crime

വ്യാജ അംഗത്വവും ഒപ്പുമിട്ട് വലിയ തുക വായ്പയെടുത്ത് തട്ടിപ്പ്; അങ്കമാലി അർബൻ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടണം; നിക്ഷേപകർ

കൊച്ചി: വ്യാജ അംഗത്വവും ഒപ്പുമിട്ട് വലിയ തുക വായ്പ തട്ടിച്ചെന്ന പരാതിയുമായി എറണാകുളം അങ്കമാലി അർബൻ സർവ്വീസ് സഹകരണ ബാങ്കിനെതിരെ കൂടുതൽ പേർ രംഗത്തെത്തി. ബാങ്ക് ഡയറക്ടർമാരുടെ സ്വത്തുക്കൾ കണ്ടുകെട്ടണമെന്ന ആവശ്യവുമായി നിക്ഷേപകർ.

സഹകരണ വകുപ്പ് ഉദ്യോഗസ്ഥർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണ സമിതിക്ക് ആരും സംരക്ഷണം നൽകില്ലെന്നും അങ്കമാലി എംഎൽഎ റോജി എം ജോൺ ആരോപിച്ചു.

അങ്കമാലി സ്വദേശിയായ സുനിൽ അങ്കമാലി അർബൻ സഹകരണ ബാങ്കിനുള്ളിലെ ഇന്‍റീരിയർ ജോലി ചെയ്തിരുന്നു. ചെയ്യുന്ന ജോലിക്ക് വൗച്ചറിൽ പണം എഴുതി വാങ്ങി പോകുമെന്നല്ലാതെ വായ്പയുമില്ല നിക്ഷേപവുമില്ല. എന്നിട്ടും സുനിലിനും ഭാര്യക്കും കിട്ടി 25 ലക്ഷം രൂപ വായ്പ തിരിച്ചടക്കണമെന്ന നോട്ടീസ്.

സാജുവിന്‍റെ ഒരു പണമിടപാട് തർക്കത്തിൽ മധ്യസ്ഥനായിരുന്നു ബാങ്ക് പ്രസിഡന്‍റായിരുന്ന പി ടി പോൾ. 25 ലക്ഷം രൂപയുടെ വായ്പ നോട്ടീസ് അങ്ങനെ സാജുവിനും കിട്ടി. ചിട്ടിയും നിക്ഷേപങ്ങളും നടത്തിയവർ ഉള്ള് പൊള്ളി ബാങ്ക് മുറ്റത്ത് എന്നും വന്ന് നില്പാണ്. മുന്നൂറിലധികം പേരുടെ ലോണ്‍ അപേക്ഷ വ്യാജമായി ഉണ്ടാക്കിയതാണെന്ന് നിക്ഷേപകര്‍ പറയുന്നു. കള്ള ഒപ്പിട്ട് കൂട്ടിച്ചേര്‍ത്തവയുമുണ്ട്. ഒരു ലക്ഷം ലോണെടുത്തവരുടെ പേരില്‍ 10 ലക്ഷം വരെ ബാങ്ക് കൂട്ടിച്ചേര്‍ത്ത സംഭവങ്ങളുണ്ട്. 110 കോടി രൂപ ലോണെടുത്തു എന്നു പറയുന്നതില്‍ 10 കോടി പോലും ശരിക്കുമുണ്ടാവില്ലെന്നും നിക്ഷേപകര്‍ പറയുന്നു.

പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെ മാത്രമല്ല ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷിക്കണമെന്ന് അങ്കമാലി എംഎൽഎ റോജി എം ജോണ്‍ ആവശ്യപ്പെട്ടു. ബാങ്ക് തട്ടിപ്പ് പുറത്ത് വന്നതോടെ ബാങ്കിന്‍റെ നിയന്ത്രണം സഹകരണ വകുപ്പ് നേരിട്ട് ഏറ്റെടുത്തു.

Karma News Network

Recent Posts

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

19 mins ago

KSRTC ശമ്പളം ലഭിച്ചില്ല, ലോണ്‍ അടയ്ക്കാന്‍ ആയില്ല, ജീവനക്കാരൻ ആത്മഹത്യക്ക് ശ്രമിച്ചു

കൊച്ചി : പതിവ് പോലെ ശമ്പളം മുടങ്ങി, ആത്മഹത്യക്ക് ശ്രമിച്ച് കെ.എസ്.ആര്‍.ടി.സി. ജീവനക്കാരന്‍. ചെറായി സ്വദേശി കെ.പി. സുനീഷാണ് കുമളിയില്‍…

19 mins ago

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

51 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

53 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

1 hour ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

1 hour ago