kerala

ശ്രീനിവാസൻ വധക്കേസിൽ മറ്റൊരു പിഎഫ്‌ഐ അംഗം കൂടി എൻഐഎയുടെ പിടിയിലായി, പാലക്കാട്ടെ ബന്ധുവീട്ടിൽ പ്രതികൾ

പാലക്കാട് . പാലക്കാട് . ആർഎസ്എസ് നേതാവ് എ ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ഒരു പി എഫ് ഐ പ്രവർത്തകൻ കൂടി എൻ ഐ എ യുടെ പിടിയിലായി. പ്രതിയായ സഹീർ കെവി കുറ്റകൃത്യത്തിന് ശേഷം ഇതുവരെ ഒളിവിലായിരുന്നു. ഇയാളെ പിടികൂടുന്നതിനായി ഒരു ലക്ഷം രൂപ എൻ ഐ എ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

ശ്രീനിവാസൻ കൊലപാതക കേസിൽ 44 പ്രതികളാണ് ഉള്ളത്. 18 പ്രതികൾക്കെതിരായി 1950 പേജുകളുള്ള കുറ്റപത്രമാണ് ഇറക്കിയിട്ടുള്ളത്. ഇതിൽ 185 കക്ഷികളും ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ 270 തൊണ്ടിമുതലുകളും ഉൾപ്പെടുന്നുണ്ട്. രാഷ്‌ട്രീയപകയിലാണ് ശ്രീനിവാസനെ കൊലപ്പെടുത്തുന്നത്.

2022 ഏപ്രിൽ 16-ന് ഉച്ചയ്‌ക്ക് ഒരു മണിയോടെ ആണ് കൊലപാതകം നടക്കുന്നത്. മൂന്ന് ബൈക്കുകളിലായി എത്തിയ സംഘം മേലാമുറിയിലെ എസ്‌കെഎസ് ഓട്ടോസ് എന്ന സ്ഥാപനത്തിൽ അതിക്രമിച്ച് കയറി ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തു കയായിരുന്നു.

എൻഐഎ ഫ്യുജിറ്റീവ് ട്രാക്കിംഗ് ടീം (എഫ്ടിടി) പാലക്കാട് ജില്ലയിലെ ഒരു ബന്ധുവീട്ടിൽ നിന്ന് ഇയാളെ പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. പാലക്കാട് ജില്ലക്കാരനായ സഹീർ ലക്ഷ്യമിട്ട കൊലപാതകം നടത്തിയ പിഎഫ്‌ഐ അസാൾട്ട് ആൻഡ് പ്രൊട്ടക്ഷൻ ടീമിന്റെ ഭാഗമായിരുന്നു. ശ്രീനിവാസന്റെ പ്രധാന അക്രമികൾക്ക് സംരക്ഷണം നൽകുന്ന ചുമതലയും സഹീറിനായിരുന്നു.

ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവർക്കിടയിൽ ഭീകരത സൃഷ്ടിച്ച് ഇസ്‌ലാമിക ഭരണം സ്ഥാപിക്കാനുള്ള നിരോധിത സംഘടനയുടെ വലിയ പദ്ധതിയുടെ ഭാഗമായി ശ്രീനിവാസനെ ഇല്ലാതാക്കാൻ പിഎഫ്‌ഐ നേതാക്കളുടെ വിവിധ ഗൂഢാലോചനകളിൽ പിഎഫ്‌ഐയുടെ പട്ടാമ്പി ഏരിയ പ്രസിഡന്റായിരുന്ന പ്രതിക്ക് പങ്കുള്ളതായി എൻഐഎ അന്വേഷണത്തിൽ തെളിഞ്ഞു. 2047-ഓടെ ഇന്ത്യയെ ഇസ്‌ലാമിക രാജ്യമാക്കുകയായിരുന്നു ഇവരുടെ ലക്‌ഷ്യം.

Karma News Network

Recent Posts

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

8 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

22 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

57 mins ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 hours ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

2 hours ago