Premium

തമിഴകത്തെ വിറപ്പിച്ച് അണ്ണാമലൈയുടെ താണ്ഡവം, എംകെ സ്റ്റാലിനെതിരേ 1.34 ലക്ഷം കോടിയുടെ അഴിമതി ആരോപണം

തമിഴ്നാട് രാഷ്ട്രീയത്തെ വിറപ്പിച്ച് ബിജെപി. പിണറായിയുടെ മുഖ്യമന്ത്രി സുഹൃത്തും കുടിംബ സുഹൃത്തുമായ എം കെ സ്റ്റാലിനെതിരേ 1.34 ലക്ഷം കോടിയുടെ അഴിമതികൾ ബിജെപി പുറത്ത് വിട്ടു. ഇതോപ്പ്ടെ തമിഴ് രാഷ്ട്രീയത്തിൽ ഒരു കൊടുങ്കാറ്റാവുകയാണ്‌ ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ. അണ്ണാമലൈയുടെ നീക്കങ്ങൾ തടുക്കാൻ എം കെ സ്റ്റാലിൽ പഠിച്ച രാഷ്ട്രീയം ഇപ്പോൾ മതിയാകാതെ വരികയാണ്‌.

ഡിഎംകെ നേതാക്കളുടെ വൻകിട സ്വത്തുക്കളെക്കുറിച്ചുള്ള വിവരം ആണിപ്പോൾ സംസ്ഥാന ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ പുറത്ത് വിട്ടിരിക്കുന്നത്.മന്ത്രിമാരായ ദുരൈ മുരുകൻ, ഇ.വി. വേലു, കെ. പൊൻമുടി, വി. സെന്തിൽ ബാലാജി, മുൻ കേന്ദ്രമന്ത്രി എസ്. ജഗത്രക്ഷകൻ തുടങ്ങിയവരുടെ പേരിലുള്ളതെന്നുകൂടി അവകാശപ്പെടുന്ന 1.34 ലക്ഷം കോടി രൂപയുടെ സ്വത്തുക്കളെക്കുറിച്ചാണ് അണ്ണാമലൈ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ‘ഡിഎംകെ ഫയൽസ്’ എന്നാണ് അണ്ണാമലൈ ഈ വെളിപ്പെടുത്തലിനു നൽകിയിരിക്കുന്ന പേര്.

മുഖ്യമന്ത്രി എം കെ സ്റ്റാലിൽ മാത്രം 200 കോടി രൂപയുടെ അഴിമതിയാണ്‌ നടത്തിയിരിക്കുന്നത് എന്നും അണ്ണാമലൈ പറയുന്നു. എന്തായാലും ഡി.എം കെ ഫയൽസ് ഇപ്പോൾ ദേശീയ രാഷ്ട്രീയത്തിലും വൻ ചർച്ചയായി. തമിഴ്നാട്ടിലെ ഭരണകക്ഷി നേതാക്കളുടെ സ്വത്ത് വിവരം അന്വേഷിച്ച് പുറത്ത് വിട്ട അവിടുത്തേ പ്രതിപക്ഷത്തേ കേരളത്തിലെ വി ഡി സതീശന്റെ പ്രതിപക്ഷം കണ്ട് പഠിക്കണം എന്ന് കേരളത്തിൽ ആവശ്യം ഉയർന്നു. യു ഡി എഫ് എന്ത് രാഷ്റ്റ്രീയമാണ്‌ കളിക്കുന്നത്.

പിണറായി സർക്കാരിനെതിരേ ഇത്തരത്തിൽ ഒരു നീക്കം നടത്താൻ വി ഡി സതീശനു സാധിക്കുമോ. സാധിക്കില്ലെന്ന് തന്നെ ഉത്തരം. കാരണം യു ഡി എഫ് നേതാക്കളിൽ അധികം പേർക്കും മടിയിൽ കനം ഉണ്ട്. ബിനാമി വസ്തുക്കൾ, സ്വത്ത്, എസ്റ്റേറ്റുകൾ, അങ്ങിനെ വൻ നിക്ഷേപങ്ങൾ ഉള്ളവരുണ്ട് എന്നും ഇതിനു കാരണമായി പറയുന്നു. കേരളത്തിൽ ബിജെപി നേതാക്കൾ ഈ ദൗത്യം ഏറ്റെടുക്കണം എന്നും ഇടത് – യു ഡി എഫ് നേതാക്കളുടെ സ്വത്ത് വിവരം പുറത്ത് കൊണ്ടുവരണം എന്നും ആവശ്യം ഉയരുന്നു.

