kerala

ട്രെയിനിനു നേരെ വീണ്ടും കല്ലേറ്, കാസർകോട് നേത്രാവതി എക്സ്പ്രസിനു നേരെയുണ്ടായ കല്ലേറിൽ ഗ്ലാസ് തകർന്നു

കാസർക്കോട്. കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസിന് നേരെയുണ്ടായ തുടർച്ചയായ കല്ലേറുകൾക്കു പിന്നാലെ സംസ്ഥാനത്ത് ട്രെയിനിനുനേരെയുള്ള ആക്രമണം വർധിക്കുന്നു. ഇന്നലെ കാസർകോട് വെച്ച് നേത്രാവതി എക്സ്പ്രസ് ട്രെയിനിനു നേരെ കല്ലേറ്. എസ് 2 കോച്ചിനു നേർക്കാണ് കല്ലേറുണ്ടായത്. രാത്രി 8.30നു കുമ്പള സ്റ്റേഷൻ പിന്നിട്ട ശേഷമാണ് കല്ലേറുണ്ടായത്.

കല്ലേറിൽ വാതിലിന്റെ ​ഗ്ലാസ് തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. മ​ഗളൂരുവിൽ നിന്നു ആർപിഎഫ് ഉദ്യോ​ഗസ്ഥരെത്തി. കുമ്പള പൊലീസും സ്ഥലത്തെത്തി അന്വേഷണം നടത്തി.

കഴിഞ്ഞ മാസം കണ്ണൂരിൽവെച്ച് വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. വടകരയ്ക്കും നാദാപുരം റോഡിന് ഇടയിൽ വെച്ചാണ് കല്ലേറുണ്ടായത്. കല്ലേറിനെ തുടർന്ന് ട്രെയിനിന്റെ സൈഡ് ഗ്ലാസ് തകർന്നിരുന്നു. നാലാമത്തെ തവണയാണ് സർവീസ് ആരംഭിച്ചതിന് ശേഷം വന്ദേ ഭാരതിന് നേരെ ആക്രമണമുണ്ടാകുന്നത്.

പിന്നീട് കണ്ണൂരില്‍ തുരന്തോ എക്‌സ്‌പ്രസിനു നേരെയും കല്ലേറുണ്ടായി. പാപ്പിനിശേരിക്ക് സമീപത്തു വച്ചാണ് കല്ലേറ് ഉണ്ടായത്. . രാത്രി ഏഴിനും 7.30 നുമിടയിലാണ് രണ്ടിടത്തായി ട്രെയിനുകൾക്കുനേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്ക് പോകുന്ന നേത്രാവതി എക്സ്പ്രസ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് അൽപസമയം കഴിഞ്ഞയുടനാണ് കല്ലേറുണ്ടായത്.

ട്രെയിനിലെ എവൺ എസി കോച്ചിന്റെ ​ഗ്ലാസിന് പോറലേറ്റു മം​ഗളൂരുവിൽനിന്ന് ചെന്നൈയിലേക്ക് പോകുന്ന ചെന്നൈ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനുനേരെ കണ്ണൂരിനും കണ്ണൂർ സൗത്തിനുമിടയിൽ കല്ലേറുണ്ടായി. ട്രെയിനിന്റെ ജനൽ ​ഗ്ലാസിന്‌ കേടുപാട് പറ്റി. കല്ലേറിന്റെ ശബ്ദംകേട്ട് യാത്രക്കാർ ടിടിആറിനെ വിവരം അറിയിക്കുകയായിരുന്നു.

Karma News Network

Recent Posts

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

46 mins ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

2 hours ago