entertainment

‘എന്നോട് അങ്ങനെ ചോദിക്കാന്‍ മാത്രം ഫിറോസ് ഖാന്‍ ആയിട്ടില്ല’; പൊട്ടിത്തെറിച്ച് അനൂപ് കൃഷ്ണന്‍

ആദ്യത്തെ നല്ല പെരുമാറ്റവും ഇടപെടലുകളുമെല്ലാം അവസാനിപ്പിച്ച ബിഗ്‌ബോസ് ഹൗസില്‍ അംഗങ്ങളെല്ലാവരും ഇപ്പോള്‍ തനി മത്സരച്ചൂടിലാണ്. ആദ്യം മിഷേലും ഡിംപലും തമ്മിലുള്ള ഏറ്റുമുട്ടലിനായിരുന്നു ബിഗ്‌ബോസ് ഹൗസ് സാക്ഷ്യം വഹിച്ചത്. പിന്നീട് ഓരോരുത്തരായി തമ്മിലടിക്കുന്ന അവസ്ഥയാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ഷോയില്‍ പ്രവേശിച്ചവരാണ് ഫിറോസ് ഖാനും ഭാര്യ സജ്‌നയും. ഒരാഴ്ച കഴിഞ്ഞപ്പോഴേയ്ക്കും തനിക്ക് ഷോയില്‍ തുടരാന്‍ താല്‍പര്യമില്ലെന്നും വീട്ടില്‍ പോകണമെന്നും സജ്‌ന പറഞ്ഞിരുന്നു.

ഇപ്പോഴത്തെ പ്രശ്‌നം നടന്നിരിക്കുന്നത് ഫിറോസ് ഖാനും അനൂപ് കൃഷ്ണനുമായിട്ടാണ്. ഭാഗ്യലക്ഷ്മിയും ഫിറോസ് ഖാനും തമ്മിലുള്ള പ്രശ്‌നത്തെ ചുറ്റിപ്പറ്റിയാണ് അനുപും ഫിറോസും തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായത്. ഒരാള്‍ പറയാത്ത കാര്യം പറഞ്ഞുവെന്ന് മറ്റൊരാളോട് പറയുന്നത് ശരിയല്ലെന്ന് അനൂപ് കൃഷ്ണന്‍ പറഞ്ഞു. പക്വതയില്ലാത്ത പെണ്‍കുട്ടിയെന്ന് മിഷേലിനെ വിശേഷിപ്പിച്ച ഫിറോസ് ഖാന്റെ രീതിയെയും അനൂപ് കൃഷ്ണന്‍ വിമര്‍ശിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമാവുകയായിരുന്നു. അനൂപ് കൃഷ്ണന്‍ ബിഗ് ബോസിലെ ലീഡറല്ല. പിന്നെ എന്തിനാണ് തന്നോട് അത് പറയുന്നത് എന്ന് ഫിറോസ് ചോദിച്ചു. എന്നാല്‍ മിഷേല്‍ എന്തിനാണ് ലീഡറല്ലാത്ത നിങ്ങളോട് മറ്റൊരു മത്സരാര്‍ഥിയെ കുറിച്ച് പറഞ്ഞത് എന്ന് അനൂപ് കൃഷ്ണന്‍ തിരിച്ചും ചോദിച്ചു. ഒരാള്‍ പക്വതയുള്ളയാളാണോ അല്ലയോ എന്ന് പറയാന്‍ ഫിറോസ് ഖാന്‍ ആളല്ല എന്ന് കിടിലന്‍ ഫിറോസും കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് ഈ വിഷയത്തില്‍ ഭാഗ്യലക്ഷ്മി ഇടപെടുകയായിരുന്നു. ഈ പ്രശ്‌നം എന്നെ കുറിച്ചാണെന്ന് പറഞ്ഞ് കൊണ്ടാണ് ഫിറോസിനെതിരെ ഭാഗ്യലക്ഷ്മി പറഞ്ഞ് തുടങ്ങിയത്. ചേച്ചിക്ക് എതിരെ ഒരു ബോംബ് ഞാന്‍ പൊട്ടിക്കും എന്ന് പറഞ്ഞ് കൊണ്ട് ഫിറോസ് പലതവണ തന്റെ അടുത്തു വന്നു. പലതവണ ഒഴിഞ്ഞ് മാറിയിട്ടും എന്നിട്ടും പിന്നാലെ വന്നപ്പോള്‍ താന്‍ എന്തുവേണമേലും ചെയ്യൂവെന്ന് പറഞ്ഞ് ഒരു മോശം വാക്ക് ഉപയോഗിച്ചു. അത് ഫിറോസ് ഖാന്‍ പറയുന്നതുപോലല്ല. തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ഇടപെടരുത് എന്ന് പറഞ്ഞതാണ്. ബിഗ് ബോസും പുറത്തെ കാര്യങ്ങള്‍ ഇവിടെ പറയാന്‍ പാടില്ല എന്ന് വ്യക്തമാക്കിയതാണ്. ഒരാളെ പിന്നാലെ വന്ന് ശല്യപ്പെടുത്തുന്നത് ശരിയല്ല എന്നാണ് താന്‍ പറഞ്ഞത്. മറ്റൊരാളോട് എന്റെ കാര്യങ്ങള്‍ പറയേണ്ട ആവശ്യമില്ല മറ്റുള്ളവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയില്ല എന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

