entertainment

പതിമൂന്നാം വയസ്സിൽ അമ്മയെ നഷ്ടമായി, അമ്മയെ പോയി കെട്ടിപിടിക്കാനോ ഉമ്മ വയ്ക്കാനോ, സംസാരിക്കാനോ, സോറി പറയാനോ ഒന്നും സാധിച്ചിട്ടില്ല- ആനി

ബാലചന്ദ്രമേനോൻ ഒരുക്കിയ അമ്മയാണേ സത്യം എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ നടിയാണ് ആനി. നിരവധി ചിത്രങ്ങളിൽ താരം നായികയായി എത്തി. വളരെ കുറച്ച് കാലം മാത്രമാണ് ആനി സിനിമലോകത്ത് ഉണ്ടായിരുന്നതെങ്കിലും മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ താരത്തിന് കഴിഞ്ഞിരുന്നു.

മമ്മൂട്ടിയുടെ നായികയായി നടി അഭിനയിച്ച മഴയത്തും മുൻപേ ആനിയ്ക്ക് നിറയെ പ്രേക്ഷകപ്രീതി നേടികൊടുത്ത ചിത്രമാണ്. ചിത്രത്തിൽ നെഗറ്റീവ് ക്യാരക്ടർ ആയും, നായികാ പ്രാധാന്യമുള്ള ക്യാരക്ടർ ആയും തിളങ്ങാൻ ആനിയ്ക്ക് സാധിച്ചിരുന്നു. സിനിമയിൽ തിളങ്ങി നിൽക്കവെയായിരുന്നു സംവിധായകൻ ഷാജജി കൈലാസുമായി ആനി പ്രണയത്തിലാകുന്നതും പിന്നീട് വിവാഹം നടക്കുന്നതും. വിവാഹ ശേഷം അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണ് നടി.

2023 ലെ ഏറ്റവും വലിയ സങ്കടം അമ്മായി അമ്മയുടെ വേർപാട് ആയിരുന്നെന്ന് പറയുകയാണ് ആനി. എന്റെ അനീസ് കിച്ചണിന്റെ ഏറ്റവും വലിയ ആരാധിക അമ്മ ആയിരുന്നു. ഇന്ന് അമ്മയില്ല.എനിക്ക് ഒരു സുഹൃത്ത് ആയിരുന്നു, എനിക്ക് വേണ്ടുന്നത് എല്ലാം പറഞ്ഞുതരുമായിരുന്നു അമ്മ. ആ വേർപാട് വലിയ നഷ്ടം തന്നെയാണ്- ആനി അമ്മയും മകളും വേദിയിൽ പറയുന്നു.

അമ്മ എന്ന് പറയുന്ന രണ്ടക്ഷരം ഞാൻ എൻറെ ജീവിതത്തിൽ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. എനിക്ക് പതിമൂന്നുവയസ്സുള്ളപ്പോഴാണ് അമ്മയുടെ മരണം. ശരിക്കും അമ്മയുടെ ഒപ്പമുള്ള നല്ല നിമിഷങ്ങൾ ഒന്നും തന്നെ ഇല്ല. എന്റെ അമ്മയെ പോയി കെട്ടിപിടിക്കാനോ ഉമ്മ വയ്ക്കാനോ, സംസാരിക്കാനോ, സോറി പറയാനോ ഒന്നും സാധിച്ചിട്ടില്ല.അതൊക്കെ ഒരുപാട് മിസ് ചെയ്തിട്ടുണ്ട്. ഇനിയും അത് സാധിക്കില്ല എന്ന് അറിയാം. പക്ഷേ ഞാൻ എപ്പോഴും ദൈവത്തോട് പ്രാർത്ഥിക്കും എല്ലാ അമ്മ മകൾക്കും നല്ലൊരു ബന്ധം പരസ്പരം ഉണ്ടാകണം എന്ന്, നമ്മുടെ അവസാന ശ്വാസം വരെ അമ്മ നമ്മുടെ കൂടെ വേണ്ടതാണ്.

അമ്മയില്ലാതെ ഉള്ള എന്റെ ജീവിതത്തിൽ ആ വിടവ് നികത്താൻ ആർക്കും സാധിച്ചിട്ടില്ല. അമ്മയുടെ വേർപാട് അറിഞ്ഞിട്ടുള്ള എല്ലാവർക്കും ആ വേദന മനസിലാകും. എന്റെ അമ്മയോട് ഒരുപാട് സംസാരിക്കണം എന്നൊക്കെ ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. അത് നടന്നിട്ടില്ല. ഞാൻ ഒരു നല്ല അമ്മയായി നിൽക്കുന്നത് കാണാൻ എന്റെ അമ്മയും ആഗ്രഹിച്ചിട്ടുണ്ട്. എനിക്ക് അറിയാം.

എന്റെ വിഷമം കുറച്ചെങ്കിലും മാറുന്നത് ഏട്ടന്റെ അമ്മയെ കിട്ടിയപ്പോഴാണ്. എന്റെ മൂന്നു പിളേളരുടെ പ്രസവവത്തിനും എന്റെ കൂടെ എല്ലാ കാര്യത്തിനും അമ്മയാണ് നിന്നത്. അമ്മ എന്ന വാക്ക് ആര് പറഞ്ഞാലും അത് ഇമോഷണലി ഫീൽ ആകും. അമ്മയെ കാണാനും സംസാരിക്കാനും ഒക്കെ എനിക്ക് മിസ് ചെയ്യുന്നുണ്ട്. ഒരിക്കലും ഒരു കുഞ്ഞും ആ വേദന അറിയരുത്

Karma News Network

Recent Posts

ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവം, സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: മഴയത്ത് കയറിനിന്ന കടയിലെ ഇരുമ്പ് തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. …

39 mins ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്, ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ച് തെളിവെടുപ്പ്

ന്യൂഡൽഹി : സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ മുംബൈയിൽ എത്തിച്ചു. തെളിവെടുപ്പിനായാണ് പൊലീസ്…

47 mins ago

പന്തീരാങ്കാവ്‌ ഗാർഹികപീഡനം, പ്രതിയെ പിടികൂടാൻ ഇന്റർപോളിനു റിപ്പോർട്ട് നൽ‌കി

കോഴിക്കോട് : നവവധുവിനു ഭർതൃവീട്ടിൽ ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതി രാഹുൽ പി.ഗോപാലിനെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട്, ഇന്റർപോൾ സംസ്ഥാന നോഡൽ…

1 hour ago

രാജ്യാന്തര അവയവക്കടത്ത്, തീവ്രവാദ ബന്ധം പരിശോധിക്കും, കേസ് എൻഐഎ ഏറ്റെടുത്തേക്കും

എറണാകുളം: രാജ്യാന്തര അവയവക്കടത്ത് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തേക്കും. സംസ്ഥാന പൊലീസ് അന്വേഷിക്കുന്ന കേസിന് രാജ്യാന്തര മാനങ്ങളുണ്ട് എന്ന്…

1 hour ago

ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം നൽകിയില്ല, ആശുപത്രിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

തിരുവനന്തപുരം : ഗര്‍ഭസ്ഥശിശുവിന്റെ മൃതദേഹം വിട്ടു നല്‍കാത്തതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍ തിരുവനന്തപുരം തൈക്കാട് ആശുപത്രിക്കെതിരെയാണ് പരാതി. മൂന്നു ദിവസം മുൻപാണ്…

2 hours ago

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട്…

2 hours ago