entertainment

ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയിലൂടെ ആന്‍ അഗസ്റ്റിന്‍ മടങ്ങിയെത്തുന്നു.

ആന്തോളജി ചിത്രം സോളോയിൽ പിന്നെ അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് ആന്‍ അഗസ്റ്റിന്‍ ശ്രദ്ധേയമായ ഒരു കഥാപാത്രവുമായി മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്ക് വരുന്നത്. പ്രശസ്ത എഴുത്തുകാരന്‍ എം മുകുന്ദന്‍ രചന നിര്‍വ്വഹിച്ചിരി ക്കുന്ന ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയിലൂടെ ആന്‍ അഗസ്റ്റിന്‍ വീണ്ടും ശ്രദ്ധേയയാകാൻ പോവുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് അണിയറക്കാര്‍ പുറത്തിറക്കി. മോഹന്‍ലാല്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ ലോഞ്ച് ചെയ്തിരിക്കുന്നത്.

ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യക്ക് തിരക്കഥയും സംഭാഷണവും എം മുകുന്ദന്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. ഇതേ പേരില്‍ മുക്യന്ദൻ എഴുതിയ കഥയുടെ വികസിത രൂപമാണ് എം മുകുന്ദന്‍ തിരക്കഥയാക്കിയിരിക്കുന്നത്. ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് ആണ് നായകനാവുന്നത്. സുകൃതം ഉള്‍പ്പെടെ ശ്രദ്ധേയ ചിത്രങ്ങള്‍ സംവിധാനം ചെയ്‍തിട്ടുള്ള ഹരികുമാര്‍ ആണ് സിനിമയുടെ സംവിധായകൻ.

മാഹിയിലും പരിസരപ്രദേശങ്ങളിലുമായിട്ടായിരുന്നു ‘ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ’യുടെ ചിത്രീകരണം. എം മുകുന്ദന്‍റെ രചനകളായ ദൈവത്തിന്‍റെ വികൃതികളും മദാമ്മയും നേരത്തെ ചലച്ചിത്രങ്ങളായിട്ടുണ്ടെങ്കിലും തിരക്കഥ പൂര്‍ണ്ണമായും മുക്യന്ദൻ തന്നെ തയ്യാറാക്കുന്ന ആദ്യ ചിത്രം എന്ന പ്രത്യേകത ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യയെ വേറിട്ടതാക്കുന്നു.

“വളരെ രസകരമായി ഇരുപത് മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമ. പക്ഷേ സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഒരു സിനിമയുടെ പൂര്‍ണ്ണതയിലേക്ക് ഈ ചിത്രത്തെ എത്തിച്ചിരിക്കുന്നത്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന ഒരു മനോഹരമായ കുടുംബചിത്രമാണ് ഈ സിനിമ. ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ സിനിമയാക്കാന്‍ പുതുതലമുറയില്‍ പെട്ട ഒത്തിരിപ്പേര്‍ എന്നെ സമീപിച്ചിരുന്നു.’

‘പക്ഷേ പുതിയ ആള്‍ക്കാരെ വെച്ച് സിനിമ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് എനിക്ക് ഉള്ളത്. പക്ഷേ അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്ക്കാണ്. അതുകൊണ്ടാണ് ഹരികുമാര്‍ എന്നെ സമീപിച്ചപ്പോള്‍ ഞാന്‍ സമ്മതിച്ചത്. അതുകൊണ്ടുതന്നെ വളരെ മികച്ച ഒരു സിനിമയാണ് ഇതിലൂടെ മലയാളികള്‍ക്ക് ലഭിക്കുന്നത്”, എം മുകുന്ദന്‍ ചിത്രത്തെ പറ്റി പറഞ്ഞിരുന്നു.

Karma News Network

Recent Posts

മാന്നാറിലെ സെപ്റ്റിക് ടാങ്കിൽനിന്ന് മൃതദേഹാവശിഷ്ടം കണ്ടെത്തി, കലയുടേതാണോ എന്നറിയാൻ ഫോറന്‍സിക് പരിശോധന

ആലപ്പുഴ: മാവേലിക്കര മാന്നാറില്‍ 15 വര്‍ഷം മുന്‍പ് യുവതിയെ കാണാതായ സംഭവത്തില്‍ മൃതദേഹാവിശിഷ്ടം കണ്ടെത്തി. മാന്നാര്‍ ഇരമത്തൂരിലെ വീട്ടിലെ കല…

6 mins ago

ചുഴലികാറ്റിൽ കുടുങ്ങിയ ഇന്ത്യൻ ടീമിനു പ്രത്യേക വിമാനവുമായി ജെയ് ഷാ

ഇന്ത്യ ട്വിന്റി ട്വിന്റി ലോക കപ്പ് നേടിയപ്പോൾ അമിത്ഷായുടെ കുടുംബത്തിനും പ്രധാന പങ്കുണ്ട്. ബിസിസിഐ അതായത് ബോർഡ് ഓഫ് കൺട്രോൾ…

23 mins ago

ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല, പ്രിന്‍സിപ്പലിനെതിരെ ഭീഷണി പ്രസംഗവുമായി എസ്എഫ്‌ഐ നേതാവ്

കോഴിക്കോട്: എസ്എഫ്ഐ നേതാവിനെ മര്‍ദിച്ച അധ്യാപകന്‍ ഇനി രണ്ടു കാലില്‍ കോളജില്‍ കയറില്ല. കൊയിലാണ്ടി ഗുരുദേവ കോളജ് സംഘര്‍ഷത്തിന് പിന്നാലെ…

50 mins ago

ശത്രുപാളയം ഭസ്മമാക്കാൻ സെബെക്സ്- 2, അതീവ പ്രഹരശേഷിയുള്ള സ്‌ഫോടകവസ്‌തു വികസിപ്പിച്ച് ഇന്ത്യ

ആണവ പോർമുന കഴിഞ്ഞാൽ ഏറ്റവും മാരക ശേഷിയുള്ള സ്ഫോടക വസ്തു വികസിപ്പിച്ച് മോദി ഭാരതം വീണ്ടും കരുത്താർജിക്കുന്നു. സെബെക്സ്- 2…

2 hours ago

രാഹുൽ ഗാന്ധിയുടെ ഹിന്ദു വിരുദ്ധ പരാമർശം, ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം

അഹ്മദാബാദ്: ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള…

2 hours ago

അങ്ങേയ്ക്ക് വേണ്ടി ഞാനടക്കം ആരും ശബ്‌ദമുയ‌ർത്തിയില്ല,  കുറ്റ ബോധത്താൽ എന്റെ തല കുനിഞ്ഞു പോയി, മാപ്പ്- ലക്ഷ്മിപ്രിയ

മലയാള സിനിമയിലെ താരങ്ങളുടെ സംഘടനയായ അമ്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയും നടനുമായ ഇടവേള ബാബുവിനെക്കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി നടി ലക്ഷ്മിപ്രിയ.…

3 hours ago