വിഷയത്തില്‍ അനൂപ് വീണ്ടും തുടരുകയായിരുന്നു. മറ്റൊരു കാര്യം താന്‍ പറയുകയാണ് എന്ന് പറഞ്ഞു കൊണ്ടാണ് അനൂപ് ആരംഭിച്ചത്. നീയാരാടാ ഇത് പറയാന്‍ എന്ന് ചോദിക്കാന്‍ മാത്രം കൊല്ലത്ത് വന്ന ഫിറോസ് ഖാന്‍ ആയിട്ടില്ല. അനൂപ് ആരെന്ന് ചോദിക്കാന്‍ ഫിറോസ് ആയിട്ടില്ല. ഫിറോസ് അല്ല എന്നെ വിളിച്ചത് എന്ന് അനൂപ് കൃഷ്ണന്‍ പറഞ്ഞു. അനൂപ് എന്ന വ്യക്തിയല്ല തന്നെ വിളിച്ചത് എന്ന് ഫിറോസ് ഖാനും മറുപടിയായി പറഞ്ഞു.

Karma News Editorial

Recent Posts

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

14 mins ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

28 mins ago

വരലക്ഷ്മിയുടെ വിവാ​ഹം നാളെ, മെഹന്തി ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

നടി വരലക്ഷ്മി ശരത്കുമാറിൻ്റെയും നിക്കോളായ് സച്ച്‌ദേവിൻ്റെയും വിവാഹ ആഘോഷങ്ങൾ തുടങ്ങി. താരത്തിന്റെ മെഹന്ദി ചടങ്ങുകളുടെ ചിത്രങ്ങളാണിപ്പോൾ സോഷ്യൽ മീഡിയയുടെ മനം…

1 hour ago

ചെമ്പഴന്തി സഹകരണ സംഘം തട്ടിപ്പ്, തിരിമറി നടത്തിയത് പ്രസിഡന്റും ഭാര്യയും ചേർന്ന്

തിരുവന്തപുരം: ചെമ്പഴന്തി അഗ്രികൾചറൽ ഇംപ്രൂവ്‌മെന്റ് സഹകരണ സംഘത്തിലെ ക്രമക്കേടിൽ സംഘം പ്രസിഡന്റ് അണിയൂർ ജയകുമാറിനും ഭാര്യ അംബിക ദേവിയ്ക്കും പങ്കുണ്ടെന്ന്…

1 hour ago

യുവതിയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ച് DYFI മുൻ ഏരിയാ സെക്രട്ടറി, പരാതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ യുവതിയെ നിരന്തരം നിർബന്ധിച്ച്. DYFI മുൻ ഏരിയാ സെക്രട്ടറി കായംകുളം ഡിവൈഎഫ്ഐ മുൻ ഏരിയാ സെക്രട്ടറിയും…

2 hours ago

സാരിയിൽ സുന്ദരിയായി കാവ്യ മാധവൻ, മലയാളത്തിൽ ഇത്രയും സൗന്ദര്യമുള്ള നടി വേറെയില്ലെന്ന് സോഷ്യൽ മീഡിയ

പ്രേക്ഷകരുടെ ഇഷ്ട താരമാണ് കാവ്യ മാധവൻ. ബാലതാരമായി സിനിമയിൽ എത്തിയ കാവ്യ പിന്നീട് നായികയായി തിളങ്ങുകയായിരുന്നു. സൂപ്പർ താരങ്ങളുടെ അടക്കം…

2 hours ago