national

അൽ-ഖ്വായ്ദ തീവ്രവാദികൾക്ക് താമസമൊരുക്കിയ ഒരു മദ്രസ കൂടി അസമിൽ ഇടിച്ചു നിരത്തി.

ഗുവാഹട്ടി. ഇസ്ലാമിക ഭീകര സംഘടന അൽ-ഖ്വായ്ദയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് അസമിലെ ഒരു മദ്രസ കൂടി ജെ സി ബി കൊണ്ട് ഇടിച്ചു നിരത്തി. അസമിലെ ബാർപേട്ട ജില്ലയിലെ മദ്രസയാണ് അധികൃതർ ഇടിച്ചു നിരത്തിയത്. മദ്രസയിലെ പ്രധാന അദ്ധ്യാപകനായ മഹ്മൂനുർ റഷീദിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ബാർപേട്ടയിലെ ധകലിയാപാറയിലെ മദ്രസയിൽ ജിഹാദി പ്രവർത്തനങ്ങൾ നടന്ന് വരുകയായിരുന്നു. ഇതിനാൽ നിയമപരമായ എല്ലാ നടപടിക്രമങ്ങളും പാലിച്ച് മദ്രസ പൊളിച്ചു നീക്കുകയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയതിനു പിറകെയായിരുന്നു ഇടിച്ചു നിരത്തൽ നടന്നത്.

അൽ-ഖ്വായ്ദ ഭീകരരായ ബംഗ്ലാദേശി പൗരന്മാർക്ക് താമസ സൗകര്യം ഒരുക്കിയതിനാണ് ശൈഖുൽ ഹിന്ദ് മഹ്മൂദുൽ ഹസൻ ജമിയുൾ ഹുദാ ഇസ്ലാമിക് അക്കാഡമി എന്ന മദ്രസ സർക്കാർ ഇടിച്ചു നിരത്തിയത്. മദ്രസയിൽ ഒളിച്ചു താമസിച്ച രണ്ട് ബംഗ്ലാദേശി ഭീകരരിൽ സൈഫുൾ ഇസ്ലാം എന്നയാളെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. അൽ-ഖ്വായ്ദ ബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഓഗസ്റ്റ് 4ന് അസമിലെ മോറിഗാവ് ജില്ലയിലെ ഒരു മദ്രസ നേരത്തെ ഇടിച്ചു നിരത്തിയിരുന്നു. ഇതിന്റെ നടത്തിപ്പുകാരനും അറസ്റ്റിലായിരുന്നു.

Karma News Network

Recent Posts

തീവണ്ടിയുടെ ശുചിമുറിയിൽ രഹസ്യ അറ, 16 പൊതികളിലായി 13.5 കിലോ കഞ്ചാവ് റെയിൽവേ പൊലീസ് പിടികൂടി

പാറശ്ശാല: കൊച്ചുവേളിയില്‍നിന്ന് നാഗര്‍കോവിലിലേക്ക് പോകുകയായിരുന്ന പാസഞ്ചറിന്റെ ശുചിമുറിയിലെ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പാറശ്ശാല റെയില്‍വേ പോലീസ് പിടികൂടി.…

2 hours ago

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം, കോഴിക്കോട് 14കാരൻ ചികിത്സയിൽ

കോഴിക്കോട്∙ ജില്ലയിൽ ഒരു കുട്ടിക്കു കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിക്കോടി പള്ളിക്കര സ്വദേശിയായ പതിനാലുകാരനാണ് രോഗം സ്ഥിരീകരിച്ചത്.…

2 hours ago

ഹൈന്ദവ യുവതയ്ക്ക് ശാസ്ത്രബോധത്തോടൊപ്പം മതത്തെക്കുറിച്ചുള്ള അവബോധം ഉണ്ടാകണം, അല്ലാത്തപക്ഷം കൽക്കിയിലെ വിഷ്യൽ ഇഫക്ട് മാത്രമേ ആസ്വദിക്കാൻ കഴിയൂ

ഹൈന്ദവ കുടുംബങ്ങളിൽ Parenting എന്നത് കൊണ്ട് നല്ല മൂല്യങ്ങൾ, ധാർമ്മികത, സ്വഭാവ ശക്തി, അച്ചടക്കം എന്നിവയ്‌ക്കൊപ്പം ഹിന്ദു മത പൈതൃകവും…

3 hours ago

പഞ്ചാബിൽ ശിവസേന നേതാവ് സന്ദീപ് ഥാപ്പറിന് നേരെ പട്ടാപ്പകൽ വധശ്രമം

ലുധിയാന∙ പഞ്ചാബിൽ ശിവസേനാ നേതാവിനെതിരെ പട്ടാപ്പകൽ വധശ്രമം. സിഖ് മതത്തിലെ സായുധ സംഘമായ നിഹാംഗ് വിഭാഗത്തിൽപ്പെട്ടവരാണ് വടിവാൾ ഉപയോഗിച്ച് ആക്രമണം…

4 hours ago

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകൾ, എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍ സന്തോഷം, ​ഗവർണർ

നിയമം കൈയിലെടുക്കുന്ന ക്രിമിനലുകളാണ് എസ്എഫ്‌ഐ എന്ന വിമര്‍ശനം ആവര്‍ത്തിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. എസ്എഫ്‌ഐയുടെ ക്രൂരതകളെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിക്കുന്നതില്‍…

4 hours ago

രണ്ടാം ലോക മഹായുദ്ധ കാലത്തേ പൊട്ടാത്ത ബോംബ് ബംഗാളിൽ കണ്ടെത്തി, നിർവ്വീര്യമാക്കി

ബംഗാളിലെ ഭുലൻപൂർ ഗ്രാമത്തിലെ വയലിൽ രണ്ടാം ലോക മഹായുദ്ധത്തിൻ്റെ ഒരു പൊട്ടിത്തെറിക്കാത്ത ബോംബ് കണ്ടെത്തി.ഝാർഗ്രാം ജില്ലയിലെ ഒരു തുറസ്സായ മൈതാനത്ത്…

5 hours ago