എന്തായാലും തമിഴ് രാഷ്ട്രീയം ഇപ്പോൾ ചൂടു പിടിക്കുകയാണ്‌. ഡിഎംകെ അധികാരത്തിലിരുന്ന കാലത്ത് 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ചെന്നൈ മെട്രോ റെയിൽ നിർമാണത്തിനുള്ള കരാർ കൈവശപ്പെടുത്താൻ 200 കോടി രൂപയുടെ അഴിമതിയാണ് എം.കെ. സ്റ്റാലിൻ നടത്തിയതെന്നാണ് അണ്ണാമലൈയുടെ ആരോപണം. ഷെൽ കമ്പനികളുടെ പേരിലായിരുന്നു പണമിടപാടുകൾ. യുഎസിൽ ഈ കമ്പനിക്കുനേരെ അഴിമതിയാരോപണത്തിൽ അന്വേഷണം നടന്നുവെന്നും അണ്ണാമലൈ ആരോപിക്കുന്നു.

ഡിഎംകെ അധികാരത്തിലിരുന്ന 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ചെന്നൈ മെട്രോ റെയിലിന്റെ കരാർ ഉറപ്പാക്കാൻ ഒരു കമ്പനിയെ അനുകൂലിച്ചതിന് ആണ്‌ ഇത്ര വൻ തുക എം കെ സ്റ്റാലിനു പാരിതോഷികം കിട്ടിയത് എന്നും ആരോപണം ഉണ്ട്.ഇരുന്നൂറ് കോടി രൂപ കൈക്കൂലിവാങ്ങി എന്ന് ഷെൽ കമ്പനികൾ വഴിയാണ് പണം നൽകിയതെന്നും അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിനെ ലക്ഷ്യമിട്ട് അണ്ണാമലൈ ആരോപിച്ചു.

തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ നൽകിയ സ്വത്തുവിവരങ്ങളെക്കാൾ അധികം പല ഡിഎംകെ നേതാക്കളുടെയും കൈവശമുണ്ടെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.പുറത്തുവിട്ട വിവരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളോട് ഒരാഴ്ചയ്ക്കു ശേഷമേ പ്രതികരിക്കൂവെന്നും അണ്ണാമലൈ വ്യക്തമാക്കി. വിവരങ്ങൾ മാധ്യമപ്രവർത്തകർക്കു പരിശോധിക്കാമെന്നതിനാലാണ് ഇതെന്നും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു.

ഡിഎംകെ നേതാക്കളുടെ ഉടമസ്ഥതയിലുള്ള സ്വത്തുവിവരങ്ങൾ പുറത്തുവിടാൻ അണ്ണാമാമലൈയെ പ്രകോപിപ്പിച്ച ത് താൻ കെട്ടുന്ന വാച്ചിനു 3 ലക്ഷം രൂപ വിലയുണ്ട് എന്ന ഡി എം കെ ആരോപണം ആയിരുന്നു. ബെൽ ആൻഡ് റോസ് വാച്ച് തന്റെ സുഹൃത്ത് തനിക്ക് സമ്മാനമായി നല്കിയതാണ്‌ എന്നായിരുന്നു അണ്ണാമലൈയുടെ പ്രതികരണം.

Karma News Network

Recent Posts

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

3 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

16 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

22 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

53 mins ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

59 mins ago

മഴയുടെ തീവ്രത കുറഞ്ഞു, കാലവർഷം ജൂലൈ നാലിന് ശേഷം വീണ്ടും സജീവമാകും

സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…

1 hour ago