അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെയാണ് നടി അന്ന രേഷ്മ രാജന് മലയാളികളുടെ പ്രിയ താരമായി മാറുന്നത്. ആതുര സേവന രംഗത്ത് നിന്നാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ അന്ന പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. താന്‍ സിനിമയില്‍ എത്തുമെന്ന് വിചാരിച്ചിരുന്നതല്ല എന്നും , നഴ്സിംഗിന്റെ പരീക്ഷയ്ക്ക് പോലും ഭയക്കാതിരുന്ന താന്‍ ടെന്‍ഷന്‍ അടിച്ചത് അങ്കമാലി ഡയറീസിന്റെ സെറ്റില്‍ എത്തിയപ്പോഴാണ് എന്നുമാണ് അന്ന പറയുന്നത്.
അന്നയുടെ വാക്കുകള്‍ ഇങ്ങനെ: ‘സിനിമയിലെത്തും എന്ന് വിചാരിച്ചിരുന്നതല്ല. ഒരു ഫ്ളക്സ് ബോര്‍ഡ് പരസ്യത്തിന്റെ ഭാഗമായതിന് ശേഷമാണ് അങ്കമാലി ഡയറീസ് ലഭിക്കുന്നത്. പഠിക്കുന്ന കാലത്ത് പോലും സ്കൂളില്‍ വച്ച് എന്റെ കലാപരമായ കഴിവുകള്‍ തെളിയിക്കാന്‍ സ്കൂള്‍ അധികൃതരും അനുവദിച്ചിരുന്നില്ല. സ്കൂളിലായിരുന്നപ്പോള്‍ അമല പോളിനൊപ്പം നാടകത്തില്‍ അഭിനയിച്ച് എന്റെ ഭാഗം ഞാന്‍ കുളമാക്കിയിരുന്നു.
ഒരിക്കല്‍ കോളജില്‍ വച്ച് ഒരു നാടകത്തില്‍ അഭിനയിച്ചപ്പോള്‍ മുഖത്ത് ഭാവങ്ങള്‍ വരാത്തത് കണ്ട് കൂട്ടുകാര്‍ എന്നോട് ചോദിച്ചത് ഒരു ബബിള്‍ഗം എങ്കിലും വാങ്ങി വായിലിട്ട് ചവച്ച് കൂടായിരുന്നോ എന്നാണ്. ആ ഭാവമെങ്കിലും മുഖത്ത് വന്നോട്ടെയെന്ന് കരുതിയാണ് അവര്‍ അങ്ങനെ പറഞ്ഞത്. അന്ന് എനിക്ക് മനസിലായി അഭിനയം എനിക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല. അതുകൊണ്ട് പരിപാടികള്‍ കോര്‍ഡിനേറ്റ് ചെയ്യാന്‍ മാത്രം നിന്നാല്‍ മതിയെന്ന്.
സിനിമയില്‍ തന്റെ സീനുകളൊക്കെ മൂന്ന് ടേക്ക് മുതല്‍ മുകളിലോട്ടാണ് പോകുന്നത്. അതങ്ങനെ നീണ്ട് കിടക്കും. നഴ്സിംഗ് പരീക്ഷ സമയത്ത് പോലും ഭയക്കാതിരുന്ന ഞാന്‍ അങ്കമാലി ഡയറീസിന്റെ ഷൂട്ടിംഗ് സെറ്റില്‍ ആദ്യ ദിവസം എത്തിയപ്പോഴാണ് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചത്. അന്ന് എന്ത് ചെയ്യണം എങ്ങനെ അഭിനയിക്കണം എന്നതിനൊന്നും ഒരു രൂപവുമില്ലായിരുന്നു. ലിജോ സാറിനെ പേടിച്ചിട്ടാണോ എന്നറിയില്ല. ആദ്യത്തെ സീനുകള്‍ നന്നായി ചെയ്തു. അതിന് ശേഷമാണ് അഭിനയം ഇങ്ങനെയാണ്. കൈകാര്യം ചെയ്യേണ്ട രീതി ഇതാണ് എന്നെല്ലാം മനസിലായത്’.
തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…
പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…
കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…
ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…
സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…
കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന് കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…