക്കും.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

3 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

7 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

33 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago