entertainment

ലാലേട്ടന്‍ പാസ് ചെയ്തു വരുമ്പോള്‍ ഫുള്‍ ഒരു ചന്ദനത്തിന്റെ മണം, അന്ന രാജന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അന്ന രേഷ്മ രാജന്‍. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പം നടി അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ മോഹന്‍ലാല്‍ മമ്മൂട്ടിക്കൊപ്പമുള്ള ഷൂട്ടിംഗ് അനുഭവം പങ്കുവെയ്ക്കുകയാണ് താരം. അങ്കമാലി ഡയറീസിലെ കഥാപാത്രത്തെ ആളുകള്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും മോഹന്‍ലാല്‍ മമ്മൂക്ക തുടങ്ങിയ താരങ്ങള്‍ക്കൊപ്പമെല്ലാം വര്‍ക്ക് ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമാണെന്നുമാണ് അന്ന പറയുന്നു.

ലാലേട്ടന്‍ ലൊക്കേഷനിലേക്ക് വന്നപ്പോള്‍ ഒരു ഗന്ധര്‍വന്‍ വന്ന ഫീലായിരുന്നെന്നാണ് അന്ന പറയുന്നത്. അന്നയുടെ വാക്കുകള്‍ ഇങ്ങനെ… ”വെളിപാടിന്റെ പുസ്തകം ഷൂട്ട് നടക്കുകയാണ്. ഞങ്ങള്‍ ഷൂട്ട് തുടങ്ങി നാല് ദിവസം കഴിഞ്ഞ ശേഷമാണ് ലാലേട്ടന്‍ വന്നത്. ലാലേട്ടന്‍ വരുന്നു വരുന്നു എന്ന് പറഞ്ഞ് ഞങ്ങള്‍ വെയിറ്റ് ചെയ്തിരിക്കുകയാണ്. ഞങ്ങള്‍ ക്ലാസ് റൂമിലിരിക്കുന്ന സീനാണ് എടുക്കുന്നത്. ലാലേട്ടന്‍ ഇങ്ങനെ ജനലിന്റെ സൈഡിലൂടെ പാസ് ചെയ്തു വരുമ്പോള്‍ ഫുള്‍ ഒരു ചന്ദനത്തിന്റെ മണം. ചന്ദനത്തിന്റെ പെര്‍ഫ്യൂം ആണെന്ന് തോന്നുന്നു. ഏതോ ഒരു ഗന്ധര്‍വന്‍ വരുന്ന ഒരു ഫീലായിരുന്നു.രാവിലെ മുതല്‍ ഷൂട്ട് തുടങ്ങിയിരുന്നു. ഞങ്ങള്‍ ക്ഷീണിച്ച് ഇരിക്കുകയാണ്. പക്ഷേ ലാലേട്ടന്‍ എത്തിയ ശേഷം എല്ലാവര്‍ക്കും ഭയങ്കര എനര്‍ജിയാണ്. ലാലേട്ടന്‍ വരുമ്‌ബോള്‍ ഒരു പോസിറ്റീവ് വൈബാണെന്ന് പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. അതുപോലെ തന്നെ ഒരു പോസിറ്റിവിറ്റി ഫീല്‍ ചെയ്തു.

ലാലേട്ടനെ പേടിച്ചിട്ടാണോ അതോ പോസിറ്റീവ് വൈബ് ആണോ എന്നറിയില്ല, അതിന് ശേഷം എടുത്ത സീനുകളൊക്കെ ആദ്യത്ത ടേക്കില്‍ തന്നെ ഓക്കെയായി. അല്ലാത്ത സമയത്തൊക്കെ മിനിമം ടേക്ക് മൂന്നാണ്. മാക്‌സിമം എത്രയാണെന്ന് ഞാന്‍ പറയുന്നില്ല. അങ്ങനെയാണ് പോവാറ്. ആ ഒരു വൈബ് എനിക്ക് എപ്പോഴും ലാലേട്ടനെ കാണുമ്പോള്‍ ഫീല്‍ ചെയ്യാറുണ്ട്, അന്ന പറഞ്ഞു.

മമ്മൂക്കക്കൊപ്പം മധുരരാജയില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവവും താരം പങ്കുവെയ്ക്കുന്നു. നമ്മളൊന്നും ആരും അല്ല, എന്നാല്‍ പോലും നമ്മള്‍ സെറ്റിലേക്ക് കയറി വരുമ്‌ബോള്‍ അദ്ദേഹം എഴുന്നേല്‍ക്കും. ഇത് എന്നെ കണ്ടിട്ട് ആണോ എന്ന് പോലും തോന്നിയിട്ടുണ്ട്. എന്നിട്ട് ഞാന്‍ തിരിഞ്ഞുനോക്കും പിറകില്‍ ആരെങ്കിലും ഉണ്ടോ എന്ന്. ആരും ഉണ്ടാവില്ല. അത്രയും ഡൗണ്‍ ടു എര്‍ത്താണ് അദ്ദേഹം. അദ്ദേഹം എഴുന്നേറ്റത് കാണുമ്‌ബോള്‍ തന്നെ ഞാന്‍ വേഗം അടുത്തേക്ക് പോയി മമ്മൂക്ക എന്ന് വിളിച്ച് കൈകൂപ്പും. പിന്നെ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്‌ബോള്‍ എനിക്ക് ഭയങ്കര പേടിയായിരുന്നു. ലാലേട്ടനെ എനിക്ക് അത്ര പേടിയുണ്ടായിരുന്നില്ല. പക്ഷ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്‌ബോള്‍ ഭയങ്കര പേടിയും ടെന്‍ഷനുമായിരുന്നു.സീന്‍ എടുക്കുമ്‌ബോള്‍ എന്റെ കാല് വിറച്ചോണ്ടിരിക്കുകയാണ്. ഇത് കണ്ടതോടെ അദ്ദേഹം അടുത്ത് വന്ന് ഇങ്ങനെ ചെയ്താല്‍ മതിയെന്നൊക്കെ പറഞ്ഞ് നമ്മളെ കൂളാക്കി. അന്ന പറയുന്നു.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago