കൊച്ചി . മനുഷ്യബോംബായി വിമാനത്താവളത്തിലെത്തുമെന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും ഭീഷണി. മനുഷ്യബോംബായി വിമാനത്താവളത്തിലെ ത്തുമെന്നാണ് ഭീഷണി സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഭീഷണി സന്ദേശം കിട്ടിയിരുന്നു.
ഞായറാഴ്ച സുരക്ഷാ വിഭാഗത്തിന് ഭീഷണി സന്ദേശം എത്തിയ അതേ ഇമെയിലിൽ നിന്ന് തന്നെയാണ് തിങ്കളാഴ്ചയും സന്ദേശം എത്തിയിരിക്കുന്നത്. 10 ബിറ്റ് കോയിനുകൾ എത്രയും വേഗം ലഭിക്കണമെന്നാണ് ഇമെയിൽ സന്ദേശത്തിൽ പറഞ്ഞിരിക്കുന്ന ആവശ്യം. ഇമെയിലിന്റെ ഉറവിടം ഇത് വരെ കണ്ടെത്തിയിട്ടില്ല.
അതേസമയം ഞായറാഴ്ച വൈകിട്ട് 3.30യോടെയാണ് നേരത്തെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അജ്ഞാതന്റെ ബോംബ് ഭീഷണി ഉണ്ടാവുന്നത്. വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിന്റെ ഇമെയിലിലാണ് ഭീഷണി സന്ദേശം എത്തുന്നത്. ഇമെയിൽ ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്താവളത്തിൽ പരിശോധന നടത്തി. ഇമെയിലിലെ ഭീഷണിയെ സാധൂകരിക്കുന്ന ഒന്നും സുരക്ഷാ പരിശോധനയിൽ കണ്ടെത്തുകയുണ്ടായില്ല. ഭീഷണി സന്ദേശമയച്ച ഇമെയിൽ ഐഡി വ്യാജമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…
ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…
തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…
തിരൂര്‍ : പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകനായ പ്രതിയെ ജീവിതാവസാനം വരെയുള്ള ട്രിപ്പിള്‍ ജീവപര്യന്തം തടവിനും…
അട്ടപ്പാടിയിലെ അമ്മമാർക്ക് സാന്ത്വനത്തിന്റെ തണലേകുന്ന ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ…
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 ലോകകപ്പിൽ ഇന്ത്യയിലേക്ക് ലോക കപ്പ് കൊണ്ടുവന്ന കളിക്കാരുമായി മോദി ഫോണിൽ സംസാരിച്ചു. ഇന്ത്യൻ ടീമിനേ പി എം…