topnews

എംഎം മണിക്ക് മറുപടിയുമായി ആനി രാജ; ആരുടെയും ഭീഷണിക്ക് വഴങ്ങില്ല

ന്യൂഡല്‍ഹി/ എംഎം മണിയുടെ അധിക്ഷേപത്തില്‍ പ്രതികരണവുമായി സിപിഐ നേതാവ് ആനി രാജ. എംഎം മണിയുടെ പ്രസ്താവന അത്യന്തം സ്ത്രീവരുദ്ധവും അപലപനീയവുമാണെന്ന് ആനി രാജ പ്രതികരിച്ചു. ഇടത് സ്ത്രീപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമാണ് താന്‍ ഡല്‍ഹിയില്‍ നടത്തുന്നത്. ആരുടെയും ഭീഷണിക്ക് വഴങ്ങില്ലെന്നും ആനി രാജ പറഞ്ഞു.

അധിക്ഷേപം ശരിയോ അല്ലയോ എന്ന് എംഎം മണിയുടെ പാര്‍ട്ടി ആലോചിക്കണമെന്നും അവര്‍ പറഞ്ഞു. കെകെ രമയ്ക്കെതിരെയുള്ള എംഎം മണിയുടെ വിവാദ പരാമര്‍ശനത്തിന് പിന്നാലെ സിപിഐ നേതാവ് ആനി രാജയ്ക്കെതിരെയും അധിക്ഷേപവുമായി എംഎം മണിയെത്തിയിരുന്നു. കെകെ രമയ്ക്കെതിരെ എംഎം മണി നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ ആനി രാജ രംഗത്തെത്തിയിരുന്നു. ഇതാണ് ആനി രാജയെ എംഎം മണി അധിക്ഷേപിക്കുവാന്‍ കാരണം. ‘അവര്‍ അങ്ങനെ പറയുമെന്ന്. അവര്‍ ഡല്‍ഹിയിലാണല്ലോ, ഇവിടെ അല്ലല്ലോ ഒണ്ടാക്കല്‍’ എന്നായിരുന്നു ആനി രാജക്കെതിരെ മണിയുടെ അധിക്ഷേപം.

സിപിഐയുടെ വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും കേരളത്തില്‍ നേരിടുന്ന പ്രശ്നങ്ങള്‍ നമുക്കല്ലേ അറിയു. ആനി രാജ എങ്ങനെ അറിയാനാണെന്നും അദ്ദേഹം ചോദിച്ചു. അവര്‍ എങ്ങനെ പറഞ്ഞാലും അതൊന്നും വിഷയമല്ല. ഞാന്‍ അങ്ങനെ പറഞ്ഞതാണ്. സമയം കിട്ടിയാല്‍ നല്ല ഭഗിയായി ഇനിയും പറയുമെന്നും എംഎം മണി പ്രതികരിച്ചു.

 

Karma News Network

Recent Posts

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

47 seconds ago

പ്രൊഡക്ഷൻ കൺട്രോളർ സിനിമ ലൊക്കേഷന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ

സിനിമ ലൊക്കേഷൻ വീട്ടിലെ ശുചിമുറിയിൽ പ്രൊഡക്ഷൻ കൺട്രോളറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൂവപ്പടി കാവുംപുറം ഗവ. യു.പി സ്കൂളിന്…

29 mins ago

കീറിയ ജീൻസും ടിഷർട്ടും വേണ്ട, വിദ്യാർത്ഥികൾക്ക് കോളേജ് അധികൃതരുടെ കർശന നിർദ്ദേശം

മുംബയ് : കീറിയ ഫാഷനിലുള്ള ജീൻസ്, ടി- ഷർട്ട്, ശരീരം പുറത്തുകാണിക്കുന്ന തരത്തിലെ വസ്ത്രങ്ങൾ എന്നിവ ക്യാമ്പസിനുള്ളിൽ വിലക്കി മുംബയിലെ…

30 mins ago

ഇടതുപക്ഷം നാമാവശേഷമാകുന്ന കാഴ്ച, എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നു : കെ. സുരേന്ദ്രൻ

കോഴിക്കോട് : എസ്എഫ്ഐ ക്രിമിനലുകളെ മുഖ്യമന്ത്രിയും പാർട്ടിയും സംരക്ഷിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ ഇടതുപക്ഷം നാമാവശേഷമാകുന്ന…

1 hour ago

മധു ചേട്ടന് ദേഷ്യം വരുന്നത് കുറവാണ്, വന്നാൽ പിന്നെ ഒരു ശിവതാണ്ഡവമായിരിക്കും- ഭാര്യ

ഗായകൻ മധു ബാലകൃഷ്ണന്റെ പാട്ട് കേട്ട് വളർന്ന കുട്ടികൾ പലരും പഠനം കഴിഞ്ഞ് ജോലിയും കുടുംബവുമായി വളർന്നു കാണും ഇന്ന്.…

1 hour ago

70 വയസ്സുകാരനെ കുത്തിക്കൊന്നു, ചായകുടിക്കുന്നതിനിടെ ഉണ്ടായ തർക്കം

എറണാകുളം : ആലുവയിൽ 70 വയസ്സുകാരനെ കുത്തിക്കൊന്നു. പറവൂർ കവലയിലുള്ള ഹോട്ടലിലാണ് സംഭവം. മരിച്ച വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ചായ കുടിക്കുന്നതിനിടെ…

2 hours ago