ആദ്യചിത്രമായ കുമ്പളങ്ങി നൈറ്റ്സിലെ കഥാപാത്രത്തിലൂടെ തന്നെ പ്രേക്ഷകപ്രശംസ നേടിയ നടിയാണ് അന്ന ബെന്‍. കുമ്പളങ്ങിക്ക് ശേഷം നിരവധി ചിത്രങ്ങള്‍ അന്നയെ തേടിയെത്തിയിരുന്നു. ഇപ്പോഴിതാ സിനിമയിലെയും സിനിമയ്ക്ക് പുറത്തെയും സമത്വത്തെക്കുറിച്ച് സംസാരിക്കുകയാണ് മനോരമക്ക് നല്കിയ അഭിമുഖത്തില്‍ അന്ന ബെന്‍. പലപ്പോഴും ലിംഗസമത്വം ഇല്ലാതാകുന്നത് സമൂഹം സൃഷ്ടിച്ചെടുത്ത കുറേ നിയമങ്ങള്‍ മൂലമാണെന്നു തോന്നാറുണ്ടെന്നാണ് അന്ന പറയുന്നത്.
ജെന്‍ഡര്‍ റോള്‍സാണ് പലപ്പോഴും അസമത്വം സൃഷ്ടിക്കുന്നത്. അതു മാറണം. ജെന്‍ഡര്‍ റോള്സിനുമപ്പുറം അവസരങ്ങള്‍ നല്‍കണം. എന്നാല്‍ മാത്രമേ അസമത്വം ഇല്ലാതാകൂ. പലപ്പോഴും ലിംഗസമത്വം ഇല്ലാതാകുന്നത് സമൂഹം സൃഷ്ടിച്ചെടുത്ത കുറേ നിയമങ്ങള്‍ മൂലമാണെന്ന് തോന്നാറുണ്ട്. ഒരാളുടെ കഴിവിനെ അയാളുടെ തീരുമാനങ്ങളെ അംഗീകരിക്കാന്‍ അയാളുടെ ജെന്‍ഡര്‍ നോക്കേണ്ടതില്ലല്ലോ, എന്ന് സമൂഹം അങ്ങനെ ചിന്തിക്കുന്നോ അന്ന് അസമത്വവും ഇല്ലാതാകും അന്ന ബെന്‍ പറഞ്ഞു.
ലോക്ക്ഡൗണ്‍ കാലം തനിക്ക് നല്ലൊരു ബ്രേക്ക് ആയിരുന്നുവെന്നും കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാനും സ്വന്തം ഇഷ്ടങ്ങളെ തിരിച്ചറിയാനും ആ സമയം ഉപയോഗിച്ചുവെന്നും അന്ന ബെന്‍ പറയുന്നു.
കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…
വൈക്കം: സൈന്യത്തില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…
ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…
സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…
ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…
മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നംഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…