entertainment

അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ടു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അനൂപ് മേനോന്‍. നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടന്‍. അഭിനയം കൂടാതെ സംവിധായകനായും തിരക്കഥാകൃത്തായും ഗാനരചയിതാവായും തന്റെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് അനൂപ്. മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെയാണ് നടന്‍ തന്റെ കരിയര്‍ ആരംഭിക്കുന്നത്. സ്വപ്‌നം മേഘം തുടങ്ങിയ സീരിയലുകളില്‍ അനൂപിന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. 2002ല്‍ കാട്ടു ചെമ്പകം എന്ന ചിത്രത്തിലൂടെയാണ് അനൂപ് ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടന്‍ വേഷമിട്ടു.

ഇപ്പോള്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്യപ്പെട്ട വിവരമാണ് പുറത്ത് എത്തിയിരിക്കുന്നത്. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിങ് നടന്നിരിക്കുന്നതെന്ന് നടനോട് അടുത്തവൃത്തങ്ങള്‍ പറഞ്ഞു. ഫെയ്‌സ്ബുക്ക് അധികൃതരെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും രണ്ട് ദിവസങ്ങള്‍ക്കുള്ളില്‍ പേജ് വീണ്ടെടുക്കാനാകുമെന്നും അവര്‍ അറിയിച്ചിട്ടുണ്ട്.

ഏകദേശം 12 ലക്ഷത്തോളം ലൈക്‌സ് ഉള്ള പേജ് ഇപ്പോള്‍ ഡി ആക്ടിവേറ്റ് ചെയ്തിരിക്കുകയാണ്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്തപ്പോളാണ് ഹാക്കിങ് നടന്നിരിക്കുന്നത്.

Karma News Network

Recent Posts

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

20 mins ago

ഇന്ത്യൻ ടീമിനെ കാണാൻ ഒത്തുകൂടി, തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്ക്, വൻ ദുരന്തം ഒഴിവായി

ലോകകപ്പ് വിജയിച്ച് മടങ്ങിയെത്തിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ സ്വീകരിക്കാൻ മറൈന്‍ ഡ്രൈവിന്‍റെ ഇരുവശത്തുമായി തടിച്ചു കൂടിയത് ലക്ഷക്കണക്കിനാരാധകരാണ്. ഇതിനിടെ തിക്കിലും…

37 mins ago

അമീബിക് മസ്തിഷ്കജ്വരം : ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി എത്തിച്ചു

കോഴിക്കോട് : അമീബിക് മസ്തിഷ്ക ജ്വരം ചികിത്സിക്കാൻ വിദേശത്തുനിന്ന് ഒരു മരുന്നു കൂടി ആരോഗ്യവകുപ്പ് ഇടപെട്ട് എത്തിച്ചു. ജർമനിയിൽ ഉൽപാദിപ്പിക്കുന്ന…

1 hour ago

ആഫ്രിക്കൻ പന്നിപ്പനി, തൃശൂരിൽ 310 പന്നികളെ കൊല്ലാൻ ഉത്തരവ്

തൃശൂരിൽ പന്നിപ്പനി സ്ഥിരീകരിച്ചു. മാടക്കത്തറ പഞ്ചായത്തിലാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ 310 പന്നികളെ കൊല്ലാൻ ഉത്തരവിട്ടു. പതിനാലാം നമ്പർ…

1 hour ago

എക്‌സിറ്റ്‌പോൾ വിരൽചൂണ്ടുന്നത് ബ്രിട്ടൺ അധികാര മാറ്റത്തിലേക്ക്, 14 വർഷത്തിന് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്കോ

ലണ്ടൻ: ബ്രിട്ടണിൽ 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിച്ചേക്കുമെന്ന് എക്‌സിറ്റ്‌പോൾ ഫലങ്ങൾ. ലേബർ പാർട്ടി 410 സീറ്റുകൾ നേടി അധികാരത്തിൽവരുമെന്ന…

2 hours ago

മംഗലാപുരം മെയിലിന് നേരെ കല്ലേറ്, ഒരാൾക്ക് പരിക്ക്

മലപ്പുറം : മംഗലാപുരം മെയിലിന് നേരെ കല്ലേറ്. കുറ്റിപ്പുറത്താണ് സംഭവം. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റു. ചാവക്കാട് സ്വദേശി ഷറഫുദ്ദീനാണ് പരിക്കേറ്റത്.…

2 hours ago