entertainment

മുടിയുടെ കരുത്ത് കാച്ചിയ എണ്ണ ‌ഷാംപൂ ഉപയോഗിക്കില്ല, സൗന്ദര്യ രഹസ്യം വെളിപ്പെടുത്തി ആനി.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ആനി. 1993ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത അമ്മയാണെ സത്യം എന്ന ചിത്രത്തിലൂടെയാണ് ആനി സിനിമയിൽ എത്തുന്നത്. സിനിമയിൽ തിരക്കേറി വരുന്നതിനിടെയാണ് സംവിധായകൻ ഷാജി കൈലാസ് ആനിയെ വിവാഹം ചെയ്യുന്നത്. വിവാഹ ശേഷം അഭിനയ രംഗത്തോട് ആനി വിടപറയുകയായിരുന്നു.

1996 ജൂൺ ഒന്നിനായിരുന്നു ഷാജി കൈലാസും ആനിയും തമ്മിൽ വിവാഹിതരാവുന്നത്. നടൻ സുരേഷ് ഗോപിയുടെ വീട്ടിൽ വെച്ചായിരുന്നു താരവിവാഹം നടന്നത്. അരുണാചലം സ്റ്റുഡിയോയിൽ വെച്ചാണ് ഇരുവരും ആദ്യം കണ്ടുമുട്ടുന്നത്.പിന്നീട് സിനിമയിലൂടെ അടുത്ത് പരിചയപ്പെട്ട ഷാജി കൈലാസും ആനിയും പ്രണയത്തിലായി. രണ്ട് മതത്തിൽ നിന്നുള്ളവരായതിനാൽ വിവാഹത്തിന് തടസ്സങ്ങളുണ്ടായിരുന്നു. സിനിമയുടെ ആവശ്യത്തിന് ബോംബെയിൽ പോകുന്നു എന്ന് പറഞ്ഞായിരുന്നു വിവാഹദിവസം ഷാജി വീട്ടിൽ നിന്നും ഇറങ്ങുന്നത്.

ഇപ്പോഴിതാ മുടിയുടെയും സൗന്ദര്യത്തിന്റെയും രഹസ്യം തുറന്നുപറയുകയാണ് താരം. വാക്കുകൾ ഇങ്ങനെ, ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു മുടിയുടെ കരുത്ത്. സ്കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം കാച്ചെണ്ണ പുരട്ടി മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ഷാംപൂ ഉപയോഗിക്കില്ല. പിന്നീട് ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്ത് മുടി കഴുകും. കോളജ് കാലത്ത് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇപ്പോഴും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് അന്നും ഇന്നും ചെയ്യാറുള്ളത്

Karma News Network

Recent Posts

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

7 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

8 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

39 mins ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

56 mins ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

1 hour ago

ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ മീന്‍വലയില്‍ കുടുങ്ങി; രക്ഷപ്പെടുത്തുന്നതിനിടെ വേർപെട്ടു പോയി

പഴശ്ശി ജലാശയത്തിന്റെ ഭാഗമായ പടിയൂർ പൂവം പുഴയിൽ ഇന്നലെ വൈകീട്ട് ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിനികൾക്കായി തിരച്ചിൽ പുനരാരംഭിച്ചെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.…

1 hour ago